Friday, November 14, 2025

National

പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധം: യു.പിയില്‍ ആറ് വര്‍ഷം മുമ്പ് മരിച്ച ആള്‍ക്ക് നോട്ടീസ് അയച്ച് പൊലീസ്!

ലക്‌നൗ: (www.mediavisionnews.in) ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനു പിന്നാലെ ഫിറോസാബാദ് പൊലീസ് 200 പേര്‍ക്ക് നോട്ടീസയച്ചു. ഇതില്‍ ഒരു നോട്ടീസ് ആറ് വര്‍ഷം മുമ്പ് മരിച്ച ആളുടെ പേരിലും! 94-ാം വയസില്‍ മരിച്ച ബന്നെ ഖാനാണ് പൊലീസ് നോട്ടീസയച്ചിരിക്കുന്നത്. കൂടാതെ 90- ഉം 93- ഉം വയസുള്ള രണ്ട് പേര്‍ക്കും പൊലീസ് നോട്ടീസയച്ചിട്ടുണ്ട്. 93 വയസുള്ള...

റിപ്പബ്ലിക് ദിന പരേഡ്: ബംഗാളിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ കേരളത്തേയും ഒഴിവാക്കി കേന്ദ്രം

ദില്ലി: (www.mediavisionnews.in) റിപ്പബ്ലിക് ദിനാഘോഷത്തിൽ കേരളത്തിന്റെ നിശ്ചല ദൃശൃത്തിന് ഇത്തവണയും അനുമതി ഇല്ല. കേരളത്തിനൊപ്പം മഹാരാഷ്ട്രയുടെയും പശ്ചിമ ബംഗാളിന്റെയും നിശ്ചല ദൃശ്യ നിർദേശങ്ങളും തള്ളി. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണമുണ്ട്. കേരളത്തിന് ബിജെപി അധികാരത്തിലെത്തിയ ശേഷം 2018ൽ മാത്രമേ പരേഡിൽ ടാബ്ലോ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളു. പൗരത്വ നിയമ ഭേദഗതിയിൽ കേന്ദ്രനിലപാടിനെതിരെ ശക്തമായ എതിർപ്പ് രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളാണ്...

യത്തീംഖാനയിലെ ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി യുപി പൊലീസ്; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ലക്‌നൗ: (www.mediavisionnews.in) പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തു എന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ യത്തീംഖാനയിലെ ആണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് റിപ്പോര്‍ട്ട്. ഇവര്‍ക്കൊപ്പം അനാഥാലയത്തിലെ വൃദ്ധനായ അധ്യാപകനെയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു എന്നും മര്‍ദ്ദനത്തെത്തുടര്‍ന്ന് ബാലന്മാരുടെ മലദ്വാരത്തിലൂടെ രക്തസ്രാവം ഉണ്ടായെന്നും ‘ദി ടെലഗ്രാഫ്’ ആണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സല്‍മാന്‍ സഈദിനെ ഉദ്ധരിച്ചാണ്...

പൗരത്വ നിയമ ഭേദഗതി: സമരത്തെ ചെറുക്കാന്‍ ബിജെപി നേതാക്കളെ ചുമതലപ്പെടുത്തി, കേരളത്തിന്‍റെ ചുമതല രവീന്ദ്ര രാജുവിന്

ദില്ലി: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും എതിരെയുള്ള പ്രക്ഷോഭങ്ങളെ ചെറുക്കാനും ബിജെപി നടത്തുന്ന സമര പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നേതാക്കളെ ചുമതലപ്പെടുത്തി. ബുധനാഴ്ച ചേര്‍ന്ന ബിജെപി യോഗത്തിലാണ് നേതാക്കളെ ചുമതലപ്പെടുത്തിയത്. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം...

ഡി.കെ. ശിവകുമാര്‍ കര്‍ണാടക പിസിസി അധ്യക്ഷനായാല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറാനൊരുങ്ങി ജെ.ഡി.എസ് പട

ബെംഗളൂരു: (www.mediavisionnews.in) ദിനേഷ് ഗുണ്ടുറാവുവിന്റെ പിന്‍ഗാമിയായി കര്‍ണാടക കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നതാര്? അത് ഡി.കെ.ശിവകുമാര്‍ ആയിരിക്കുമോ? ഈ രണ്ടുചോദ്യങ്ങള്‍ക്കുമുള്ള ഉത്തരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരുടെ ആദ്യപന്തിയിലുള്ളത് സംസ്ഥാനത്തെ കോണ്‍ഗ്രസുകാരല്ല, പകരം ജെ.ഡി.എസിലെ നേതാക്കളും അണികളുമാണ്. അതിനൊരു വലിയ കാരണവുമുണ്ട്. ഡിസംബറില്‍ പതിനഞ്ചിടങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കനത്തപരാജയമാണ് ജെ.ഡി.എസ് നേരിട്ടത്. ഒരു സീറ്റുപോലും നേടാനായില്ല. ഈ പശ്ചാത്തലത്തില്‍ നിരവധി നേതാക്കളും...

വോട്ടര്‍ കാര്‍ഡും ആധാറും ബന്ധിപ്പിച്ചേക്കും; ലക്ഷ്യം വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ ഇല്ലാതാക്കല്‍; തിരഞ്ഞെടുപ്പുകമ്മിഷന്റെ നിർദേശം നിയമമന്ത്രാലയത്തിന്റെ പരിഗണനയില്‍

ന്യൂഡല്‍ഹി: (www.mediavisionnews.in) വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള നിര്‍ദേശം കേന്ദ്ര നിയമമന്ത്രാലയത്തിന്റെ പരിഗണനയില്‍. ഇരട്ടവോട്ടുകള്‍ ഒഴിവാക്കി വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായും വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടും കൊണ്ടാണ് വോട്ടര്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നത്. വോട്ടര്‍ ഐഡി കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള നിര്‍ദേശം തെരഞ്ഞെടുപ്പുകമ്മിഷന്‍ നേരത്തെയും മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന 2015-ലെ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന്...

പാചകവാതക വില കൂടി; സബ്‍സി‍ഡി ഉള്ള ഗാർഹിക സിലിണ്ടറിന് 19 രൂപ 50 പൈസ കൂടി

കൊച്ചി: (www.mediavisionnews.in) പാചക വാതക വില കൂടി . ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിനും വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറിനും വില കൂടിയിട്ടുണ്ട്. സബ്‍സി‍ഡി ഉള്ള ഗാർഹിക സിലിണ്ടറിന് 19 രൂപ 50 പൈസയാണ് കൂടിയത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഇനി മുതൽ 28 രൂപ അധികം നൽകണം. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 685 രൂപ ഉണ്ടായിരുന്നത് കൂടി 704...

മോദിയെയും അമിത് ഷായെയും കൊന്നുകളയാന്‍ ആഹ്വാനം, കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്; അറസ്റ്റ് ചെയ്യണമെന്ന് ബിജെപി

ചെന്നൈ: (www.mediavisionnews.in) പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൊന്നുകളയാന്‍ ആഹ്വാനം ചെയ്ത് പ്രസംഗിച്ച തമിഴ്നാട് കോണ്‍ഗ്രസ് നേതാവ് നെല്ലൈ കണ്ണനെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ച് തമിഴ്നാട് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ പ്രസംഗിച്ചതില്‍ കണ്ണനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്‍ഡിപിഐ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുനടത്തിയ പ്രസംഗത്തിലാണ് നെല്ലൈ കണ്ണന്‍ വിവാദ പരാമര്‍ശം നടത്തിയത്....

പൗരത്വ ബില്‍: ചട്ട രൂപീകരണത്തിന് ആഭ്യന്തര മന്ത്രാലയം നടപടി തുടങ്ങി, മാര്‍ഗരേഖ തയാറാക്കി

ന്യൂഡല്‍ഹി: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം ശക്തമായി തുടരവെ കേന്ദ്ര സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട ചട്ടരൂപീകരണത്തിനുള്ള നടപടികള്‍ ആരംഭിച്ചു. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മുസ്‌ലിംകള്‍ ഒഴികെയുള്ളവര്‍ക്കു പൗരത്വം നല്‍കുന്നതിന് ഏതെല്ലാം രേഖകള്‍ അംഗീകരിക്കണമെന്ന കാര്യത്തില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇതിനായുള്ള മാര്‍ഗരേഖയും...

മഹാരാഷ്ട്ര മന്ത്രിസഭയില്‍ അഞ്ച് വര്‍ഷത്തിനിപ്പുറം മന്ത്രിസ്ഥാനം ലഭിച്ച് മുസ്‌ലീം നേതാക്കള്‍

മുംബൈ (www.mediavisionnews.in) : മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ അധികാരത്തിലേറ്റതിന് പിന്നാലെ ഇന്നലെ മന്ത്രിസഭാ വിപൂലീകരണം പൂര്‍ത്തിയായപ്പോള്‍ അഞ്ച് വര്‍ഷത്തിനിപ്പുറം മന്ത്രിസ്ഥാനത്തെത്തി മുസ്‌ലീം നേതാക്കള്‍. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തവരില്‍ മൂന്ന് പേരാണ് മുസ്‌ലീം വിഭാഗത്തില്‍ നിന്നും മന്ത്രിപദത്തിലെത്തിയവര്‍. എന്‍.സി.പിയിലെ നവാബ് മാലിക്, ഹസന്‍ മുഷ്റിഫ്, കോണ്‍ഗ്രസിന്റെ അസ്‌ലം ഷെയ്ഖ് എന്നിവരാണ് മന്ത്രിസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്. ശിവസേനയുടെ...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img