Sports

ഒരു പണിയും എടുക്കാതെ മാൻ ഓഫ് ദി മാച്ച് അവാർഡുമായി അയാൾ മടങ്ങി, ക്രിക്കറ്റ് പ്രേമികൾ വാ പൊളിച്ച് പോയ സംഭവം ഇങ്ങനെ

കാമറൂൺ യൂസ്റ്റേസ് കഫി (ജനനം ഫെബ്രുവരി 8, 1970) ഒരു മുൻ വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റ് താരമാണ്, അദ്ദേഹത്തിന്റെ ഉയരം (6-അടി 8 ഇഞ്ച്) കാരണം വെസ്റ്റ് ഇൻഡീസ് ടീമിലെ തന്റെ മുൻഗാമികളായ ജോയൽ ഗാർണർ, കർട്ട്ലി ആംബ്രോസ് എന്നിവരുമായി പലപ്പോഴും ഉപമിക്കപ്പെട്ടിരുന്നു. പക്ഷെ അത്തരത്തിൽ ഒരു ലെവലിലേക്ക് താരം ഉയർന്നില്ല. 1994-ൽ ഇന്ത്യയ്‌ക്കെതിരെയാണ് അദ്ദേഹം...

210*! പാതും നിസങ്കയ്ക്ക് ഏകദിന ഇരട്ട സെഞ്ചുറി; ചരിത്രത്തിലെ ആദ്യ ലങ്കന്‍ താരം; ടീമിന് കൂറ്റന്‍ സ്കോര്‍

പല്ലെകെലെ: ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ശ്രീലങ്കന്‍ താരമായി ഓപ്പണര്‍ പാതും നിസങ്ക. അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തില്‍ നിസങ്ക 139 പന്തില്‍ 20 ഫോറും 8 സിക്സുകളും സഹിതം പുറത്താവാതെ 210* റണ്‍സെടുത്തു. നിസങ്കയുടെ ബാറ്റിംഗ് താണ്ഡവത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ 381-3 എന്ന പടുകൂറ്റന്‍...

ഡിആർഎസിലും നോട്ടൗട്ട്, പക്ഷെ വനിതാ അമ്പയർ അബദ്ധത്തിൽ ചൂണ്ടുവിരലുയർത്തി ഔട്ട് വിളിച്ചു, പിന്നീട് സംഭവിച്ചത്

കാന്‍ബറ: ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ വനിതാ ക്രിക്കറ്റ് ടീമുകള്‍ തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അമ്പയറായ ക്ലെയര്‍ പോളോസാക്കിന് സംഭവിച്ചത് ഭീമാബദ്ധം. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിലെ 24-ാം ഓവറിലായിരുന്നു നാടകീയമായ സംഭവം അരങ്ങേറിയത്. 14 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ദക്ഷിണാഫ്രിക്കൻ ബാറ്ററായ സുനെ ലൂസിനെതിരെ ഓസ്ട്രേലിയ എല്‍ബഡബ്ല്യുവിനായി ഓസ്ട്രേലിയ അപ്പീല്‍ ചെയ്തു. ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത് സ്റ്റംപില്‍ കൊള്ളാതെ...

എന്തോന്നിത് സ്വിംകറ്റോ? ഈ ക്രിക്കറ്റ് കളിയില്‍ റണ്ണെടുക്കാന്‍ നീന്തണം; കളി കണ്ട് കണ്ണുതള്ളി സോഷ്യല്‍ മീഡിയ !

ക്രിക്കറ്റ് കളിക്കാത്ത ആണ്‍കുട്ടികള്‍ ഇന്ത്യയില്‍ കുറവാണെന്ന് തന്നെ പറയാം. അത്രയ്ക്ക് ഏറെയാണ് ഇന്ത്യയില്‍ ക്രിക്കറ്റിനുള്ള സ്വീകാര്യത. ചെറിയ ഒരു സ്ഥലം കിട്ടിയാല്‍ പോലും അവിടെ ബാറ്റും ബോളുമായി ക്രിക്കറ്റ് കളി തുടങ്ങുകയായി. ക്രിക്കറ്റ് ഏറെ ശ്രദ്ധവേണ്ട ഒരു കളികൂടിയാണ്. വിക്കറ്റ് ലക്ഷ്യമാക്കി മൂളി വരുന്ന പന്തുകള്‍ കൃത്യമായി അടിച്ച് പറത്തിയില്ലെങ്കില്‍ വിക്കറ്റും കൊണ്ട് പോകും....

ഐപിഎല്‍ 2024ന് മുന്നോടിയായി ധോണിക്ക് സുപ്രീംകോടതിയില്‍നിന്ന് തിരിച്ചടി

ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി നല്‍കിയ കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി മദ്രാസ് ഹൈക്കോടതി 15 ദിവസത്തേക്ക് ജയിലിലടച്ച മുന്‍ ഐപിഎസ് ഓഫീസര്‍ ജി സമ്പത്ത് കുമാറിനെതിരായ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യുകയും ഹൈക്കോടതി...

വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഫാബിയാന്‍ അലന്‍ കവര്‍ച്ചയ്ക്കിരയായതായി റിപ്പോര്‍ട്ട്

ജൊഹന്നാസ്ബര്‍ഗ്: വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഫാബിയാന്‍ അലന്‍ കവര്‍ച്ചയ്ക്കിരയായതായി റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കന്‍ ട്വന്റി20 ലീഗിനിടെയാണ് പാള്‍ റോയല്‍സ് താരം കൊള്ളയടിക്കപ്പെട്ടത്. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ അക്രമി സംഘം ഫാബിയാന്‍ അലന്റെ ഫോണും ബാഗും കവരുകയായിരുന്നു. താരത്തിന് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാബിയാന്‍ അലന്‍ സുരക്ഷിതനായി ഇരിക്കുന്നെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ദക്ഷിണാഫ്രിക്കന്‍...

ഒരു രഞ്ജി മത്സരം പോലും ഇതുവരെ അവന്‍ കളിച്ചില്ല! ഇഷാന്‍ കിഷന്റെ കാര്യത്തില്‍ നിലപാട് കടുപ്പിച്ച് ദ്രാവിഡ്

വിശാഖപട്ടണം: യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനെ അടുത്ത ഒരു വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കില്ലെന്ന റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവന്നത്. പ്രമുഖ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറായ അഭിഷേക് ത്രിപാഠിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബാറ്റിംഗില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഏകദിന ലോകകപ്പിലും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും കിഷനെ ബഞ്ചിലിരുത്തുകയായിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് കിഷന്‍ പിന്‍വാങ്ങുകയായിരുന്നു....

വിക്കറ്റ് കീപ്പർക്ക് പന്ത് എടുത്തുകൊടുത്താലും ഔട്ടോ? ഇതെന്തൊരു ‘നിയമം’ – Video

പോച്ചെഫ്‌സ്‌റൂം(ദക്ഷിണാഫ്രിക്ക): ഫീൽഡർമാരെ തടസപ്പെടുത്തിയാൽ അമ്പയർ ഔട്ട് വിധിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ നിയമത്തിന്റെ മറപറ്റി ഔട്ടാവാൻ ഒട്ടും സാധ്യതയില്ലാത്ത ഒരു സാഹചര്യത്തിൽ 'റെഡ് സിഗ്നൽ' ലഭിച്ചാൽ എങ്ങനെയിരിക്കും? അത്തരത്തിലൊന്നാണ് അണ്ടർ 19 ലോകകപ്പിൽ ഇംഗ്ലണ്ടും സിംബാബ്‌വെയും തമ്മിലെ മത്സരത്തിൽ നടന്നത്. ഇംഗ്ലണ്ട് ബാറ്റർ ഹംസ ഷെയിഖ് ആണ് ഇങ്ങനെ വിചിത്രമായ രീതിയിൽ പുറത്തായത്. ഇന്നിങ്‌സിന്റെ 17ാം ഓവറിലാണ്...

ഇന്ത്യയെയും ഓസീസിനെയും വീഴ്ത്തിയ 7 വിക്കറ്റുകള്‍;ടെസ്റ്റ് റാങ്കിങ്ങില്‍ കുതിച്ച് ഹാര്‍ട്‌ലിയും ഷമറും

ദുബായ്: വിന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ഷമര്‍ ജോസഫിനും ഇംഗ്ലണ്ട് സ്പിന്നര്‍ ടോം ഹാര്‍ട്‌ലിയ്ക്കും ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വന്‍ കുതിപ്പ്. ഗാബയില്‍ ഓസീസിനെ ഏഴ് വിക്കറ്റുകള്‍ക്ക് എറിഞ്ഞിട്ട് വിന്‍ഡീസിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചതാണ് ഷമര്‍ ജോസഫിനെ റാങ്കിങ്ങില്‍ തുണച്ചത്. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലീഷ് പടയുടെ വിജയത്തില്‍...

ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയുന്നു; ഇനി ഐസിസിയുടെ തലപ്പത്തേക്ക്?

ന്യൂഡൽഹി: ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിയുകയാണെന്ന് സൂചനകൾ. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാനായാണ് ജയ് ഷായുടെ പുതിയ നീക്കം. ഐസിസി ചെയർമാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജയ് ഷായെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നാമനിർദേശം ചെയ്തിട്ടുണ്ടെന്നാണ് പുറത്തെത്തിയ സൂചനകൾ. ജയ് ഷാ തന്നെയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റും. ഐസിസി...
- Advertisement -spot_img

Latest News

പിഎംശ്രീ കേരളത്തിന് അപകടമാണ്’; ഭാവിതലമുറക്ക്‌ ദോഷം ചെയ്യുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

കാസര്‍കോട്: പിഎം ശ്രീ പദ്ധതി കേരളത്തിന് അപകടകരമാണെന്നും ഭാവിതലമുറക്ക് ദോഷം ചെയ്യുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. പിഎം ശ്രീ നടപ്പിലാക്കാന്‍ ശ്രമിച്ചത് ഇടത് സര്‍ക്കാരാണ്. വിഷയത്തില്‍...
- Advertisement -spot_img