Sports

ഒടുവില്‍ ടിം പെയ്നിന്‍റെ കുറ്റസമ്മതം; ആ രഹസ്യം പുക്കോവസ്കിയോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു

സിഡ്നി: സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്കായി അരങ്ങേറിയ വില്‍ പുക്കോവ്സ്ക്കി അര്‍ധസെഞ്ചുറിയുമായി തിളങ്ങിയതിന് പിന്നാലെ ആ രഹസ്യം വെളിപ്പെടുത്തി ഓസീസ് നായകന്‍ ടിം പെയ്ന്‍. സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ആരാകും ഓസീസിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്ന ആകാംക്ഷയിലായിരുന്നു ഇത്രയും ദിവസം ക്രിക്കറ്റ് ലോകം. എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പെ സിഡ്നി ടെസ്റ്റില്‍ പുക്കോവ്സ്കി ഇന്നിംഗ്സ് ഓപ്പണ്‍...

വിക്കറ്റിനു പിന്നില്‍ തോല്‍വിയായി പന്ത്; പുകോവ്സ്‌കിയെ കൈവിട്ടത് രണ്ട് തവണ- വീഡിയോ

സിഡ്നിയില്‍ നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ മികച്ച നിലയില്‍. തുടക്കത്തിലെ സഹ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ നഷ്ടമായിട്ടും തുടക്കാരന്റെ പരിഭ്രമമൊന്നുമില്ലാതെ ഫിഫ്റ്റി പിന്നിട്ട് ക്രീസില്‍ തുടരുന്ന വില്‍ പുകോസ്‌കിയുടെ ബാറ്റിംഗ് മികവിനാണ് ആദ്യ ദിനം ക്രിക്കറ്റ് പ്രേമികള്‍ സാക്ഷ്യം വഹിക്കുന്നത്. പുകോവ്സ്‌കിയെ വിക്കറ്റിനു പിന്നില്‍ റിഷഭ് പന്ത് രണ്ട്...

‘ഹൃദയാരോഗ്യത്തിന് മികച്ചത്’; ട്രോള്‍ പൂരം, ഗാംഗുലി അഭിനയിച്ച പരസ്യം പിന്‍വലിച്ചു

ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലി അഭിനയിച്ച ഒരു പരസ്യം ട്രോള്‍ പ്രസരത്തെ തുടര്‍ന്ന് പിന്‍വലിച്ചു. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഇന്ത്യ മുഴുവന്‍ വില്‍ക്കപ്പെടുന്ന ഒരു പ്രമുഖ കുക്കിംഗ് ഓയിലിന്റെ പരസ്യമാണ് ട്രോളുകള്‍ ശക്തമായതിനെ തുടര്‍ന്ന് പിന്‍വലിച്ചത്. ‘ഹൃദയാരോഗ്യത്തിന് മികച്ചത്’ എന്നതായിരുന്നു എണ്ണയുടെ പരസ്യവാചകം. എന്നാല്‍ കഴിഞ്ഞ ആഴ്ച്ച ഹൃദയാഘാതം...

ഇനിയും ക്വാറന്റൈന്‍ താങ്ങാനാവില്ല; ഓസ്‌ട്രേലിയ- ഇന്ത്യ നാലാം ടെസ്റ്റ് അനിശ്ചിതത്വത്തില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയ- ഇന്ത്യ അവസാന ടെസ്റ്റ് അനിശ്ചിതത്വത്തില്‍. ബ്രിസ്‌ബേനിലാണ് നാലാം ടെസ്റ്റ് നടക്കേണ്ടത്. എന്നാല്‍ സിഡ്‌നി ടെസ്റ്റിന് ശേഷം താരങ്ങള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നല്‍കിയ മറുപടി. ഇനിയും രണ്ടാഴ്ച കൂടി ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ താരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ് ടീം മാനേജ്‌മെന്റ്...

കോവിഡ്​ മാനദണ്ഡം ലംഘിച്ച അഞ്ച്​ ഇന്ത്യൻ താരങ്ങൾ ഐസൊലേഷനിൽ; അന്വേഷണം പ്രഖ്യാപിച്ച്​ ബി.സി.സി.ഐ

മെൽബൺ: കോവിഡ്​ മാനദണ്ഡം ലംഘിച്ച ഇന്ത്യൻ ക്രിക്കറ്റ്​ താരങ്ങളായ രോഹിത്​ ശർമ്മ, ശുഭ്​മാൻ ഗിൽ, പൃഥ്വി ഷാ, റിഷഭ്​ പന്ത്, നവ്​ദീപ്​ സൈനി​ എന്നിവർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ആസ്​ട്രേലിയൻ പര്യടനത്തിനിടെ കറങ്ങാനിറങ്ങിയ താരങ്ങൾ മെൽബണിലെ ഒരു റസ്റ്ററന്‍റിൽ വെച്ച്​ കോവിഡ്​ നിയന്ത്രണങ്ങൾ ലംഘിച്ച സംഭവം പുറത്തുവരുന്നത്​ ഒരു ആരാധകൻ പകർത്തിയ വിഡിയോയിലൂടെയായിരുന്നു. താരങ്ങൾ ബയോസെക്യൂരിറ്റി...

2020-ല്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വിരമിക്കലുകള്‍

കോവിഡ് 19 എന്ന മഹാമാരി ലോകം അടക്കി വാണപ്പോള്‍ കായിക മേഖലയും മുഴുവനായി സ്തംഭിച്ച വര്‍ഷമാണ് കടന്നു പോകുന്നത്. ക്രിക്കറ്റില്‍ ടി20 ലോക കപ്പ് അടക്കം പല പ്രമുഖ പരമ്പരകളും മാറ്റിവെയ്ക്കുകയും ഉപേക്ഷിക്കുകയും ചെയ്തു. അതേസമയം ക്രിക്കറ്റ് ലോകം ഒരുപിടി മികച്ച താരങ്ങളുടെ വിരമിക്കലിനും സാക്ഷ്യം വഹിച്ചു. ഇര്‍ഫാന്‍ പത്താന്‍ (ഇന്ത്യ) 2020 ജനുവരി നാലിനാണ് 35ാം...

മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്‌ഹറുദ്ദീന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു

ജയ്‌പൂര്‍: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ടീം നായകന്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്‍ കാറപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. രാജസ്ഥാനിലെ സൂര്‍വാലില്‍ ഇന്ന് രാവിലെയായിരുന്നു അസ്‌ഹറുദ്ദീന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്ന് അദേഹത്തിന്‍റെ സഹായിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. https://twitter.com/ANI/status/1344234399919816705?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1344234399919816705%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.asianetnews.com%2Fcricket-sports%2Fformer-indian-cricketer-mohammad-azharuddin-car-met-with-an-accident-qm5guo ഇന്ത്യന്‍ ടീമിനെ 99 ടെസ്റ്റിലും 334 ഏകദിനങ്ങളിലും പ്രതിനിധീകരിച്ചിട്ടുണ്ട് മുഹമ്മദ് അസ്‌ഹറുദ്ദീന്‍. 1992...

സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റ്; കേരള ടീമിൽ ശ്രീശാന്തും; സഞ്ജു നായകൻ

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ആണ് നായകൻ. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീശാന്ത് കേരളത്തിന് വേണ്ടി കളിക്കുന്നെന്ന പ്രത്യേകതയുമുണ്ട്. സച്ചിൻ ബേബിയാണ് വൈസ് ക്യാപ്റ്റൻ. നാല് പുതുമുഖ താരങ്ങളും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന എന്നിവരാണ് ടീമിലെ...

ബോക്സിങ് ഡേ ടെസ്റ്റ്; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സ്റ്റാര്‍ ബാറ്റ്സ്മാന്‍ പുറത്തുതന്നെ

ഓസ്ട്രേലിയക്കെതിരേ മെല്‍ബണില്‍ ബോക്സിങ് ഡേയില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് പകരം ശുഭ്മാന്‍ ഗില്ലും പരിക്കേറ്റ് പുറത്തായ മുഹമ്മദ് ഷമിയ്ക്ക് പകരം മുഹമ്മദ് സിറാജും ടീമിലിടം നേടി. റിഷഭ് പന്തും രവീന്ദ്ര ജഡേജയും ടീമിലെത്തി. വൃദ്ധിമാന്‍ സാഹയ്ക്ക് പകരമായിട്ടാണ് പന്തിന്റെ വരവ്. കോഹ്‌ലിക്ക്...

അഡ്‌ലെയ്ഡിലെ ആ റണ്ണൗട്ടിനു ശേഷം സംഭവിച്ചതെന്ത്; രഹാനെ പറയുന്നു

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരേ അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ റണ്ണൗട്ട് കളിയുടെ ഗതി തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു. ആത്മവിശ്വാസത്തോടെ മുന്നേറുകയായിരുന്ന കോലി, വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമായുള്ള ആശയക്കുഴപ്പത്തെ തുടര്‍ന്നാണ് റണ്ണൗട്ടായത്. ഇപ്പോഴിതാ അന്നത്തെ സംഭവത്തിനു ശേഷം കോലിയോട് ക്ഷമ ചോദിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രഹാനെ. മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു...
- Advertisement -spot_img

Latest News

റെഡ്ബുൾ മുതൽ മോൺസ്റ്റർ വരെ: പ്രമുഖ എനർജി ഡ്രിങ്ക് ബ്രാൻഡുകൾക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ

ന്യൂഡല്‍ഹി: യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ളതാണ് 'എനര്‍ജി ഡ്രിങ്ക്' എന്ന് വിളിക്കപ്പെടുന്ന പാനീയങ്ങള്‍. വിവിധ ബ്രാന്‍ഡുകളുടെ ഇത്തരം പാനീയങ്ങള്‍ വിപണിയില്‍ വന്‍തോതില്‍ വിറ്റുപോകുന്നുമുണ്ട്. എന്നാല്‍, വ്യാജ അവകാശവാദങ്ങള്‍...
- Advertisement -spot_img