നേപ്പാളിനെതിരെ ജയിച്ചാൽ ഇന്ത്യ സൂപ്പർ ഫോറിൽ, തോറ്റാൽ പുറത്ത്, മത്സരം ഉപേക്ഷിച്ചാൽ സൂപ്പർ ഫോറിലെത്തുക ഈ ടീമുകൾ

0
160

പല്ലെക്കെല്ലെ: ഏഷ്യാ കപ്പില്‍ ഇന്ത്യ-നേപ്പാള്‍ പോരാട്ടം സൂപ്പര്‍ ഫോറിലെത്താന്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് തോറ്റ നേപ്പാളിനും പാക്കിസ്ഥാനെതിരായ ആദ്യ മത്സരം മഴ മൂലം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ച ഇന്ത്യക്കും ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യം. ജയിക്കുന്നവര്‍ സൂപ്പര്‍ ഫോറിലെത്തുമ്പോള്‍ തോല്‍ക്കുന്നവര്‍ പുറത്താവും.

ആദ്യ മത്സരം ഉപേക്ഷിക്കപ്പെട്ടതോടെ ഇന്ത്യക്ക് ഒരു പോയന്‍റ് മാത്രമാണുള്ളത്. നേപ്പാളിനാകട്ടെ ഇതുവരെ പോയന്‍റൊന്നും ആയിട്ടില്ല. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ പാക് ഓപ്പണര്‍മാരെ ആദ്യ ഏഴോവറുരകള്‍ക്കുള്ളില്‍ പുറത്താക്കാന്‍ നേപ്പാള്‍ പേസര്‍മാര്‍ക്കായിരുന്നു. ഇന്നും ഇതേ പ്രകടനം ആവര്‍ത്തിക്കാനാവും നേപ്പാള്‍ ശ്രമിക്കു.

മഴ കാരണം മത്സരം ഉപേക്ഷിച്ചാല്‍

പാക്കിസ്ഥാനെതിരായ മത്സരത്തിലെന്ന പോലെ നേപ്പാളിനെതിരായ മത്സരത്തിനും മഴ ഭീഷണിയാണ്. ടോസിന് പിന്നാലെ പല്ലെക്കെല്ലെയില്‍ ചാറ്റല്‍ മഴ പെയ്തിരുന്നു. മഴമൂലം ഓവറുകള്‍ വെട്ടിക്കുറക്കുന്നത് ഇരു ടീമുകള്‍ക്കും ഭീഷണിയാകാം. മഴ മൂലം മത്സരം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചാല്‍ ആദ്യ മത്സരത്തില്‍ നിന്ന് ഒരു പോയന്‍റ് ലഭിച്ച ഇന്ത്യ രണ്ട് പോയന്‍റുമായി ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ ഫോറിലെത്തുന്ന രണ്ടാമത്തെ ടീമാവും. നേപ്പാളിനെ തകര്‍ക്കുകയും ഇന്ത്യക്കെതിരെ ഒരു പോയന്‍റ് നേടുകയും ചെയ് ത പാക്കിസ്ഥാന്‍ നേരത്തെ സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചിരുന്നു.

സൂപ്പര്‍ ഫോറിലെത്തിയാല്‍ വീണ്ടുമൊരു ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് അരങ്ങൊരുങ്ങും. നിലവിലെ മത്സരക്രമം അനുസരിച്ച് പത്തിനാകും സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (സി), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

നേപ്പാൾ (പ്ലേയിംഗ് ഇലവൻ): കുശാൽ ബുർടെൽ, ആസിഫ് ഷെയ്ഖ്, രോഹിത് പൗഡൽ, ഭീം ഷാർക്കി, സോംപാൽ കാമി, ഗുൽസൻ ഝാ, ദിപേന്ദ്ര സിംഗ് ഐറി, കുശാൽ മല്ല, സന്ദീപ് ലാമിച്ചാനെ, കരൺ കെസി, ലളിത് രാജ്ബൻഷി.

 

LEAVE A REPLY

Please enter your comment!
Please enter your name here