ലെഫ്റ്റ് ബാക്ക് ആരോൺ ഹിക്കിയെ ബ്രെന്‍റ്ഫോർഡ് സ്വന്തമാക്കി. ഇറ്റാലിയൻ ക്ലബ് ബൊലോഗ്നയിൽ നിന്നാണ് ബ്രെന്‍റ്ഫോർഡിലേക്ക് താരം എത്തുന്നത്. 20 കാരനായ സ്കോട്ടിഷ് ഡിഫൻഡർ ഇറ്റലിയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഹിക്കി 36 സീരി എ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അഞ്ച് ഗോളുകൾ നേടുകയും ഒരു അസിസ്റ്റ് നൽകുകയും ചെയ്തിട്ടുണ്ട്
ആഴ്സണൽ സ്വന്തമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബ്രെന്‍റ്ഫോർഡ് അദ്ദേഹത്തെ...
ചെന്നൈ: 2021, 2022 സീസണുകളിലെ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും മുൻ നായകൻ രവീന്ദ്ര ജഡേജ നീക്കം ചെയ്തു. ചെന്നൈ ടീമുമായി താരം അത്ര രസത്തിലല്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2022 സീസണിന്‍റെ തുടക്കത്തിൽ ചെന്നൈ ടീമിന്‍റെ ക്യാപ്റ്റനായിരുന്ന ജഡേജ തുടർച്ചയായ പരാജയങ്ങളെ തുടർന്ന് സ്ഥാനമൊഴിഞ്ഞിരുന്നു. ധോണി നായകസ്ഥാനത്തേക്ക്...
ടർക്കിഷ് യുവതാരം കെനാൻ യിൽദിസ് യുവന്റസ് ടീമിൽ. കഴിഞ്ഞ സീസണിൽ ബയേണുമായുള്ള 17കാരന്റെ കരാർ അവസാനിച്ചതിനാൽ വമ്പൻ ടീമുകൾ താരത്തിന്റെ പിറകെ ഉണ്ടായിരുന്നു.
2025 വരെ യുവന്‍റസുമായി കരാർ ഒപ്പിട്ട കെനാൻ യിൽഡിസ് യുവന്‍റസിന്‍റെ യൂത്ത് ടീമിനൊപ്പം ചേരും.
16-ാം വയസിലാണ് യിൽഡിസ് ബയേണിന്‍റെ അണ്ടർ 19 ടീമിൽ ഇടം നേടിയത്. അറ്റാക്കിങ് മിഡ്ഫീൽഡർ ആയ താരത്തിന്...
ചെൽസിയും ബയേൺ മ്യൂണിക്കും റൊണാൾഡോയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണെന്നാണ് വിവരം. റൊണാൾഡോയുടെ നീക്കത്തെ കുറിച്ച് ലയണൽ മെസി നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് വാർത്തകളിൽ നിറയുന്നത്. റൊണാൾഡോ യുണൈറ്റഡിൽ നിന്ന് പിഎസ്ജിയിൽ ചേർന്നാൽ മെസി ടീം വിടുമെന്ന് റിപ്പോർട്ടുകളുണ്ട്.
മെസി കളിക്കുന്ന പിഎസ്ജിയിലേക്ക് റൊണാൾഡോ വന്നാൽ ടീം വിടുമെന്ന് താരം പറഞ്ഞതായി എൽ നാസിയോണൽ പുറത്തുവിട്ട...
ഓസ്ട്രേലിയ : ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു വിവാഹിതനായി. ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടന്ന ലളിതമായ ചടങ്ങിൽ താരത്തിന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. താരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 'എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കരാറിൽ ഒപ്പുവെച്ചു' എന്ന അടിക്കുറിപ്പോടെയാണ് ഗുർപ്രീത് ചിത്രങ്ങൾ പങ്കുവച്ചത്.
ഇന്ത്യക്കായി 54 മത്സരങ്ങൾക്ക് വലകാത്ത...
മുൻ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള ബന്ധം വഷളാകുകയാണെന്ന് റിപ്പോർട്ട്. താരവും ടീമും തമ്മിലുള്ള ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകൾക്കിടെ സിഎസ്കെയുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ജഡേജ തന്റെ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തതു. 2021, 2022 സീസണുകളിൽ നിന്നുള്ള ചിത്രങ്ങളാണ് താരം ഡിലീറ്റ് ചെയ്തത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ചെന്നൈ...
ഡി മരിയ യുവന്‍റസുമായി കരാർ ഒപ്പിട്ടു. യുവന്‍റസ് ഇന്ന് ഔദ്യോഗികമായി സൈനിംഗ് പ്രഖ്യാപിച്ചു. ഒരു വർഷത്തേക്കാണ് കരാർ ഒപ്പിട്ടത്. ഇന്നലെ ടൂറിനിലെത്തിയ ഡി മരിയ യുവന്‍റസിൽ മെഡിക്കൽ പൂർത്തിയാക്കി. പി.എസ്.ജി വിട്ട ഡി മരിയയെ വാങ്ങാനുള്ള മത്സരത്തിലായിരുന്നു ബാഴ്സലോണയും. അവരെ മറികടന്നാണ് യുവന്‍റസ് ട്രാൻസ്ഫർ പൂർത്തിയാക്കുന്നത്.
ആദ്യ സെറ്റ് നഷ്ടമായ ശേഷം അടുത്ത മൂന്ന് സെറ്റുകളും ജയിച്ച് നൊവാക് ജോക്കോവിച്ച് ഫൈനലിലേക്ക്. സ്കോർ: 2-6, 6-3, 6-2, 6-4 ജോക്കോവിച്ചിന്‍റെ എട്ടാമത്തെ വിംബിൾഡൺ ഫൈനലാണിത്. ജോക്കോവിച്ചിന്‍റെ തുടർച്ചയായ നാലാം വിംബിൾഡൺ ഫൈനലായിരുന്നു ഇത്.
ഈ വിജയത്തോടെ ജോക്കോവിച്ച് പുതിയ റെക്കോർഡ് സ്ഥാപിച്ചു. ഒരു പുരുഷ താരത്തിന്‍റെ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം ഫൈനലുകൾ എന്ന...
നേരിട്ടുള്ള ഗെയിമുകളിലാണ് പ്രണോയ് വിജയിച്ചത്. എന്നാൽ രണ്ട് മത്സരങ്ങളിലും ഇരു താരങ്ങളും വാശിയേറിയ പോരാട്ടമാണ് കാഴ്ചവെച്ചത്. സ്കോർ: 25-23, 22-20. മത്സരം ഒരു മണിക്കൂറോളം നീണ്ടുനിന്നു.
ടൂർണമെന്‍റിലുടനീളം 29 കാരനായ പ്രണോയ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ടൂർണമെന്‍റിന്‍റെ സെമി ഫൈനലിലെത്തിയ ഏക ഇന്ത്യൻ താരം കൂടിയാണ് പ്രണോയ്. നേരത്തെ വനിതാ സിംഗിൾസിൽ പിവി സിന്ധു ക്വാർട്ടർ...
ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര ഇന്ത്യയുടെ പതാകവാഹകനാകും. ഈ മാസം 28ന് ഇംഗ്ലണ്ടിലെ ബർമിങ്ങാമിൽ ആരംഭിക്കുന്ന ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രഖ്യാപിച്ചു. 215 അത്ലറ്റുകൾ ഉൾപ്പെടെ 322 അംഗങ്ങളാണ് സംഘത്തിലുള്ളത്.
ഈ വർഷം കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് ഉൾപ്പെടെ...
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...