Sports

ഐ.പി.എല്ലിൽ 10 ടീമുകൾ; ബി.സി.സി.ഐ അനുമതി നൽകി

അഹമ്മദാബാദ് (www.mediavisionnews.in):ഐപിഎല്ലില്‍ പുതുതായി രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്താന്‍ ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനം. എന്നാല്‍ അടുത്ത സീസണില്‍ പുതിയ ടീമുകളുണ്ടാവില്ല. 2022 മുതലായിരിക്കും രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തി ഐപിഎല്‍ 10 ടീമുകളാക്കി വിപുലപ്പെടുത്തുക. മാര്‍ച്ച്-മെയ് മാസങ്ങളില്‍ നടക്കുന്ന അടുത്ത സീസണ് മുമ്പ് പുതിയ ടീമുകള്‍ക്കായി അപേക്ഷ ക്ഷണിക്കാനും കളിക്കാരുടെ ലേലം ഉറപ്പാക്കാനും ടീമുകള്‍ക്ക്...

ഐപിഎല്‍ ആരാധകര്‍ക്ക് നിരാശ, താരലേലം ഉണ്ടായേക്കില്ല; അന്തിമ തീരുമാനം നാളെ

മുംബൈ: അടുത്ത സീസണിലെ ഐ പി എല്ലിന് മുന്നോടിയായി മെഗാ താരലേലം ഉണ്ടായേക്കില്ലെന്ന് സൂചന. ഐപിഎല്ലില്‍ ടീമുകളുടെ എണ്ണം പത്താക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി മെഗാ താരലേലം നടക്കുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വരുന്ന സീസണില്‍ പുതിയ ടീമുകള്‍ ഉണ്ടാവില്ലെന്ന് ഏറക്കുറെ ഉറപ്പായതോടെയാണ് മെഗാ താരലേലം ഒഴിവാക്കുന്നത്. പകരം ഫെബ്രുവരിയില്‍ മിനി താരലേലം നടക്കും....

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന മുംബൈയില്‍ അറസ്റ്റില്‍

മുംബൈ: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയെ അറസ്റ്റ് ചെയ്തു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണ് റെയ്‌നയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചതായി സഹര്‍ പൊലീസ് വ്യക്തമാക്കി.  സുരേഷ് റെയ്‌നയെ കൂടാതെ ഗായകന്‍ ഗുരു റന്ധാവ ഉള്‍പ്പെടെ 34 പേരെയാണ് റെയ്ഡില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈ വിമാനത്താവളത്തിന് സമീപമുള്ള മുംബൈ ഡ്രാഗണ്‍ഫ്‌ളൈ...

ബോക്സിംഗ് ഡേ ടെസ്റ്റിന് മുമ്പ് രഹാനെക്ക് വസീം ജാഫര്‍ അയച്ച സന്ദേശം ഡ‍ീകോഡ് ചെയ്ത് ആരാധകര്‍

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റിന് മുമ്പ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെക്ക് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറിന്‍റെ ഉപദേശം. എന്നാല്‍ ഉപദേശത്തിന് പിന്നില്‍ ജാഫര്‍ ഒളിപ്പിച്ചുവെച്ച സന്ദേശം ഡീ കോഡ് ചെയ്ത് രംഗത്തെത്തിയിരിക്കുകായാണ് ആരാധര്‍. അഡ്‌ലെയ്ഡ് ടെസ്റ്റിലെ ദയനീയ തോല്‍വിക്ക് ശേഷം ക്യാപ്റ്റന്‍ വിരാട് കോലി പിതൃത്വ അവധിയെടുത്ത് ഇന്ത്യയിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ രഹാനെയാണ്...

ചാരമായി ഇന്ത്യ, 36ന് പുറത്ത്, ചരിത്രത്തിലെ ഇന്ത്യയുടെ കുറഞ്ഞ സ്‌കോര്‍

അഡ്‌ലെയ്ഡ്: ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ.രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 36 റണ്‍സിന് ഓള്‍ ഔട്ട്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറവ് സ്‌കോറാണ് ഇത്. 41 റണ്‍സ് ആയിരുന്നു ഇതിന് മുന്‍പ് ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോര്‍. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ സ്‌കോര്‍ 19ലേക്ക് എത്തിയപ്പോഴേക്കും ആറ് വിക്കറ്റുകളാണ് സന്ദര്‍ഷകര്‍ക്ക് നഷ്ടമായത്. ഇന്ത്യയുടെ...

കോലിയുടെ റണ്ണൗട്ട്; രഹാനെ പ്രതിക്കൂട്ടില്‍

അഡ്ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ റണ്ണൗട്ടിനെചൊല്ലി വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍. ഇല്ലാത്ത റണ്ണിനായി കോലിയെ ക്ഷണിച്ച രഹാനെയാണ് കോലി പുറത്തായതിന് കാരണമെന്നാണ് വിമര്‍ശനങ്ങള്‍. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെന്ന സാമാന്യം ഭേദപ്പെട്ട നിലയിലായിരുന്ന ഇന്ത്യയ്ക്ക് ആ ആധിപത്യം നഷ്ടമായത് കോലിയുടെ പുറത്താകലോടെയായിരുന്നു....

ക്രിക്കറ്റ് ബോർഡിന്‍റെ മാനസിക പീഡനം; പാക് ക്രിക്കറ്റിലെ സൂപ്പർതാരം 28-ാം വയസിൽ വിരമിച്ചു

ലാഹോർ: ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ട് പാക് ക്രിക്കറ്റ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍ ആണ് 28-ാം വയസിൽ കളി മതിയാക്കിയത്. പാക് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ഉണ്ടായ മാനസിക പീഡനത്തെ തുടര്‍ന്നാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ ടെസ്റ്റില്‍ നിന്ന് വിരമിച്ച...

ക്യാച്ചെടുക്കുന്നതിനിടെ തടസമായി ഓടിയെത്തിയ സഹതാരത്തെ തല്ലാനോങ്ങി മുഷ്ഫിഖുര്‍ റഹീം

ധാക്ക: ബംഗ്ലാദേശില്‍ നടക്കുന്ന ബംഗബന്ധു ടി20 ടൂര്‍ണമെന്‍റില്‍ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തടസമായി ഓടിയെത്തിയ സഹതാരത്തെ തല്ലാനോങ്ങി ബംഗ്ലാദേശ് താരം മുഷ്ഫീഖുര്‍ റഹീം. ടൂര്‍ണമെന‍റില്‍ ബെക്സിംകോ ധാക്ക ടീമിന്‍റെ നായകനാണ് മുഷ്ഫീഖുര്‍. ഫോര്‍ച്യൂണ്‍ ബരിഷാളിനെതിരായ ആവേശകരമായ പോരാട്ടത്തിനിടെയാണ് നാടകീയ സംഭവം അരങ്ങേറിയത്. ബരിഷാള്‍ ഇന്നിംഗ്സിലെ പതിനേഴാം ഓവറിലെ അവസാന പന്തില്‍ അഫിഫ് ഹുസൈന്‍ ഉയര്‍ത്തിയടിച്ച പന്ത് ക്യാച്ചെടുക്കാനായി...

സ്റ്റാര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി വിവാഹിതനായി

ചെന്നൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഐ.പി.എല്ലില്‍ തിളങ്ങിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി വിവാഹിതനായി. ഏറെ നാളായി സൗഹൃദത്തിലായിരുന്ന നേഹ ഖേദേക്കറാണ് വധു. ശനിയാഴ്ച ചെന്നൈയിലായിരുന്നു വിവാഹം. നേരത്തെ ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിനു പിന്നാലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ട്വന്റി 20 ടീമിലേക്ക് വരുണ്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ പരിക്കിനെ തുടര്‍ന്ന് താരത്തിന് അവസരം നഷ്ടമാകുകയായിരുന്നു. ഈ വര്‍ഷം ആദ്യം...

‘അക്കാര്യം സംഭവിച്ചാല്‍ ഇന്ത്യ എല്ലാ ടെസ്റ്റും തോറ്റ് നാണംകെടും’; പ്രവചനവുമായി മൈക്കല്‍ വോണ്‍

ഓസീസിനെതിരെ അഡ്‌ലെയ്ഡില്‍ നടക്കാനിരിക്കുന്ന ഒന്നാം ടെസ്റ്റില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരമ്പരയിലെ നാലു മല്‍സരങ്ങളിലും തോറ്റ് ഇന്ത്യ നാണംകെടുമെന്ന പ്രവചനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ആദ്യ ടെസ്റ്റ് ഡേ നൈറ്റ് മത്സരം കൂടിയായതിനാല്‍, അതിലെ വിജയം പരമ്പരയില്‍ ഏറെ നിര്‍ണായകമാണെന്ന് വോണ്‍ പറയുന്നു. ‘ടെസ്റ്റ് പരമ്പരയിലെ ഏറ്റവും പ്രധാനപ്പെട്ട മല്‍സരം ആദ്യം നടക്കുന്ന പിങ്ക്...
- Advertisement -spot_img

Latest News

റെഡ്ബുൾ മുതൽ മോൺസ്റ്റർ വരെ: പ്രമുഖ എനർജി ഡ്രിങ്ക് ബ്രാൻഡുകൾക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ

ന്യൂഡല്‍ഹി: യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ളതാണ് 'എനര്‍ജി ഡ്രിങ്ക്' എന്ന് വിളിക്കപ്പെടുന്ന പാനീയങ്ങള്‍. വിവിധ ബ്രാന്‍ഡുകളുടെ ഇത്തരം പാനീയങ്ങള്‍ വിപണിയില്‍ വന്‍തോതില്‍ വിറ്റുപോകുന്നുമുണ്ട്. എന്നാല്‍, വ്യാജ അവകാശവാദങ്ങള്‍...
- Advertisement -spot_img