വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ലെൻഡൽ സിമ്മൻസ് വിരമിക്കൽ പ്രഖ്യാപിച്ചു. 37 കാരനായ താരത്തിന്‍റെ സ്പോർട്സ് ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2006 ൽ വെസ്റ്റ് ഇൻഡീസിനായി അരങ്ങേറ്റം കുറിച്ച സിമ്മൺസ് രാജ്യത്തിനായി കളിച്ച ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു. നേരത്തെ മുൻ വെസ്റ്റ് ഇൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് രാംദിനും കളി നിർത്തിവച്ചിരുന്നു.
വെസ്റ്റ് ഇൻഡീസിനായി...
ഐഎസ്എല്ലിലെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച കളിക്കാരനായി കണക്കാക്കപ്പെടുന്ന ജംഷഡ്പൂർ എഫ്സിയുടെ ഗ്രെഗ് സ്റ്റുവാർട്ടിനെ മുംബൈ സിറ്റി എഫ്സി സ്വന്തമാക്കി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായി.
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എഫ്സി ഗോവ വിദേശ താരം നോഹ സദാവോയിയെ സൈൻ ചെയ്തതായി പ്രഖ്യാപിച്ചു. നോവ മൊറോക്കൻ കളിക്കാരനാണ്. ക്ലബ്ബ് വിട്ട സ്പാനിഷ് പ്ലേമേക്കർ ജോർജ് ഓർട്ടിസിന് പകരക്കാരനായാണ് നോവയെ ഗോവ ടീമിലെത്തിച്ചത്.
28 കാരനായ നോവ വിങ്ങറായി കളിക്കുന്നു. സ്വന്തം രാജ്യമായ മൊറോക്കോയ്ക്ക് പുറമെ ഇസ്രയേൽ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഒമാൻ തുടങ്ങിയ...
തുടര്‍ച്ചയായ മൂന്നാം പ്രീ സീസണ്‍ മത്സരത്തിലും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വിജയം. ആന്റണി മാര്‍ഷ്യല്‍, മാര്‍ക്ക്‌സ് റാഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ജോയല്‍ വില്‍ഫ്രഡ് ക്രിസ്റ്റല്‍ പാലസിന്റെ ആശ്വാസ ഗോള്‍ നേടി. പുതിയ കോച്ച് എറിക് ടെൻ ഹാഗിന് കീഴിൽ ആണ് ടീം മികച്ച പ്രകടനം കാഴ്ചവെച്ചത്.
17-ആം മിനിറ്റിൽ മാർഷ്യലിലൂടെ യുണൈറ്റഡ് ലീഡ്...
ദോഹ: മൂന്നാം തവണയും ഹൈജംപില്‍ ലോക ചാംപ്യന്‍ ആയി ഖത്തർ തരം മുതാസ് ഇസ ബര്‍ഷിം. യുഎസിലെ യൂജീനിൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 2.37 ഉയരം ഫിനിഷ് ചെയ്താണ് ബർഷിം മൂന്നാം തവണയും സ്വർണം നേടുന്നത്. ഈ വിജയത്തോടെ ലോക ചാമ്പ്യൻഷിപ്പിൽ ഹാട്രിക് നേടുന്ന ആദ്യ ഹൈജമ്പറായി ബർഷിം മാറി.
ദക്ഷിണ കൊറിയയുടെ സാന്‍ഗിയോക്...
മോസ്‌കോ: റഷ്യയുടെ ഒന്നാം നമ്പർ ടെന്നീസ് താരം ഡരിയ കസാട്കിന താൻ സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി.
തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ കൂടെ പുറത്ത് വിട്ട വീഡിയോ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്. കസാറ്റ്കിന തന്റെ പങ്കാളിയുമൊത്തുള്ള ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.
റഷ്യയില്‍ സ്വവര്‍ഗാനുരാഗികള്‍ക്കും എല്‍ജിബിടിക്യു കമ്യൂണിറ്റിയുടെ അവകാശങ്ങള്‍ക്കുമെതിരെ ഭരണകൂടം സ്വീകരിക്കുന്ന നിലപാടുകളെ വിമര്‍ശിച്ചും കസാട്കിന വീഡിയോയില്‍...
യൂജിൻ: ലോക ചാമ്പ്യൻഷിപ്പിലെ മാരത്തണിൽ എത്യോപ്യയുടെ ഗോട്ടിടോം ഗെബ്രെസ്ലാസെക്ക് റെക്കോഡോടെ സ്വർണം. രണ്ട് മണിക്കൂര്‍ 18 മിനിറ്റ് 11 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ടാണ് ഗെബ്രെസ്ലാസെ സ്വർണം നേടിയത്.
2005 ൽ ബ്രിട്ടന്‍റെ പൗല റാഡ്ക്ലിഫ് സ്ഥാപിച്ച രണ്ട് മണിക്കൂർ 20 മിനിറ്റ് 57 സെക്കൻഡ് എന്ന റെക്കോർഡാണ് ഗെബ്രെസ്ലാസെ മറികടന്നത്.
കെനിയയുടെ ജൂഡിത്ത് ജെപ്റ്റം കോറിർ...
മ്യൂണിക്ക്: ബുണ്ടസ് ലിഗയിൽ ഈ ട്രാൻസ്ഫർ വിൻഡോയിലൂടെ ബൊറൂസിയ ഡോർട്ട്മുണ്ടിലെത്തിയ സെബാസ്റ്റ്യൻ ഹാളർക്ക് അർബുദം സ്ഥിരീകരിച്ചു. ബൊറൂസിയ ഡോർട്ട്മുണ്ട് ആണ് ഇക്കാര്യം അറിയിച്ചത്.
പ്രീ സീസണിന്‍റെ ഭാഗമായി ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് സെബാസ്റ്റ്യൻ ഹാളർക്ക് വൃഷണ അർബുദം സ്ഥിരീകരിച്ചത്. സ്വിറ്റ്സർലൻഡിലെ ബദ്രഗാസിൽ ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. ഡോർട്ട്മുണ്ടിലേക്ക് മടങ്ങിയെത്തിയ അദ്ദേഹത്തിന്...
കൊഴിഞ്ഞാമ്പാറ: ബന്ധുവിന്‍റെ വീട്ടിൽ തേങ്ങ ഇടുന്നതിനിടെ കബഡി താരം ഷോക്കേറ്റ് മരിച്ചു. കൊഴിഞ്ഞാമ്പാറ എരുത്തേമ്പതി പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ലാസറിന്‍റെയും ജപമാല മേരിയുടെയും മകൻ ഫിലിപ്പ് അൽവിൽ പ്രിൻസ് (27) ആണ് മരിച്ചത്.
സംസ്ഥാന സീനിയർ കബഡി ടീം അംഗവും കോയമ്പത്തൂർ രാമകൃഷ്ണ കോളേജിലെ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിലെ അവസാന വർഷ വിദ്യാർത്ഥിയുമാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30...
വെസ്റ്റ് ഇൻഡീസ് മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും ടെസ്റ്റ് ക്യാപ്റ്റനുമായ ദിനേഷ് രാംദിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ മറ്റൊരു സൂപ്പർ താരം ലെൻഡൽ സിമ്മൺസും അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നു. 37 കാരനായ സിമ്മൺസിന്‍റെ വിരമിക്കൽ സ്പോർട്സ് ഏജൻസി സ്ഥിരീകരിച്ചു.
2006 ൽ വെസ്റ്റ് ഇൻഡീസിനായി അന്താരാഷ്ട്ര അരങ്ങേറ്റം...
ലെജൻഡ്സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും ഇന്ത്യൻ ടീം പിന്മാറി. പാകിസ്താനെതിരായ സെമിയിൽ നിന്നാണ് ഇന്ത്യയുടെ പിന്മാറ്റം. കളിക്കാനാകില്ലെന്ന് ഇന്ത്യൻ താരങ്ങൾ നിലപാട് എടുത്തതോടെയാണ് പിന്മാറ്റം. ഇന്ത്യ...