നൂറ്റാണ്ടിലെ പന്ത്! ഇയാന്‍ ഹീലിയുടെ വിക്കറ്റ് തെറിപ്പ് ശിഖാ പാണ്ഡെയുടെ ഇന്‍സ്വിംങര്‍ കാണാം- വീഡിയോ

0
337
India's Shikha Pandey celebrates the dismissal of Sri Lanka's Chamari Atapattu during their second women's one-day international cricket match in Galle, Sri Lanka, Thursday, Sept. 13, 2018. (AP Photo/Eranga Jayawardena)

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം വനിതാ ടി20യില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ 19.1 ഓവറില്‍ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍ 1-0ത്തിന് മുന്നിലെത്തി. ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.

എന്നാല്‍ മത്സരത്തില്‍ ചര്‍ച്ചയായത് ശിഖ പാണ്ഡെയുടെ പന്തായിരുന്നു. നൂറ്റാണ്ടിന്റെ പന്തെന്നാണ് ക്രിക്കറ്റ് ആരാധകരും വിദഗ്ധരും ശിഖയുടെ പന്തിനെ വിശേഷിപ്പിച്ചത്. ഓപ്പണര്‍ എലീസ ഹീലിയുടെ വിക്കറ്റ് തെറിപ്പിച്ച പന്താണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. ഓഫ് സ്റ്റമ്പിന് വെളിയിലായി പിച്ച് ചെയ്ത ബൗള്‍ വളരെ അധികം സ്വിങ് ചെയ്താണ് അതിവേഗം കുറ്റി തെറിപ്പിച്ചത്.

ഹീലിയുടെ പ്രതിരോധം തകര്‍ത്ത പന്ത് മിഡില്‍ സ്റ്റമ്പിലാണ് കൊണ്ടത്. അപ്രതീക്ഷിതമായി പന്ത് സ്വിങ് ചെയ്യുകയായിരുന്നു. വീഡിയോ കാണാം.

നേരത്തെ ഏകദിന പരമ്പര ഓസ്‌ട്രേലിയ 2-1ന് സ്വന്തമാക്കിയിരുന്നു. പിന്നാലെ നടന്ന ഏക ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. വനിതാ ക്രിക്കറ്റിലെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റായിരുന്നത്. ഇന്ന് നടക്കുന്ന മൂന്നാം ടി20 ജയിച്ചാല്‍ ഓസ്‌ട്രേലിയക്ക് പരമ്പര സ്വന്തമാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here