ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണിന് മുമ്പ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വീണ്ടും കൊവിഡ് ഭീഷണി. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഡാനിയേല്‍ സാംസാണ് പുതുതായി കൊവിഡ് പോസിറ്റീവായത്. ഏപ്രില്‍ ഏഴാം തിയതിയിലെ രണ്ടാം പരിശോധനയിലാണ് താരത്തിന് വൈറസ് ബാധ കണ്ടെത്തിയതെന്ന് ഫ്രാഞ്ചൈസി ട്വിറ്ററില്‍ അറിയിച്ചു.
https://twitter.com/RCBTweets/status/1379652779765952513?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1379652779765952513%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.asianetnews.com%2Fcricket-sports%2Fipl-2021-rcb-all-rounder-daniel-sams-positive-for-covid-19-qr6mha
പ്രകടമായ രോഗലക്ഷണങ്ങളൊന്നുമില്ലാത്ത താരം പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷനിലാണ്. ബിസിസിഐ പ്രോട്ടോക്കോള്‍ അനുസരിച്ച് ആര്‍സിബി മെഡിക്കല്‍ സംഘം സാംസിനെ നിരീക്ഷിക്കും....
ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ സാഹചര്യത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ മാറ്റിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നേരത്തേ തീരുമാനിച്ച പ്രകാരം തന്നെ ടൂര്‍ണമെന്റ് ആരംഭിക്കുമെന്ന് ഗാംഗുലി പറഞ്ഞു.
ഐ.പി.എല്ലില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കും ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കുമെല്ലാം കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ആരാധകര്‍ വലിയ ആശങ്കയിലായിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക വിശദീകരണവുമായി ഗാംഗുലി...
ജൊഹന്നാസ്ബര്‍ഗ്: വീരോചിതമായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാകിസ്ഥാന്‍ താരം ഫഖര്‍ സമാന്റെ ഇന്നിങ്‌സ്. രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 342 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 17 റണ്‍സ് അകലെ പാകിസ്ഥാന്‍ വീണങ്കിലും ഫഖറിന്റെ ഇന്നിങ്‌സ് എന്നെന്നും ഓര്‍ക്കപ്പെടുന്ന ഒന്നാണ്. 193 റണ്‍സ് നേടിയ ഫഖര്‍ അവസാന ഓവറിലാണ് വീണത്. അതും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ...
ചെന്നൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ മലയാളി ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കലിന് കൊവിഡ്. താരത്തെ ഐസൊലേഷനിലാക്കിയിരിക്കുകയാണ് എന്നും ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഏപ്രില്‍ ഒന്‍പതിന് മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മത്സരത്തില്‍ താരത്തിന് കളിക്കാനാവില്ല.
ഈ സീസണില്‍ ആര്‍സിബിയുടെ വലിയ പ്രതീക്ഷകളിലൊന്നാണ് ഇരുപതുകാരനായ ദേവ്‌ദത്ത് പടിക്കല്‍. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ അരങ്ങേറി...
ചെന്നൈ: ഐപിഎല്ലില്‍ ആദ്യ പന്തെറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ചെന്നൈ ടീം ക്യാംപിലും കൊവിഡ് ആശങ്ക. ചെന്നൈ ടീമിനൊപ്പമുള്ള കണ്ടന്‍റ് ടീം അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതായി ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥന്‍ ക്രിക് ബസിനോട് പറഞ്ഞു.
എന്നാല്‍ ഇദ്ദേഹത്തിന് ടീം അംഗങ്ങളുമായോ സപ്പോര്‍ട്ട് സ്റ്റാഫുമായോ സമ്പര്‍ക്കമില്ലെന്നും കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ഐസൊലേഷനില്‍ ആക്കിയെന്നും ടീം മാനേജ്മെന്‍റ്...
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടി റെക്കോഡിട്ട് പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം.
ഏകദിനത്തിലെ തന്റെ 13-ാം സെഞ്ചുറിയാണ് ബാബര്‍ കഴിഞ്ഞ ദിവസം കുറിച്ചത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 13 സെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോഡും താരം സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരെ...
ഉന്നാവ് : ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഔട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പതിനാറുകാരന്‍ ബാറ്റ് കൊണ്ട് തലക്കടിയേറ്റ് കൊല്ലപ്പെട്ടു. പതിനാല് വയസുകാരനാണ് പ്രതിസ്ഥാനത്ത്. സാഫിപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സലേഹ്‌നഗറില്‍ മാര്‍ച്ച് 31ന് വൈകിട്ടായിരുന്നു മത്സരം.
സംഭവത്തെ കുറിച്ച് പോലീസിന്റെ വിശദീകരണം ഇങ്ങനെ, ‘വ്യാഴാഴ്‌ച വൈകിട്ടോടെ ഒരുകൂട്ടം കുട്ടികള്‍ ക്രിക്കറ്റ് കളിക്കാനെത്തി. ക്രീസിലുണ്ടായിരുന്ന പതിനാലുകാരന്‍...
ദുബായ്: ക്രിക്കറ്റില്‍ ഉപയോഗിക്കുന്ന സോഫ്റ്റ് സിഗ്നല്‍ തീരുമാനം അടുത്തിടെ വളരെയേറെ വിമര്‍ശിക്കപ്പെട്ടിരുന്നു. തേര്‍ഡ് അംപയറിലേക്ക് തീരുമാനം കൈമാറുന്നതിന് മുന്‍പായി ഫീല്‍ഡ് അംപയര്‍ തീരുമാനം അറിയിക്കുന്ന രീതിയാണ് സോഫ്റ്റ് സിഗ്‌നല്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പരസ്യ പ്രതികരണം തന്നെ നടത്തി. സോഫ്റ്റ് സിഗ്നില്‍ തീരുമാനം എടുത്തുകളയണമെന്നായിരുന്നു കോലിയുടെ അഭിപ്രായം. ഐസിസി ഈ അഭിപ്രായം മുഖവിലയ്‌ക്കെടുത്തു....
സെർബിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ അടിച്ച ഗോൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരം തീരാൻ നിൽക്കാതെ തന്റെ ആം ബാൻഡ് വലിച്ചെറിഞ്ഞു കൊണ്ട് കളം വിട്ടത് വലിയ വാർത്തയായിരുന്നു. അന്ന് വലിച്ചെറിഞ്ഞ ആം ബാൻഡ് ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ലേലത്തിന് വച്ചിരിക്കുകയാണ്.
ഗുരുതര രോഗം ബാധിച്ച ആറു വയസ്സുകാരന്റെ ചികിത്സക്ക് പണം...
ന്യൂഡല്‍ഹി: രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. പ്രധാനമന്ത്രി പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്ത പാർട്ടി, സുപ്രിംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന്...