Friday, November 14, 2025

National

തൊഴിലാളി സംഘടനകളുടെ 24 മണിക്കൂര്‍ പണിമുടക്ക് തുടരുന്നു; കേരളത്തില്‍ ഹര്‍ത്താല്‍ പ്രതീതി, കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു

തിരുവനന്തപുരം: (www.mediavisionnews.in) ട്രേഡ്‌ യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്ക് തുടരുന്നു. അര്‍ദ്ധരാത്രി ആരംഭിച്ച പണിമുടക്കിൽ 25 കോടി പേർ പങ്കെടുക്കും.13 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. രാജ്യത്ത് നടക്കുന്ന 19ാമത് ദേശീയ പണിമുടക്കാണിത്. ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾ തുടരുന്ന മോദി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം അടയാളപ്പെടുത്തുന്ന സമരത്തിനാണ് രാജ്യം സാക്ഷ്യം...

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലുന്നതും പൗരത്വ നിയമത്തിലെ ഹരജികള്‍ പരിഗണിക്കുന്നതും ഒരേ ദിവസം; ശ്രദ്ധ തിരിക്കുന്നതിനുളള മാസ്റ്റര്‍ മൈന്‍ഡ് പ്ലാന്‍ എന്ന് ആരോപണം

ന്യൂദല്‍ഹി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹരജികള്‍ പരിഗണിക്കുന്ന അതേ ദിവസം തന്നെ നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലുന്നതിനായി തെരഞ്ഞെടുത്തത് വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനുള്ള ശ്രമമാണെന്ന് ആരോപണമുയരുന്നു. അതിന് തൊട്ടു മുന്‍പേയുള്ള ദിവസമാണ് ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിലുള്ള ഹരജികളും പരിഗണിക്കുന്നത്. ഈ രണ്ടു വിഷയങ്ങളില്‍ നിന്നും ജനങ്ങളെ വഴി തിരിച്ചുവിടുന്നതിനാണ് നിര്‍ഭയ കേസില്‍...

നിര്‍ഭയ പ്രതികള്‍ക്ക് മരണവാറന്റ്; 22ന് തൂക്കിലേറ്റും

ദില്ലി: (www.mediavisionnews.in) നിര്‍ഭയക്കേസിലെ പ്രതികള്‍ക്കെതിരെ മരണവാറന്റ് പുറപ്പെടുവിപ്പിച്ചു. ജനുവരി 22-നു രാവിലെ ഏഴിന് തൂക്കിലേറ്റും. വിഡിയോ കോണ്‍ഫറന്‍സ് വഴി ജഡ്ജി പ്രതികളുമായി സംസാരിച്ചു. നിര്‍ഭയ കേസില്‍ വധശിക്ഷക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് രണ്ട് പ്രതികള്‍ അറിയിച്ചതായി അമിക്കസ്‌ക്യൂറി പട്യാല ഹൗസ് കോടതിയില്‍ അറിയിച്ചിരുന്നു. തിരുത്തല്‍ ഹര്‍ജി നല്‍കുന്നത് മരണവാറന്റ് പുറപെടുവിക്കുന്നതിനു തടസമല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. പ്രതികളായ...

ദില്ലിയിൽ ബിജെപി തകർന്നടിയും, എഎപി വീണ്ടും അധികാരത്തിലെത്തുമെന്ന്‌ അഭിപ്രായ സര്‍വെ

ദില്ലി: (www.mediavisionnews.in) വീണ്ടും ദില്ലിയിൽ ആം ആദ്മി പാർട്ടി സർക്കാരെന്ന് അഭിപ്രായ സർവേ. എബിപി ന്യൂസും സി വോട്ടറും ചേർന്ന് നടത്തിയ അഭിപ്രായ സ‍ർവേയാണ് അരവിന്ദ് കെജ്‍രിവാൾ നേതൃത്വം നൽകുന്ന ആം ആദ്മി പാർട്ടി സർക്കാർ അധികാരത്തിലേക്ക് മികച്ച ഭൂരിപക്ഷത്തോടെ തന്നെ തിരികെ വരുമെന്ന് പ്രവചിക്കുന്നത്. ആം ആദ്മി പാർട്ടി 59 സീറ്റുകളുമായി മിന്നും...

ജെ.എന്‍.യുവില്‍ അക്രമം നടത്തിയത് പുറത്തുനിന്നെത്തിയവര്‍; മുഖം മൂടിക്കെട്ടി ഇരുമ്പുദണ്ഡുകള്‍ കയ്യിലേന്തി അക്രമിക്കുന്ന വീഡിയോകള്‍ പുറത്ത്

ന്യൂഡല്‍ഹി: (www.mediavisionnews.in) ജെ.എന്‍.യുവില്‍ വിദ്യാര്‍ഥി യൂനിയന്‍ നേതാക്കളും അധ്യാപകരും അടക്കമുള്ളവരെ അക്രമിച്ചത് അന്‍പതോളം പേര്‍ വരുന്ന പുറത്തു നിന്നെത്തിയ സംഘം. തുണി കൊണ്ടും ഷാള്‍ കൊണ്ടും മുഖം മൂടിക്കെട്ടിയ ഇവരുടെ കയ്യില്‍ മാരകായുധങ്ങളും കാണാം. വിദ്യാര്‍ഥികള്‍ പകര്‍ത്തിയ അക്രമ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവര്‍ എ.ബി.വി.പിക്കാരാണെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. പൊലിസ് നോക്കിനില്‍ക്കേയാണ് ആക്രമണമുണ്ടായതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിദ്യാര്‍ഥികളെ മര്‍ദിക്കുന്നത്...

‘ഹിന്ദു മുസ്‌ലീം ഭായി ഭായി, സി.എ.എ ബൈ ബൈ’; ഹിന്ദുവിനെയും മുസ്‌ലീമിനെയും ഒന്നിപ്പിച്ചതിന് മോദിക്കും ഷായ്ക്കും നന്ദി പറഞ്ഞ് പ്രതിഷേധക്കാര്‍

ഹൈദരാബാദ്: (www.mediavisionnews.in) പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ച് ഹൈദരാബാദില്‍ ശനിയാഴ്ച തെരുവിലിറങ്ങിയത് നിരവധിപേര്‍. ‘ഹിന്ദു മുസ്‌ലീം ഭായി ഭായി, സി.എ.എ ബൈ ബൈ’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്. ഹൈദരാബാദുകാരും വിദ്യാര്‍ത്ഥികളും കച്ചവടക്കാരും അഭിഭാഷകരും തുടങ്ങി ലക്ഷക്കണക്കിനാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. മഹ്ബുബ് നഗര്‍, കരീംനഗര്‍, നിസാമാബാദ് തുടങ്ങിയ അടുത്ത ജില്ലകളില്‍ നിന്നും നിരവധിപേര്‍ മാര്‍ച്ചിനെത്തി. അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം പാര്‍ട്ടിയില്‍...

ഫ്രീ നെറ്റ്ഫ്‌ളിക്‌സും സെക്‌സ് ചാറ്റുമല്ല, നിങ്ങള്‍ പൗരത്വ നിയമത്തെ എതിര്‍ക്കുന്നെങ്കില്‍ ഈ നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്യുക; ബി.ജെ.പിയുടെ ക്യാംപെയ്‌നിന് ബദല്‍ ക്യാംപെയ്‌നുമായി പ്രതിഷേധക്കാര്‍

ന്യൂദല്‍ഹി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിന് വിയോജിപ്പുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ മിസ്ഡ് കോള്‍ ക്യാംപെയ്‌നുമായി പ്രതിഷേധക്കാര്‍. വീ ദ പിപ്പിള്‍ എന്ന കൂട്ടായ്മയാണ് ക്യാംപെയ്‌നുമായി രംഗത്തെത്തിയത്. നോ ടു സി.എ.എ, നോ ടു എന്‍.പി.ആര്‍, നോ ടു നാഷണ്‍വൈഡ് എന്‍.ആര്‍.സി എന്ന ഹാഷ്ടാഗോടെയാണ് ക്യാംപെയ്ന്‍. 7787060606 എന്ന നമ്പറിലേക്കാണ് മിസ്ഡ് കോള്‍ അടിക്കേണ്ടത്. ക്യാംപെയ്‌ന് വലിയ പിന്തുണയാണ് സോഷ്യല്‍മീഡിയില്‍ ലഭിക്കുന്നത്....

പൗരത്വ നിയമത്തെ പിന്തുണച്ച് മിസ്ഡ്‌കോള്‍ ക്യാംപയിനുമായി ബി.ജെ.പി; സെക്‌സിനായി വിളിക്കൂയെന്ന് പറഞ്ഞ് ട്വിറ്ററില്‍ കറങ്ങുന്നതും ഇതേ നമ്പര്‍!

ന്യൂഡല്‍ഹി: (www.mediavisionnews.in) രാജ്യമെങ്ങും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം അലയടിക്കുന്നതിനിടെ നിയമത്തെ അനുകൂലിച്ച് ക്യാംപയിന്‍ നടത്തുകയാണ് ബി.ജെ.പി. കുടുംബ സന്ദര്‍ശനം അടക്കം പല രീതിയിലുള്ള പരിപാടികളാണ് ഇതിനായി ബി.ജെ.പി ആസൂത്രണം ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായാണ് മിസ്ഡ് കോള്‍ ക്യാംപയിനും ബി.ജെ.പി തുടങ്ങിവച്ചിരിക്കുന്നത്. പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നതിനു വേണ്ടി മിസ്ഡ് കോള്‍ അടിക്കുകയെന്നാവശ്യപ്പെട്ട് ഒരു മൊബൈല്‍ നമ്പറും...

അസമിലെ തടങ്കല്‍ പാളയത്തില്‍ ഒരാള്‍ കൂടി മരിച്ചു; ഇതുവരെ മരിച്ചവര്‍ 29 പേര്‍

ഗുവാഹതി: (www.mediavisionnews.in) അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി അസമിലെ തടങ്കല്‍പാളയത്തില്‍ പാര്‍പ്പിച്ചവരില്‍ ഒരാള്‍ കൂടി മരിച്ചു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഇയാളെ 10 ദിവസങ്ങള്‍ക്ക് മുമ്പ് ഗുവാഹതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ അസമിലെ തടങ്കല്‍ പാളയങ്ങളില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 29 ആയി. ആയിരത്തോളം ആളുകളാണ് ഇത്തരം തടങ്കല്‍ പാളയങ്ങളില്‍ കഴിയുന്നത്. അസമില്‍ പൗരത്വ...

ആരൊക്കെ ഒന്നിച്ചാലും പൗരത്വ നിയമ ഭേദഗതിയിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ല: അമിത് ഷാ

രാജസ്ഥാൻ: (www.mediavisionnews.in) പൗരത്വനിയമഭേദഗതിക്കെതിരെ എത്ര രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നിച്ചാലും ഒരിഞ്ച് പിന്നോട്ടില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ. രാഹുല്‍ഗാന്ധിയുമായി സംവദിക്കാന്‍ തയാറാണെന്നും ഷാ വ്യക്തമാക്കി. പൗരത്വനിയമത്തിന് പിന്തുണതേടിയുള്ള പ്രചാരണപരിപാടി മറ്റെന്നാള്‍ തുടങ്ങും. പൗരത്വനിയമഭേദഗതി ന്യൂനപക്ഷ വിരുദ്ധമല്ലെന്നും പ്രതിപക്ഷം കള്ളപ്രചാരണം നടത്തുന്നത് വോട്ടുബാങ്ക് ലക്ഷ്യംവച്ചാണെന്നും കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ തുറന്നടിച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രക്ഷോഭം ശക്തമാക്കാനിരിക്കെ നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും രാജസ്ഥാനിലെ ജോധ്പുരില്‍...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img