Sports

‘സന്തോഷം തരുന്നില്ലെങ്കിലും ശരിയായ തീരുമാനം’: വിരമിക്കൽ പ്രഖ്യാപിച്ച് ശ്രീശാന്ത്

കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ എസ് ശ്രീശാന്ത് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമില്‍ ഇടം നേടിയ 39 കാരനായ ശ്രീശാന്ത് മധ്യപ്രദേശിനെതിരായ മത്സരത്തിന് മുമ്പ് പരിശീലനത്തിനിടെ കാലിന് ഗുരുതര പരിക്കേറ്റ് പിന്‍വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ വിരമിക്കല്‍ പ്രഖ്യാപനം. ഇന്ത്യക്കായി 27 ടെസ്റ്റില്‍ പന്തെറിഞ്ഞ ശ്രീശാന്ത് 87...

മങ്കാദിങ് വിവാദത്തിന് വിട; ക്രിക്കറ്റ് നിയമങ്ങളില്‍ വമ്പന്‍ പരിഷ്‌കാരങ്ങളുമായി എംസിസി

ലണ്ടന്‍: ക്രിക്കറ്റ് നിയമങ്ങളില്‍ വമ്പന്‍ പരിഷ്‌കാരങ്ങള്‍ക്ക് മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്. പന്തിന് തിളക്കം വര്‍ധിപ്പിക്കാന്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് പൂര്‍ണമായി നിരോധിക്കും. ബൗളര്‍ പന്തെറിയും മുമ്പ് ക്രീസ് വിട്ടിറങ്ങുന്ന നോണ്‍ സ്‌ട്രൈക്കറെ പുറത്താക്കുന്ന മങ്കാദിങ് രീതി നിയമവിധേയമാക്കാന്‍ എംസിസി തീരുമാനിച്ചതാണ് മറ്റൊരു ശ്രദ്ധേയ നീക്കം. പുതിയ നിയമങ്ങള്‍ ഈവര്‍ഷം ഒക്‌ടോബറില്‍ പ്രാബല്യത്തില്‍ വരും. ക്രിക്കറ്റ് നിയമങ്ങള്‍...

മൊഹാലിയിൽ ലങ്കാദഹനം; ഇന്ത്യൻ വിജയം ഇന്നിങ്സിനും 222 റൺസിനും

മൊഹാലി: രവീന്ദ്ര ജഡേജയുടെ അമ്പരപ്പിക്കുന്ന ഓള്‍റൗണ്ട് പ്രകടനം, വിക്കറ്റ് വേട്ടക്കാരില്‍ ആര്‍ അശ്വിന്‍ അനില്‍ കുംബ്ലെയുടെ പിന്നിലെത്തുന്നു, ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സിയില്‍ രോഹിത് ശര്‍മയുടെ അരങ്ങേറ്റം, വിരാട് കോലിയുടെ നൂറാം ടെസ്റ്റ്... എന്നിങ്ങനെ ഒരുപാട് സവിശേഷതകളാല്‍ നിറഞ്ഞ മൊഹാലി ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ഇന്നിംഗ്‌സിനും 222 റണ്‍സിനുമാണ് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തത്. പുറത്താവാതെ...

ഡച്ച് ഫുട്‌ബോള്‍ ഇതിഹാസം ക്ലാരന്‍സ് സീഡോര്‍ഫ് ഇസ്ലാം മതം സ്വീകരിച്ചു

ഡച്ച് ഫുട്‌ബോള്‍ ഇതിഹാസം ക്ലാരന്‍സ് സീഡോര്‍ഫ് ഇസ്ലാം മതം സ്വീകരിച്ചു. ‘മുസ്ലിം കുടുംബത്തില്‍ ചേര്‍ന്ന എന്റെ ആഘോഷത്തിനുള്ള എല്ലാ നല്ല സന്ദേശങ്ങള്‍ക്കും നന്ദി’ എന്ന് സീഡോര്‍ഫ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ”ലോകത്തെ എല്ലാ സഹോദരീ സഹോദരന്‍മാരുമായി ചേരുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. പ്രത്യേകിച്ച് ഇസ്‌ലാമിന്റെ അര്‍ഥം എന്നെ ആഴത്തില്‍ പഠിപ്പിച്ച എന്റെ ഭാര്യ സോഫിയ. ഞാന്‍ എന്റെ...

വോണിന്റെ ‘നൂറ്റാണ്ടിന്റെ പന്ത്’ ഓർമയുണ്ടോ? ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാനാകുമോ ആ കാഴ്ച ?

ക്രിക്കറ്റ് പന്തുകള്‍ കൊണ്ട് പിച്ചിൽ അദ്ഭുതം തീർത്ത ഓസ്ട്രേലിയൻ ഇതിഹാസ താരം ഷെയ്ൻ വോണിന്റെ മരണത്തിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. വോണിനെ ഇഷ്ടപ്പെടാൻ രാജ്യാതിർത്തികളൊന്നും ക്രിക്കറ്റ് പ്രേമികൾക്ക് തടസമായില്ല. ഇതിഹാസ താരത്തിന്റെ കുത്തിതിരിയുന്ന ഓരോ പന്തുകളും കായികപ്രേമികള്‍ അത്ഭുതത്തോടെയല്ലാതെ നോക്കിനിന്നിട്ടില്ല. ആ പന്തിന്റെ ഗതി പ്രവചിക്കാൻ കഴിയാത്തതുപോലെ ഇത്തവണയും വോണ്‍ ഞെട്ടിച്ചു. ആരോടും പറയാതെ...

ഷെയ്ൻ വോൺ യാത്രയാകുന്നത് ഒരു ആഗ്രഹം ബാക്കിവച്ച്, അടുത്തിടെ നൽകിയ അഭിമുഖത്തിലും തന്റെ ഉള്ളിലിരിപ്പ് ഇതിഹാസ താരം മറച്ചു വച്ചില്ല

സിഡ്നി: തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം പൂർത്തിയാകാതെയാണ് വോൺ യാത്രയാകുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ ആകാൻ വോൺ വളരെയേറെ ആഗ്രഹിച്ചിരുന്നെന്ന് മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ വോൺ സൂചിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ആഷസ് ടെസ്റ്റ് സീരീസിൽ ഓസ്ട്രേലിയയ്ക്കെതിരെ 4-0ന്റെ ദയനീയ തോൽവി ഏറ്റുവാങ്ങിയതിനെ തുടർന്ന് പരിശീലകനായ ക്രിസ് സിൽവർവുഡിനെ ഇംഗ്ളണ്ട് ആൻഡ്...

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തായ് ലന്‍ഡിലെ വീട്ടിലായിരുന്നു അന്ത്യം. 52 വയസ്സായിരുന്നു. തായ്‌ലന്‍ഡിലെ കോ സാമുയിയിലെ വീട്ടില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് വോണിന്റെ മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ലോകത്തെ ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍മാരില്‍ ഒരാളാണ് വോണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ...

പോൾ നീരാളിയേക്കാൾ കൃത്യം; നൂറാം ടെസ്റ്റിലെ കോഹ്ലിയുടെ സ്കോർ കാർഡ് പ്രവചിച്ച് ട്വീറ്റ്, വണ്ടറടിച്ച് ക്രിക്കറ്റ് ലോകം

പ്രവചനങ്ങൾക്ക് ഒരുകാലത്തും സ്ഥാനമില്ലാത്ത കായിക ഇനമാണ് ക്രിക്കറ്റ്. പ്രവചനാത്മകമല്ല എന്നതാണ് ക്രിക്കറ്റിന്റെ സൗന്ദര്യവും. ഈ അനുഭവങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് ഒരു പ്രവചനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. നൂറാം ടെസ്റ്റ് കളിക്കുന്ന വിരാട് കോഹ്ലിയുടെ സ്കോർ കാർഡാണ് ആരാധകൻ കൃത്യമായി പ്രവചിച്ചത്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന പദവിയിലിരിക്കെയായിരുന്നു വിരാട് ടീമിന്റെ നായകസ്ഥാനം രാജിവെക്കുന്നത്. കരിയറിലെ...

ഒടുവില്‍ ബിസിസിഐ വഴങ്ങി; കോലിയുടെ നൂറാം ടെസ്റ്റിന് കൈയടിക്കാന്‍ കാണികളെത്തും

മൊഹാലി: മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ(Virat Kohli) നൂറാം ടെസ്റ്റിന് കൈയടിക്കാന്‍ കാണികളെത്തും. മൊഹലിയില്‍ നാലിന് ആരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക( India vs Sri Lanka) ടെസ്റ്റിന് 50 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് ബിസിസിഐ(BCCI) സെക്രട്ടറി ജയ് ഷാ(Jay Shah) വ്യക്തമാക്കി.പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനാണ് നാലിന് ആരംഭിക്കുന്ന ടെസ്റ്റില്‍ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍...

റഷ്യക്ക് ഫിഫയുടെ വിലക്ക്; ഖത്തർ ലോകകപ്പ് കളിക്കാൻ സാധിച്ചേക്കില്ല

യുക്രൈൻ അധിനിവേശത്തിന് പിന്നാലെ റഷ്യൻ ഫുട്‌ബോൾ ഫെഡറേഷന് ഫിഫ വിലക്കേർപ്പെടുത്തി. നേരത്തെ റഷ്യയോട് അൽപം മയമുള്ള നിലപാടാണ് ഫിഫ സ്വീകരിച്ചിരുന്നത്. ലോകകപ്പ് പ്ലേ ഓഫ് അടക്കമുള്ള മത്സരങ്ങൾ കളിക്കാം. പക്ഷെ റഷ്യയുടെ ജേഴ്‌സിയോ ദേശീയ ഗാനമോ ഉപയോഗിക്കാൻ പാടില്ല എന്ന നിബന്ധനയാണ് വെച്ചിരുന്നത്. എന്നാൽ ഇതിനെതിരെ വലിയ പ്രതിഷേധമുയർന്നതോടെയാണ് ഫിഫ റഷ്യക്ക് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്. ഇതോടെ...
- Advertisement -spot_img

Latest News

ഒന്നാമതായി സൗദി; ജി20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിത രാജ്യം; രാത്രിസഞ്ചാരം പൂർണ സുരക്ഷിതമെന്ന് 97.7 ശതമാനം ജനങ്ങളും

യാംബു: ജി20 രാഷ്ട്രങ്ങളിൽ 2025-ൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആസ്പദമാക്കി ജനറൽ അതോറിറ്റി...
- Advertisement -spot_img