ആരൊക്കെ ഒന്നിച്ചാലും പൗരത്വ നിയമ ഭേദഗതിയിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ല: അമിത് ഷാ

0
157

രാജസ്ഥാൻ: (www.mediavisionnews.in) പൗരത്വനിയമഭേദഗതിക്കെതിരെ എത്ര രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നിച്ചാലും ഒരിഞ്ച് പിന്നോട്ടില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ. രാഹുല്‍ഗാന്ധിയുമായി സംവദിക്കാന്‍ തയാറാണെന്നും ഷാ വ്യക്തമാക്കി. പൗരത്വനിയമത്തിന് പിന്തുണതേടിയുള്ള പ്രചാരണപരിപാടി മറ്റെന്നാള്‍ തുടങ്ങും.

പൗരത്വനിയമഭേദഗതി ന്യൂനപക്ഷ വിരുദ്ധമല്ലെന്നും പ്രതിപക്ഷം കള്ളപ്രചാരണം നടത്തുന്നത് വോട്ടുബാങ്ക് ലക്ഷ്യംവച്ചാണെന്നും കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ തുറന്നടിച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രക്ഷോഭം ശക്തമാക്കാനിരിക്കെ നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും രാജസ്ഥാനിലെ ജോധ്പുരില്‍ ഷാ വ്യക്തമാക്കി. നിയമഭേദഗതി പഠിച്ചിട്ട് വന്നാല്‍ രാഹുല്‍ഗാന്ധിയുമായി സംവദിക്കാന്‍ തയാറാണ്. പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇറ്റാലിയന്‍ ഭാഷയില്‍ പരിഭാഷ ചെയ്ത് നല്‍കാമെന്നും അമിത്ഷാ പരിഹസിച്ചു.

പൗരത്വനിയമത്തിന് പിന്തുണതേടി ബി.ജെ.പി നേതാക്കള്‍ ഞായറായഴ്ച മുതല്‍ വീടുകള്‍ കയറിയിറങ്ങും. മൂന്നുകോടി കുടുബാംഗങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തുകയാണ് ലക്ഷ്യം. അമിത് ഷാ ഡല്‍ഹിയിലും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലക്നൗവിലും പ്രചാരണത്തിന് തുടക്കമിടും. കേന്ദ്ര കായികമന്ത്രി കിരണ്‍ റിജ്ജു തിരുവനന്തപുരത്ത് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും. പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി ടോള്‍ ഫ്രീ നമ്പറും സജ്ജമാക്കിയിട്ടുണ്ട്. പൗരത്വനിയമത്തിനെതിരെ സിലിഗുഡിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി മഹാറാലി നടത്തി. ഇന്ത്യയുടെ പ്രധാനമന്ത്രി എപ്പോഴും പാക്കിസ്ഥാനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് മമത പരിഹസിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here