വെസ്റ്റ് ഇൻഡീസ് താരം ലെൻഡൽ സിമ്മൻസ് വിരമിച്ചു

0
155

വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ലെൻഡൽ സിമ്മൻസ് വിരമിക്കൽ പ്രഖ്യാപിച്ചു. 37 കാരനായ താരത്തിന്‍റെ സ്പോർട്സ് ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2006 ൽ വെസ്റ്റ് ഇൻഡീസിനായി അരങ്ങേറ്റം കുറിച്ച സിമ്മൺസ് രാജ്യത്തിനായി കളിച്ച ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു. നേരത്തെ മുൻ വെസ്റ്റ് ഇൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് രാംദിനും കളി നിർത്തിവച്ചിരുന്നു.

വെസ്റ്റ് ഇൻഡീസിനായി എട്ട് ടെസ്റ്റുകളും 68 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. ടെസ്റ്റ് കരിയറിൽ 278 റൺസ് അദ്ദേഹം നേടി. ഏകദിനത്തിൽ 32 ശരാശരിയിൽ 1958 റൺസും ടി20യിൽ 27 ശരാശരിയിൽ 1527 റൺസും താരം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു ഇദ്ദേഹത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരം.