Sunday, July 27, 2025

Sports

ടി20 ലോകകപ്പ്: രാഹുല്‍ അല്ല രോഹിത്തിനൊപ്പം ഓപ്പണറാവേണ്ടതെന്ന് പാര്‍ഥിവ് പട്ടേല്‍

അഹമ്മദാബാദ്: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഒഴിവാക്കപ്പെട്ട താരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണെങ്ങും. ഇതിനിടെ ലോകകപ്പിലെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. രോഹിത് ശര്‍മക്കൊപ്പം റിഷഭ് പന്ത് ഓപ്പണറായി ഇറങ്ങണമെന്ന നിര്‍ദേശവും ഇതിനിടെ എത്തിയിരുന്നു. എന്നാല്‍ ലോകകപ്പില്‍ രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യേണ്ടത് കെ എല്‍ രാഹുലോ റിഷഭ് പന്തോ ഒന്നുമല്ലെന്ന് വ്യക്തമാക്കുകയാണ്...

ഐസിസി മുന്‍ എലൈറ്റ് അംപയര്‍ ആസാദ് റൗഫ് അന്തരിച്ചു

ലാഹോര്‍: പാകിസ്ഥാനില്‍ നിന്നുള്ള ഐസിസി എലൈറ്റ് അംപയറായിരുന്ന ആസാദ് റൗഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലാഹോറിലായിരുന്നു 66 വയസുകാരനായ റൗഫിന്‍റെ അന്ത്യം. 13 വര്‍ഷം നീണ്ട കരിയറില്‍ 231 മത്സരങ്ങള്‍ നിയന്ത്രിച്ച് പരിചയമുള്ളയാളാണ് ആസാദ് റൗഫ്. 2000ത്തില്‍ അംപയറിംഗ് തുടങ്ങിയ ആസാദ് റൗഫ് 2006ലാണ് ഐസിസി എലൈറ്റ് പാനലിലെത്തിയത്. പിന്നീടുള്ള 9 വര്‍ഷങ്ങളില്‍ പാകിസ്ഥാനില്‍ നിന്നുള്ള...

റോബിന്‍ ഉത്തപ്പ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ബെംഗലൂരു: മുന്‍ ഇന്ത്യന്‍ ഓപ്പണറും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരവുമായ റോബിന്‍ ഉത്തപ്പ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രാജ്യത്തെയും കര്‍ണാടകയെയെും പ്രതിനിധീകരിക്കാനായതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടെന്നും അതിനാല്‍ നിറഞ്ഞ ഹൃദയത്തോടെ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നുവെന്നും ഉത്തപ്പ ട്വീറ്റില്‍ വ്യക്തമാക്കി. ഇന്ത്യക്കായി 2006ല്‍ ഇംഗ്ലണ്ടിനെതിരെ ഏകദിന ക്രിക്കറ്റില്‍...

ലോകകപ്പ് ജയിച്ച ആഘോഷം; ഏഷ്യാ കപ്പ് കിരീടവുമായി എത്തിയ ശ്രീലങ്കന്‍ ടീമിന് നാട്ടില്‍ ഗംഭീര വരവേല്‍പ്പ്

കൊളംബോ: പാകിസ്താനെ തോൽപിച്ച് ഏഷ്യാകപ്പുമായി നാട്ടിലെത്തിയ ശ്രീലങ്കൻ ടീമിന് ലഭിച്ചത് അത്യുജ്വല സ്വീകരണം. മാസങ്ങൾക്ക് മുമ്പ് വരെ ശ്രീലങ്കൻ സർക്കാരിനെതിരെ രോഷം പ്രകടിപ്പിക്കാനാണ് ആളുകൾ കൂടിയിരുന്നതെങ്കിൽ ഇന്നലെയും ഇന്നുമത് ആനന്ദത്തിനായിരുന്നു. വിമാനത്താവളത്തിലെത്തിയ സംഘത്തെ ബഹുമതികളോടെയാണ് വരവേറ്റത്. തുടർന്ന് എയർപോർട്ടിൽ സ്വീകരണമൊരുക്കി. തുറന്ന ഡബിൾ ഡക്കർ ബസിൽ കപ്പുമുയർത്തി ലങ്കൻ സംഘം ചുറ്റിക്കറങ്ങി. വഴിയിലുടനീളം തടിച്ചുകൂടിത് നിരവധിയാളുകൾ....

ട്വിറ്ററിലും ‘കിംഗ്’ ആയി കോലി, അപൂര്‍വനേട്ടം സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റര്‍

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ട്വിറ്ററിലും ചരിത്രനേട്ടം. ട്വിറ്ററില്‍ അഞ്ച് കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടമാണ് കോലി ഇന്ന് സ്വന്തമാക്കിയത്. ഇന്‍സ്റ്റഗ്രാമില്‍ കോലിക്ക് 21.1 കോടി ഫോളോവേഴ്സുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ക്രിക്കറ്റ് താരവും ലോകത്ത് ഏറ്റവും കൂടുതല്‍...

രണ്ട് മാറ്റം വേണം! ടി20 ലോകകപ്പ് ടീമില്‍ മുഹമ്മദ് ഷമിയെവിടെ? സെലക്റ്റര്‍മാരോട് മുഹമ്മദ് അസറുദ്ദീന്റെ ചോദ്യം

ദുബായ്: ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. അപ്രതീക്ഷിത തീരുമാനങ്ങളൊന്നും ഉണ്ടായില്ല. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ ഒഴിവാക്കപ്പെട്ടതാണ് പലരും എടുത്തുപറയുന്നത്. അതോടൊപ്പം മുഹമ്മദ് ഷമിയെ പ്രധാന സ്‌ക്വാഡില്‍ എടുത്തില്ലെന്നുള്ളതും ചര്‍ച്ചയായി. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പരയില്‍ ഷമിയെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ലോകകപ്പ്...

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജുവില്ല, ബുമ്രയും ഹര്‍ഷലും തിരിച്ചെത്തി

മുംബൈ: അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനും ഈ മാസം നടക്കാനിരിക്കുന്ന ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ ടി20 പരമ്പരകള്‍ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും തിരിച്ചെത്തിയയപ്പോള്‍ മലയാളി താരം സ‍ഞ്ജു സാംസണെ പരിഗണിച്ചില്ല. റിഷഭ് പന്തും, ദിനേശ് കാര്‍ത്തിക്കുമാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. രവീന്ദ്ര...

ഏഷ്യ കപ്പ് വിജയികളുടെ സമ്മാനത്തുക അറിയണോ?

ശ്രീലങ്ക ആറാം തവണയാണ് ഏഷ്യ കപ്പ് കിരീടം ചൂടുന്നത്. ഫൈനലിൽ പാകിസ്താനെതിരെ 23 റൺസിനായിരുന്നു ലങ്കയുടെ വിജയം. ശ്രീലങ്ക ആറു വിക്കറ്റ് നഷ്ടത്തിൽ 170 റൺസടിച്ചപ്പോൾ പാകിസ്താന്റെ മറുപടി ബാറ്റിങ് 147ലൊതുങ്ങി. ഗ്രൂപ്പ് റൗണ്ടിൽ അഫ്ഗാനോട് അട്ടിമറി തോൽവി വഴങ്ങിയ ശ്രീലങ്ക, തുടർന്നുള്ള മത്സരങ്ങളിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ലീഗിലെ തുടർന്നുള്ള മത്സരത്തിൽ ബംഗ്ലാദേശിനെ രണ്ടു...

‘ഞാനാണ് ക്യാപ്റ്റൻ, എന്നോട് ചോദിക്കാണ്ട്’: അതൃപ്തി പ്രകടമാക്കി ബാബർ, വീഡിയോ വൈറൽ

ദുബൈ: ഫൈനലിന് മുമ്പുള്ള 'പരിശീലന മത്സരം' എന്ന നിലക്കായിരുന്നു ഏഷ്യാകപ്പ് സൂപ്പർഫോറിലെ പാകിസ്താൻ-ശ്രീലങ്ക പോര്. മത്സരത്തിൽ ശ്രീലങ്ക അഞ്ച് വിക്കറ്റിന് വിജയിക്കുകയും ചെയ്തു. എന്നാൽ പാകിസ്താൻ നായകൻ ബാബർ അസമും അമ്പയറും തമ്മിലെ ചെറിയൊരു ചാറ്റാണ് കളത്തിന് പുറത്ത് വൈറലായത്. പതിനാറാം ഓവറിലാണ് സംഭവം. സമ്മതമില്ലാതെ ഫീൽഡ് അമ്പയർ മൂന്നാം അമ്പയറോട് റിവ്യൂ തേടിയതാണ്...

ഒടുവില്‍ കിങ് കോഹ്‌ലിയുടെ സെഞ്ചുറി പിറന്നു

ദുബായ്: രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (60 പന്തില്‍ പുറത്താവതെ 122). ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലാണ് കോലി ഇന്ത്യക്ക് വേണ്ടി ടി20 ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി നേടിയത്. കോലിയുടെ കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം...
- Advertisement -spot_img

Latest News

കേരള ക്രിക്കറ്റിന് അഭിമാന നിമിഷം; ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമില്‍ അഞ്ച് കേരള താരങ്ങള്‍; അസറുദ്ദീന്‍ ഉപനായകന്‍

തിരുവനന്തപുരം: ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമില്‍ കേരളത്തിന്റെ അഞ്ച് താരങ്ങള്‍ ഇടം നേടി. ഹൈദരാബാദ് താരം തിലക് വര്‍മ നയിക്കുന്ന ടീമില്‍ മുഹമ്മദ് അസറുദ്ദീന്‍,...
- Advertisement -spot_img