ലഖ്‌നൗ: ഉത്തർപ്രദേശിലെ മദ്‌റസ നിയമം റദ്ദാക്കിയതോടെ വലഞ്ഞ് 26 ലക്ഷം വിദ്യാർഥികളും 10,000ത്തിലേറെ അധ്യാപകരും. 2004ലെ ഉത്തർപ്രദേശ് മദ്‌റസ നിയമം അലഹബാദ് ഹൈക്കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചതോടെയാണ് നിരവധി പേരുടെ വിദ്യാഭ്യാസവും ജോലിയും അനിശ്ചിതത്വത്തിലായത്. ഈ വിദ്യാഭ്യാസ സംവിധാനത്തിൽ മതേതരത്വമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇടപെട്ടത്. മദ്‌റസ വിദ്യാർഥികളെ സർക്കാർ സ്‌കൂളുകളിലേക്ക് മാറ്റണമെന്ന് യോഗി ആദിത്യനാഥ്...
തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് ഇക്കുറി അവസാന അവസരം. ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യണമെന്നുള്ളവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയുടെ പത്തുദിവസം മുമ്പുവരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുക. ഇതനുസരിച്ചാണ് ഇത്തവണത്തെ അവസരം ഇന്ന് അവസാനിക്കുന്നത്.
വോട്ടർപ്പട്ടികയിൽ...
യുപിയിലെ മീററ്റില്‍ നാല് കുട്ടികള്‍ വെന്തുമരിച്ചു. മൊബൈല്‍ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് തീപടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് സൂചന. രക്ഷിതാക്കള്‍ക്കും ഗുരുതരമായി പരുക്കേറ്റു. 12 വയസ്സില്‍ താഴെയുള്ള കുട്ടികളാണ് ദാരുണമായി മരിച്ചത്. 60 ശതമാനത്തിന് മുകളില്‍ പൊള്ളല്‍ ഉള്ളതിനാല്‍ മരിച്ച കുട്ടികളുടെ മാതാവിനെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. കിടക്കയിലേക്ക് അതിവേഗം തീപടര്‍ന്നതാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് പരിശോധനയ്ക്ക്...
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വ്യോമസേന മുന്‍ മേധാവി ആർകെഎസ് ബദൗരിയ ബിജെപിയില്‍ ചേർന്നു. ന്യൂഡല്‍ഹിയിലെ പാർട്ടി ആസ്ഥാനത്ത് എത്തി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ, പാർട്ടി ജനറല്‍ വിനോദ് താവ്‌ഡെ എന്നിവരിൽ നിന്നാണ് ബദൗരിയ അംഗത്വം സ്വീകരിച്ചത്. ഫ്രാന്‍സുമായുള്ള റാഫേല്‍ യുദ്ധവിമാന കരാറിലെ പ്രധാനിയാണ് ബദൗരിയ. ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്ന് യുപിയിൽ നിന്ന് ബദൗരിയ...
ചെന്നൈ: കാട്ടുകൊള്ളക്കാരൻ വീരപ്പന്റെ മകൾ വിദ്യാറാണി കൃഷ്ണഗിരി മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലേക്ക് ജനവിധി തേടും. നാം തമിഴർ കച്ചി (തമിഴ് നാഷണൽ പാർട്ടി) ടിക്കറ്റിലാണ് ഇവർ മത്സരിക്കുക. മൈക്ക് ആണ് ചിഹ്നം. നാലു വർഷം മുമ്പ് ബിജെപിയിൽ ചേർന്ന വിദ്യാറാണി കഴിഞ്ഞ മാസമാണ് പാർട്ടി വിട്ടത്.
പുതുച്ചേരി അടക്കം 40 മണ്ഡലങ്ങളിലേക്കും പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ...
ബംഗ്ലാദേശ് മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് നിര്‍ദേശവുമായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. അസമികളായി അംഗീകരിക്കണമെങ്കില്‍ ബഹുഭാര്യത്വം ഉപേക്ഷിക്കണമെന്നും രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉണ്ടാവരുതെന്നുമാണ് ഹിമന്തയുടെ നിർദ്ദേശം. ബഹുഭാര്യത്വം അസമിന്റെ സംസ്‌കാരമല്ലെന്നും ഹിമാന്ത ബിശ്വ ശര്‍മ ചൂണ്ടിക്കാട്ടി.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ പാടില്ല, കുട്ടികളെ മദ്രസയില്‍ പഠിക്കാന്‍ അയക്കുന്നതിന് പകരം ഡോകടര്‍മാരും എന്‍ജിനിയര്‍മാരുമാവാന്‍ പഠിപ്പിക്കണം, കുട്ടികളെ...
കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലെ 9 എംഎൽഎമ്മാർ ബിജെപിയിൽ ചേർന്നു. കൂറുമാറ്റത്തെ തുടർന്ന് സ്പീക്കർ അയോഗ്യരാക്കിയ 6 കോൺഗ്രസ് എംഎൽഎമാരും മൂന്ന് സ്വതന്ത്ര എംഎൽഎമാരുമാണ് ബിജെപിയിൽ ചേർന്നത്. കേന്ദ്ര മന്ത്രി അനുരാഗ് താക്കുറിന്റെ സാന്നിധ്യത്തിലാണ് ഇവർ ബിജെപി അംഗത്വം സ്വീകരിച്ചത്.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതിന് സ്പീക്കർ അയോഗ്യരാക്കിയ ഇന്ദര്‍ ദത്ത് ലഖന്‍പാല്‍,...
ബെംഗളൂരു: ഓപ്പറേഷന്‍ താമരയുടെ ഭാഗമായി ബി.ജെ.പി കോൺഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാന്‍ ശ്രമിക്കുകയാണെന്നും രാജി വയ്ക്കാനായി 50 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാജിവച്ചതിന് ശേഷമുള്ള ഉപതെരഞ്ഞെടുപ്പുകളിൽ പണം നൽകുമെന്നാണ് ബി.ജെ.പിയുടെ വാഗ്ദാനം.
"ആദായനികുതി വകുപ്പ് റെയ്ഡുകൾ നടത്തുന്നു. അനധികൃത മാർഗങ്ങളിലൂടെ സ്വത്ത് സമ്പാദിച്ച പണക്കാർ പ്രതിപക്ഷ പാർട്ടികളിൽ മാത്രമാണോ ഉള്ളത്....
ന്യൂഡല്‍ഹി: ഇ.ഡി. അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തിഹാര്‍ ജയിലിലേക്ക് സ്വാഗതം ചെയ്ത് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയുടെ കത്ത്. ഇരുന്നൂറ് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറാണ് കെജ്‌രിവാളിനെ ജയിലിലേക്ക് സ്വാഗതം ചെയ്ത് കത്തെഴുത്തിയിരിക്കുന്നത്.
സത്യം ജയിച്ചിരിക്കുകയാണെന്നും അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് സ്വാഗതം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ...