പൗരത്വ നിയമഭേദഗതിയെപ്പറ്റി ആശങ്ക; കോഴിക്കോട് സ്വദേശിയായ റിട്ടയേർഡ് അധ്യാപകൻ ജീവനൊടുക്കി

0
190

കോഴിക്കോട്: (www.mediavisionnews.in) നരിക്കുനിയില്‍ റിട്ട. അധ്യാപകന്‍ ആത്മഹത്യ ചെയ്തു. മുഹമ്മദലി (65) ആണ് ആത്മഹത്യ ചെയ്തത്. നരിക്കുനി വിളപ്പില്‍ മീത്തല്‍ മുഹമ്മദലി (63) നെയാണ് ഇന്ന് പുലര്‍ച്ചെ വീട്ടിനടുത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

തന്റെയും പിതാവിന്റേയും പല രേഖകളും നഷ്ടപ്പെട്ടതായും പൗരത്വഭേദഗതി നിയമം നടപ്പില്‍ വരുമ്പോള്‍ ഇതു പ്രശ്‌നമാകുമോ എന്നും ഇയാളുടെ ആത്മഹത്യക്കുറിപ്പില്‍ ഉള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു. അതേസമയം ഗുരുതരമായ വൈറസ് രോഗം തനിക്കുള്ളതായും ആത്മഹത്യക്കുറിപ്പില്‍ മുഹമ്മദലി വ്യക്തമാക്കുന്നുണ്ട്. ഇതാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് കരുതുന്നത്.

താന്‍ ഇവിടെ നിന്ന് പോവേണ്ടി വരുമോയെന്ന് ഭാര്യ ആസ്യയോട് ചോദിച്ചതായി അറിവുണ്ടെന്ന് മുഹമ്മദാലിയുടെ സഹോദരന്‍ അബ്ദുള്‍ നാസര്‍ പ്രതികരിച്ചു. എന്നാല്‍ മരണകാരണം ഇതാണോയെന്ന് വ്യക്തമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് ആത്മഹത്യാക്കുറിപ്പിലും പറയുന്നില്ല. പകരം വിലപ്പെട്ട രേഖകള്‍ കൈമോശം വന്നൂവെന്നും വേസ്റ്റ് പേപ്പറിന്റെ കൂടെയാണ് പോയതെന്നും കുറിപ്പില്‍ പറയുന്നു. ചെങ്ങോട്ട് പൊയില്‍ സ്‌കൂളിലെ റിട്ട. പ്രധാനാധ്യാപകനായിരുന്ന മുഹമ്മദാലിക്ക് മൂന്നു മക്കളാണുള്ളത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here