മൽസരത്തിനിടെ റഫറിയെ ഗ്രൗണ്ടിലേക്ക് തള്ളിയിട്ട് കഴുത്തിൽ ചവിട്ടി ഫുട്ബോൾ താരം. ബ്രസീൽ താരം വില്യം റിബെയ്റോയാണ് റഫറി റോഡ്രിഗോ ക്രിവെല്ലറോയെ ആക്രമിച്ചത്. സംഭവത്തിൽ വില്യം റിബെയ്റോയെ വധശ്രമത്തിന് അറസ്റ്റ് ചെയ്തു.
റയോ ഗ്രാൻഡ് ഡോ സോളിലെ ഫെലിക്സ് സ്റ്റേഡിയത്തിൽ നടന്ന സോക്കർ മൽസരത്തിനിടെയാണ് സംഭവം. സാവോ പോളോ ടീമും ഗ്വാറാനി എഫ്സിയും തമ്മിലുള്ള ലീഗ് മല്‍സരത്തിന്റെ...
ദുബായ്: ട്വന്‍റി 20 ലോകകപ്പ് തുടങ്ങാൻ ആഴ്ചകൾ ബാക്കിനിൽക്കെ ഒക്ടോബർ 24ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്‍റെ ടിക്കറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ വിറ്റുതീർന്നു. ഞായറാഴ്ച രാത്രി ഓൺലൈൻ വിൽപ്പന ആരംഭിച്ചപ്പോൾ മുതൽ മികച്ച പ്രതികരണമാണ് കിട്ടിയത്.
തിങ്കളാഴ്ച രാവിലെ തന്നെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നെന്ന് അധികൃതർ അറിയിച്ചു. ഏറെക്കാലമായി ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം....
ഐ.പി.എല്‍ 14-ാം സീസണില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ തന്നെ അസ്തമിച്ച ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.
എന്നാല്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഹൈദരാബാദിന്റെ മത്സരം ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. ഹൈദരാബാദിനായി അരങ്ങേറ്റം കുറിച്ച ഒരു ജമ്മു കശ്മീര്‍ താരമായിരുന്നു അതിന് കാരണക്കാരന്‍.
കൊല്‍ക്കത്ത താരങ്ങളെ തന്റെ പന്തുകളുടെ വേഗം കൊണ്ട് ബുദ്ധിമുട്ടിച്ച ആ 21-കാരന്‍...
വെസ്റ്റ്ഇൻഡീസിന്റെ സൂപ്പർതാരം ക്രിസ് ഗെയിൽ ഐ.പി.എൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയതിൽ ടീമായ പഞ്ചാബ് കിങ്‌സിനെ കുറ്റപ്പെടുത്തി മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ.
ക്രിസ് ഗെയ്‌ലിനെ പോലൊരു സൂപ്പര്‍ താരത്തെ അദ്ദേഹം അര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യാന്‍ പഞ്ചാബ് കിങ്‌സ് ടീമിന് കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് ഗെയ്ല്‍ ഐ.പി.എല്‍ വിട്ടതെന്നുമാണ് പീറ്റേഴ്സണ്‍ പറയുന്നത്. ജന്മദിനത്തിന്റെ അന്നുപോലും ഗെയ്‌ലിനെ...
അബൂദാബി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തിനിടെ അരങ്ങേറിയത് രസകരമായ സംഭവം. രാജസ്ഥാന്റെ ന്യൂസീലന്റ് താരം ഗ്ലെന്‍ ഫിലിപ്‌സാണ് ഈ സംഭവത്തിന് പിന്നില്‍.
ഐപിഎല്‍ അരങ്ങേറ്റത്തിന് ഇറങ്ങിയ ഗ്ലെന്‍ ഫിലിപ്‌സ് സാം കറന്റെ നോ ബോളില്‍ റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. രാജസ്ഥാന്റെ ഇന്നിങ്‌സിലെ 17-ാം ഓവറിലാണ് സംഭവം.
ഈ ഓവറിലെ ആദ്യ പന്ത്...
ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരിലൊരാളായ ഇലോൺ മസ്ക് ഇന്ത്യൻ പ്രീമിയർ ലീഗ് കാണാറുണ്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഉത്തരം ഉണ്ട് എന്നാണെന്നാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആരാധകരുടെ അവകാശവാദം. 'മാക്സ്വെൽ അവശ്വസനീയമായിരുന്നു' എന്ന മസ്കിന്‍റെ ട്വീറ്റാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.
https://twitter.com/elonmusk/status/1443268776930119680
ബുധനാഴ്ച്ച നടന്ന മത്സരത്തിൽ ആർ.സി.ബിക്ക് വേണ്ടി ഗ്ലെൻ മാക്സ്വെൽ മികച്ച പ്രകടനം...
അബുദാബി∙ ഐപിഎൽ മത്സരത്തിനിടെ പഞ്ചാബ് കിങ്സ് നായകൻ കെ.എൽ. രാഹുലിനെതിരായ റണ്ണൗട്ട് അപ്പീൽ പിൻവലിച്ച മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ ക്രുനാൽ പണ്ഡ്യയ്ക്കും ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ആരാധകരുടെയും ക്രിക്കറ്റ് നിരൂപകരുടെയും പ്രശംസ.
ക്രുനാൽ ബോൾ ചെയ്ത 6–ാം ഓവറിലാണു നാടകീയ സംഭങ്ങൾ. ക്രിസ് ഗെയ്ൽ ഉയർത്തിയടിച്ച പന്ത് നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ ക്രീസിനു മുന്നിലേക്കു കയറി...
പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ലിയോണല്‍ മെസി ആരാധകര്‍ കാത്തിരുന്ന ഗോളെത്തി. മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പിഎസ്ജി തോല്‍പ്പിച്ചത്. ഇന്‍ഡ്രിസ് ഗുയെയാണ് പിഎസ്ജിയുടെ മറ്റൊരു ഗോള്‍ നേടിയത്. പിഎസ്ജി കുപ്പായത്തില്‍ മെസിയുടെ ആദ്യ ഗോളാണ് ഇത്. ജയത്തോടെ രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റുമായി പിഎസ്ജി ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തുമെത്തി.
പരിക്കേറ്റ് കഴിഞ്ഞ...
ഷാര്‍ജ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ദിനേശ് കാര്‍ത്തിക് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഡല്‍ഹി ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ അശ്രദ്ധയാണ് കാരണം.
ഡല്‍ഹി ഇന്നിങ്‌സിലെ 17-ാം ഓവറിലെ ആദ്യ പന്തിലാണ് സംഭവം. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ ആദ്യ പന്ത് ഇന്‍സൈഡ് എഡ്ജ് ആയി. ഇതോടെ പന്ത് സ്റ്റംപില്‍ കൊള്ളാതിരിക്കാന്‍ ഋഷഭ്...
യാംബു: ജി20 രാഷ്ട്രങ്ങളിൽ 2025-ൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആസ്പദമാക്കി ജനറൽ അതോറിറ്റി...