Thursday, May 2, 2024

Sports

എല്ലാവരും കൂടി ഞങ്ങളെ ചതിച്ചതാ..; ഏഷ്യാ കപ്പില്‍ നിന്നുള്ള പുറത്താകലില്‍ അഫ്ഗാന്‍ കോച്ച്

ഏഷ്യാ കപ്പിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയോട് പൊരുതി വീണ് ടൂര്‍ണമെന്റില്‍നിന്ന് പുറത്തായിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. ശ്രീലങ്ക ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്താന്‍ 37.4 ഓവറില്‍ 289 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പര്‍ ഫോറിലേക്ക് കടന്നു. റണ്‍റേറ്റില്‍ ലങ്കയെ മറികടന്നു സൂപ്പര്‍ ഫോറിലെത്താന്‍ അഫ്ഗാന്‍ 37.1 ഓവറിനുള്ളില്‍ ഈ സകോര്‍ ചേസ്...

മുന്‍ കാമുകിയുടെ പീഡന ആരോപണം; ബ്രസീല്‍ ദേശീയ ടീമില്‍ നിന്ന് ആന്റണിയെ പുറത്താക്കി

മുന്‍ കാമുകിയുടെ പീഡന ആരോപണത്തെ തുടര്‍ന്ന് ബ്രസീല്‍ ദേശീയ ടീമില്‍ നിന്ന് ആന്റണിയെ പുറത്താക്കി. മുന്‍ കാമുകിയെ ആന്റണി ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷന്‍ നടപടിയെടുത്തത്. അന്വേഷണം നടക്കുന്നതിനാലാണ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് ബ്രസീല്‍...

ക്രിക്കറ്റ് താരങ്ങളുടെ ജേഴ്‌സിയില്‍ ‘ഇന്ത്യ’ വേണ്ട ‘ഭാരതം’ മതിയെന്ന് വീരേന്ദര്‍ സെവാഗ്

ദില്ലി: ഇന്ത്യയെ റിപ്പബ്ലിക് ഓഫ് ഭാരത് എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ഇന്ത്യ എന്നത് ബ്രിട്ടീഷുകാര്‍ നല്‍കിയ പേരാണ്. ‘ഭാരത്’ എന്ന യഥാര്‍ത്ഥ നാമം ഔദ്യോഗികമായി തിരികെ ലഭിക്കാന്‍ വളരെ കാലതാമസമുണ്ടായി. ക്രിക്കറ്റ് താരങ്ങളുടെ ജേഴ്‌സിയില്‍ ‘ഭാരത്’ എന്നാകണമെന്നും അദ്ദേഹം ബിസിസിഐയോടും ജയ് ഷായോടും ആവശ്യപ്പെട്ടു. രാജ്യത്തിന്റെ...

ഏഷ്യാ കപ്പ്: ഇന്ത്യയെ ഞെട്ടിച്ച നേപ്പാൾ താരങ്ങളെ ഡ്രസ്സിംഗ് റൂമിലെത്തി ആദരിച്ച് ഇന്ത്യന്‍ ടീം-വീഡിയോ

പല്ലെക്കെല്ലെ: ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരായ പോരാട്ടം ഇന്ത്യന്‍ ടീമിന് കരുതിയത് പോലെ അനായാസമായിരുന്നില്ല. ആദ്യ അഞ്ചോവറിനുള്ളില്‍ തന്നെ മൂന്ന് ക്യാച്ചുകള്‍ കൈവിട്ട് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈയയച്ച് സഹായിച്ചപ്പോള്‍ നേപ്പാള്‍ ഓപ്പണര്‍മാര്‍ തകര്‍ത്തടിച്ച് ഓപ്പണിംഗ് വിക്കറ്റില്‍ 9.5 ഓവറില്‍ 65 റണ്‍സടിച്ച് ഇന്ത്യയെ ഞെട്ടിച്ചിരുന്നു. ജീവന്‍ കിട്ടിയ കുശാല്‍ ഭട്കലാണ്(25 പന്തില്‍ 38) തുടക്കത്തില്‍ ഇന്ത്യയെ ഞെട്ടിച്ചതെങ്കില്‍...

രോഹിത് നയിക്കും, സഞ്ജു പുറത്ത്; ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപിച്ചു

കൊളംബോ: ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമായി. 15 അംഗ സ്‌ക്വാഡിനെയാണ് നായകൻ രോഹിത് ശർമയും ബി.സി.സി.ഐ മുഖ്യ സെലക്ടർ അജിത് അഗർക്കറും ചേർന്നു പ്രഖ്യാപിച്ചത്. ഇന്ത്യയാണ് ഇത്തവണ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്. നായകൻ രോഹിത് ശർമ നയിക്കുന്ന സംഘത്തിൽ കാര്യമായ സര്‍പ്രൈസുകളൊന്നുമില്ല. ഹര്‍ദിക് പാണ്ഡ്യയാണ് ഉപനായകന്‍. കെ.എൽ രാഹുൽ, ഇഷൻ കിഷൻ...

നേപ്പാളിനെതിരെ ജയിച്ചാൽ ഇന്ത്യ സൂപ്പർ ഫോറിൽ, തോറ്റാൽ പുറത്ത്, മത്സരം ഉപേക്ഷിച്ചാൽ സൂപ്പർ ഫോറിലെത്തുക ഈ ടീമുകൾ

പല്ലെക്കെല്ലെ: ഏഷ്യാ കപ്പില്‍ ഇന്ത്യ-നേപ്പാള്‍ പോരാട്ടം സൂപ്പര്‍ ഫോറിലെത്താന്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് തോറ്റ നേപ്പാളിനും പാക്കിസ്ഥാനെതിരായ ആദ്യ മത്സരം മഴ മൂലം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ച ഇന്ത്യക്കും ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യം. ജയിക്കുന്നവര്‍ സൂപ്പര്‍ ഫോറിലെത്തുമ്പോള്‍ തോല്‍ക്കുന്നവര്‍ പുറത്താവും. ആദ്യ മത്സരം ഉപേക്ഷിക്കപ്പെട്ടതോടെ ഇന്ത്യക്ക് ഒരു പോയന്‍റ് മാത്രമാണുള്ളത്. നേപ്പാളിനാകട്ടെ...

ഒടുവില്‍ മരണത്തിന് കീഴടങ്ങി ഹീത്ത് സ്ട്രീക്ക്

ഹരാരെ: സിംബാബ്‌വെ മുന്‍ ക്രിക്കറ്റ് താരവും നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക്(49) അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1990കളിലും 2000-മാണ്ടിന്‍റെ ആദ്യ പകുതിയിലും സിംബാബ്‌വെ ക്രിക്കറ്റിലെ സൂപ്പര്‍ താരമായിരുന്ന സ്ട്രീക്ക് 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും കളിച്ചു. ടെസ്റ്റിലും ഏകദിനത്തിലുമായി 4933 റണ്‍സും 455 വിക്കറ്റുകളും വീഴ്ത്തിയ സ്ട്രീക്ക് സിംബാബ്‌വെ കണ്ട ഏറ്റവും മികച്ച...

ജയിക്കാൻ വേണ്ടത് 17 റൺസ്; ഹാട്രിക് സിക്‌സർ അടിച്ച് ജയിപ്പിച്ച് റിങ്കു സിങ് – വീഡിയോ

യുപി ടി20 ക്രിക്കറ്റ് ലീഗിൽ തകർപ്പൻ പ്രകടനവുമായി ആരാധക ഹൃദയം കവർന്ന് റിങ്കു സിങ്. കാശി രുദ്രാസിനെതിരെയുള്ള മത്സരത്തിലെ സൂപ്പർ ഓവറിൽ ഹാട്രിക് സിക്‌സറടിച്ചാണ് റിങ്കു സ്വന്തം ടീമായ മീററ്റ് മാവറികിനെ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ ഇരുടീമുകളും 181 റൺസാണ് നേടിയത്. ഇതേത്തുടർന്നാണ് കളി സൂപ്പർ ഓവറിലേക്ക് നീണ്ടത്. നിശ്ചിത ഓവർ മത്സരത്തിൽ 22 പന്തിൽനിന്ന് 15...

പന്ത് മാറ്റാൻ നോക്കി മെസി; കയ്യോടെ പിടികൂടി റഫറി, വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം മേജർ ലീഗ് സോക്കറിൽ ലയണൽ മെസ്സിയുടെ ഇന്റർമയാമിയെ നാഷ്‍വില്ലേ സമനിലയിൽ തളച്ചിരുന്നു. കളിയിലുടനീളം ഇന്റർമയാമിയുടെ ആധിപത്യം ആയിരുന്നെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല. സൂപ്പർ താരം ലയണൽ മെസ്സി എത്തിയ ശേഷം ഇതാദ്യമായാണ് ഒരു മത്സരത്തിൽ മയാമി ജയം കുറിക്കാതെ പോകുന്നത്. 70 ശതമാനം നേരവും പന്ത് കൈവശം വച്ചത് ഇന്റർമയാമിയായിരുന്നു. മത്സരത്തിൽ രണ്ട്...

2011 ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയതോടെ ഞാൻ തകർന്ന് പോയതാണ്, അന്ന് എന്നെ ആശ്വസിപ്പിച്ചത് അദ്ദേഹം മാത്രം; വെളിപ്പെടുത്തി രോഹിത് ശർമ്മ

2023 ലോക കപ്പിന് കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ആരാധകർ വലിയ പ്രതീക്ഷയിലാണ്. സ്വന്തം മണ്ണിൽ നടക്കുന്ന ലോകകപ്പിൽ എന്ത് വിലകൊടുത്തും രോഹിത്തും കൂട്ടരും കപ്പടിക്കുമെന്ന് ആരാധകർ ഉറച്ച് വിശ്വസിക്കുന്നത്. ഈ നാളുകളിലൊക്കെ പല ഐസിസി ടൂര്ണമെന്റുകളിലും അവസാനം പടിക്കൽ കലമുടച്ച് ശീലിച്ച ഇന്ത്യ അതിന് മാറ്റം വരുത്താനുള്ള ഒരുക്കത്തിലാണ്. ഇന്ത്യൻ നായകൻ രോഹിത്...
- Advertisement -spot_img

Latest News

കാസര്‍കോട് ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചു; ‘കോവിഡ്’ കാരണമെന്ന് എം.വി.ഡി

കാസര്‍കോട്: ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റുകളില്‍ വരുത്തിയ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചതായി കാസര്‍കോട് ആര്‍.ടി.ഓഫീസ് അറിയിച്ചു. പ്രതിഷേധം പരാമര്‍ശിക്കാതെ വിചിത്ര കാരണം...
- Advertisement -spot_img