തുടര്‍ച്ചയായ മൂന്നാം പ്രീ സീസണ്‍ മത്സരത്തിലും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വിജയം

0
125

തുടര്‍ച്ചയായ മൂന്നാം പ്രീ സീസണ്‍ മത്സരത്തിലും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വിജയം. ആന്റണി മാര്‍ഷ്യല്‍, മാര്‍ക്ക്‌സ് റാഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ജോയല്‍ വില്‍ഫ്രഡ് ക്രിസ്റ്റല്‍ പാലസിന്റെ ആശ്വാസ ഗോള്‍ നേടി. പുതിയ കോച്ച് എറിക് ടെൻ ഹാഗിന് കീഴിൽ ആണ് ടീം മികച്ച പ്രകടനം കാഴ്ചവെച്ചത്.

17-ആം മിനിറ്റിൽ മാർഷ്യലിലൂടെ യുണൈറ്റഡ് ലീഡ് നേടി. ബോക്സിനുള്ളിൽ ഡിഫൻഡർ ഡീഗോ ഡാലോയുടെ പാസ് എടുത്ത് മാർഷ്യൽ അനായാസം ഗോൾ കണ്ടെത്തി. തുടർച്ചയായ മൂന്നാം തവണയാണ് മാർഷ്യൽ ഗോൾ നേടുന്നത്. ആദ്യ പകുതിയിൽ മാർഷ്യലിന്‍റെ ഗോളിൽ യുണൈറ്റഡ് ലീഡ് നേടി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ 48-ാം മിനിറ്റിൽ തന്നെ യുണൈറ്റഡ് അടുത്ത ഗോൾ നേടി. ഇത്തവണ മാർക്കസ് റാഷ്ഫോർഡാണ് ടീമിനായി ഗോൾ നേടിയത്. ഒരു നല്ല ടീം ഗെയിമിലൂടെയാണ് ഗോൾ നേടിയത്.