പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധം: യു.പിയില്‍ ആറ് വര്‍ഷം മുമ്പ് മരിച്ച ആള്‍ക്ക് നോട്ടീസ് അയച്ച് പൊലീസ്!

0
143

ലക്‌നൗ: (www.mediavisionnews.in) ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനു പിന്നാലെ ഫിറോസാബാദ് പൊലീസ് 200 പേര്‍ക്ക് നോട്ടീസയച്ചു. ഇതില്‍ ഒരു നോട്ടീസ് ആറ് വര്‍ഷം മുമ്പ് മരിച്ച ആളുടെ പേരിലും! 94-ാം വയസില്‍ മരിച്ച ബന്നെ ഖാനാണ് പൊലീസ് നോട്ടീസയച്ചിരിക്കുന്നത്.

കൂടാതെ 90- ഉം 93- ഉം വയസുള്ള രണ്ട് പേര്‍ക്കും പൊലീസ് നോട്ടീസയച്ചിട്ടുണ്ട്. 93 വയസുള്ള ഫസ്ഹത്ത് ഖാന്‍ മാസങ്ങളായി കിടപ്പിലാണ്. ന്യൂമോണിയ ബാധിച്ച് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞെത്തിയ സൂഫി അന്‍സാര്‍ ഹുസൈനും ലഭിച്ചു പൊലീസിന്റെ നോട്ടീസ്. ഫിറോസാബാദിലെ ഒരു കോളജ് സ്ഥാപകന്‍ കൂടിയായ അന്‍സാര്‍ ഹുസൈന്‍ പൊലീസുകാര്‍ ഉള്‍പ്പെട്ട പ്രദേശത്തെ സമാധാന സമിതിയിലെ അംഗമാണ്. ഇവരോട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകാനും 10 ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെയ്ക്കാനും ആവശ്യപ്പെട്ടാണ് നോട്ടീസ്.

ഇതൊരു പിശകാണെന്നും തിരുത്തുമെന്നുമാണ് യുപി പൊലീസിന്റെ വിശദികരണം. സമാധാനം നിലനിര്‍ത്താന്‍ തങ്ങളുടെ മേല്‍ വളരെയധികം സമ്മര്‍ദ്ദമുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എടുത്ത ഇടക്കാല നടപടികളാണിതെന്ന് പൊലീസ് വ്യക്തമാക്കി. പ്രായമായവര്‍ക്കെതിരെ നടപടിയെടുക്കില്ലെന്നും ഫിറോസാബാദ് സിറ്റി മജിസ്ട്രേറ്റ് കുന്‍വര്‍ പങ്കജ് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ രണ്ടാഴ്ച മുമ്പ് വ്യാപക പ്രക്ഷോഭമാണ് ഉണ്ടായത്. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് വെടിവെയ്പ്പിലും മറ്റുമായി 21 പേരാണ് മരിച്ചത്.

മീഡിvയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here