Saturday, May 18, 2024

National

സുരക്ഷ നീട്ടി നല്‍കണമെന്ന് ബാബരി വിധി പറഞ്ഞ മുന്‍ ജഡ്ജി; അപേക്ഷ തള്ളി സുപ്രീം കോടതി

സുരക്ഷ നീട്ടിനല്‍കണമെന്ന ആവശ്യം ഉന്നയിച്ച് ബാബരി കേസ്‌ വിധി പറഞ്ഞ മുൻ ജഡ്ജി നൽകിയ അപേക്ഷ തള്ളി സുപ്രീം കോടതി. ബാബരി മസ്ജിദ് തകർത്തതിനു പിന്നിലെ ഗൂഢാലോചന കേസിൽ വിധി പറഞ്ഞ പ്രത്യേക കോടതി മുന്‍ ജഡ്ജിയുടെ അപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്. അനുവദിച്ച സുരക്ഷ നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച ജഡ്​ജി എസ്​.കെ. യാദവിൻെറ...

ക്ഷേത്രമുറ്റത്ത് നമസ്‌കരിച്ചു; യുവാക്കള്‍ക്കെതിരെ കേസ്

മഥുര: നന്ദ്ഗാവിലെ നന്ദ്ബാബ നന്ദ് മഹല്‍ ക്ഷേത്രത്തില്‍ നമസ്‌കരിച്ച രണ്ടു യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ക്ഷേത്ര ഭരണസമതിയുടെ പരാതി പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഡല്‍ഹിയിലെ ഖിദ്മത്ത് നഗറില്‍ നിന്നുള്ള ഫൈസല്‍ ഖാനും മുഹമ്മദ് ചന്ദിനുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ ക്ഷേത്രത്തില്‍ നമസ്‌കരിക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗാന്ധിയന്‍ നിലേഷ് ഗുപ്ത, അലോക് രത്‌ന...

രാഹുലിനെതിരായ സരിതയുടെ തെരഞ്ഞെടുപ്പ് ഹർജി ഒരു ലക്ഷം രൂപ പിഴ ഇട്ട് സുപ്രീംകോടതി തള്ളി

ദില്ലി: വയനാട് സീറ്റിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സോളാർ കേസ് പ്രതിയായിരുന്ന സരിത എസ് നായർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കേസിൽ പരാതിക്കാരിയും അഭിഭാഷകനും തുടർച്ചയായി ഹാജരാവാതിരുന്നതോടെയാണ് സുപ്രീംകോടതി ഹർജി തള്ളിയത്. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് പരാതിക്കാരിയായ സരിത എസ് നായർക്ക് ഒരു ലക്ഷം രൂപ...

വിഗ്ഗ് വെച്ച് കഷണ്ടിയാണെന്ന വിവരം മറച്ചുവെച്ച് വിവാഹം ചെയ്തു; 29കാരനെതിരെ പോലീസിൽ പരാതി നൽകി ഭാര്യ

മുംബൈ: കഷണ്ടിയാണെന്നും വിഗ്ഗ് വെച്ചതാണെന്നുമുള്ള സത്യം മറച്ചുവെച്ച് തന്നെ വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി ഭാര്യ. 27 കാരിയായ മുംബൈ സ്വദേശിനിയാണ് കഷണ്ടി മറച്ചുവച്ച് വിവാഹം കഴിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഭർത്താവിനെതിരെ വിശ്വാസ വഞ്ചന ആരോപിച്ച് പോലീസിനെ സമീപിച്ചിരിക്കുന്നത്. ഇരുവരും അടുത്തിടെയാണ് വിവാഹിതരായത്. വിവാഹത്തിന് മുൻപ് കഷണ്ടിയാണെന്ന കാര്യം ഭർത്താവ് തന്നോട്...

രജനീകാന്ത് ബി.ജെ.പിയിലേക്ക്?; വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി ആര്‍.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച

ചെന്നൈ: ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് നേതാവും തമിഴ് മാഗസിന്‍ തുഗ്ലക്കിന്റെ എഡിറ്ററുമായ എസ്. ഗുരുമൂര്‍ത്തിയെ കണ്ടതിന് ശേഷമാണ് രജനീകാന്ത് ബി.ജെ.പിയിലേക്കോ എന്ന അഭ്യൂഹം വീണ്ടും ശക്തമാകുന്നത്. ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം രണ്ട് മണിക്കൂറോളമാണ് കൂടിക്കാഴ്ച നടത്തിയത്. ഇത് രജനീകാന്ത് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ക്ക്...

ഭീമിനെ മുസ്‌ലിമായി കാണിക്കുന്ന സീന്‍ ഒഴിവാക്കണം; രാജമൗലിക്കു ഭീഷണിയുമായി ബി.ജെ.പി നേതാവ്

ഹൈദരാബാദ്: സംവിധായകന്‍ രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആര്‍.ആര്‍.ആറിനെതിരെ ഭീഷണിയുമായി ബി.ജെ.പി നേതാവ്. തെലങ്കാനയിലെ എം.പിയും ബി.ജെപി നേതാവുമായ ബന്ദി സജ്ജയ് ആണ് ചിത്രത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്. ഹൈദരാബാദിലെ ചരിത്ര നായകനായ ഗോത്ര നേതാവ് കോമരം ഭീമിന്റെ ജീവിതകഥ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ ഭീം മുസ്‌ലിമായി എത്തുന്ന സീനിനെ വിമര്‍ശിച്ചു കൊണ്ടാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. ഒക്ടോബര്‍...

വെളുക്കുവോളം വെബ്സീരീസ് കണ്ടു; 18കാരൻ 75 പേരുടെ ജീവൻ കാത്തു

രാത്രി ഉറക്കമില്ലാതെ മൊബൈൽ ഫോണുമായി ഇരുന്നതുകൊണ്ട് മാത്രം 18കാരൻ രക്ഷിച്ചത് ഒട്ടേറെ മനുഷ്യരുടെ ജീവനാണ്. മഹാരാഷ്ട്രയിൽ നിന്നാണ് ഈ വാർത്ത.  18കാരനായ കുനാല്‍ മോഹിതെ രാത്രി ഉറങ്ങതാതെ വെബ്സീരീസ് കാണുന്നത് പതിവാണ്. ഇന്നലെ രാത്രി ആ ഇരിപ്പ് വലിയ ഒരു ദുരന്തത്തിൽ നിന്നും അയൽക്കാരെ രക്ഷിച്ചു.  75 പേർ താമസിക്കുന്ന ഒരു കെട്ടിടത്തിലാണ് കുനാലിന്റേയും താമസം....

ഭാര്യ ഉപേക്ഷിച്ച് പോയി; കരച്ചില്‍ നിര്‍ത്താതിരുന്ന നാല് വയസുകാരി മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു, മൃതദേഹവുമായി ഭാര്യയെ അന്വേഷിച്ച് നടക്കുന്നതിനിടെ പോലീസിന്റെ പിടിയില്‍

ഗാസിയാബാദ്: കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് നാല് വയസുകാരി മകളെ പിതാവ് കഴുത്ത് ഞെരിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കേസില്‍ 28-കാരനായ വാസുദേവ് ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. മകളുടെ മൃതദേഹവുമായി നോയിഡയിലുള്ള ഭാര്യയെ തേടി ഓട്ടോറിക്ഷയില്‍ കറങ്ങികൊണ്ടിരിക്കെയാണ് വാസുദേവ് അറസ്റ്റിലായത്. സുല്‍ത്താന്‍പുര്‍ സ്വദേശിയാണ് വാസുദേവ് ഗുപത. 20 ദിവസം മുമ്പ് ഭാര്യ ഉപേക്ഷിച്ചുപോയത്....

ട്രാഫിക് നിയമം തെറ്റിച്ചത് 77 തവണ, പിഴ 42,500 രൂപ; സ്‌കൂട്ടര്‍ ഉപേക്ഷിക്കാന്‍ ഉടമ

ബെംഗളൂരു: വളരെയധികം തിരക്കുള്ള ബെംഗളൂരു പോലെയൊരു നഗരത്തില്‍ അരുണ്‍ കുമാറും അദ്ദേഹത്തിന്റെ സെക്കന്‍ഡ് ഹാന്‍ഡ് സ്‌കൂട്ടറും ആരുടേയും ശ്രദ്ധയാകര്‍ഷിക്കാന്‍ വഴിയില്ല. ഗതാഗതനിയമം ലംഘിച്ചതിന് വെള്ളിയാഴ്ച മടിവാല ട്രാഫിക് പോലീസ് അരുണ്‍ കുമാറിനെ തടഞ്ഞു നിര്‍ത്തിയതോടെ സംഗതിയാകെ മാറി. അരുണ്‍ കുമാറിന് പോലീസ് നല്‍കിയത് രണ്ട് മീറ്ററോളം നീളമുള്ള രണ്ട് കൊല്ലത്തെ പിഴയുടെ കണക്ക്.  ഹെല്‍മറ്റ് ധരിക്കാത്ത...

വിവാഹം നടക്കാന്‍ വേണ്ടി മാത്രം മതപരിവര്‍ത്തനം നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല; ദമ്പതികള്‍ സമര്‍പ്പിച്ച ഹരജി തള്ളി അലഹബാദ് ഹൈക്കോടതി

അലഹബാദ്: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ സമര്‍പ്പിച്ച ഹരജി തള്ളി അലഹബാദ് ഹൈക്കോടതി. പെണ്‍കുട്ടി വിവാഹത്തിന് ഒരു മാസം മുമ്പ് മാത്രമാണ് ഹിന്ദു മതത്തിലേക്ക് മാറിയിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി തള്ളിയതെന്ന് ലൈവ്‌ ലോ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹം കഴിക്കുന്നതിന് വേണ്ടി മാത്രമാണ് മതപരിവര്‍ത്തനം നടത്തുന്നതെന്നും ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു. വിവാഹത്തിന് വേണ്ടി മാത്രം...
- Advertisement -spot_img

Latest News

‘400-ൽ അധികം നേടുമെന്ന് പറഞ്ഞത് ജനങ്ങൾ; ജയിക്കുമെന്നോ തോൽക്കുമെന്നോ ഞാൻ അവകാശപ്പെട്ടിട്ടില്ല’- മോദി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ 400-ൽ അധികം സീറ്റ് നേടുമെന്ന ബിജെപിയുടെ അവകാശവാദത്തിൽനിന്ന് പിന്നാക്കം പോയി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പിൽ ജയിക്കുമെന്നോ തോൽക്കുമെന്നോ താൻ ഒരിക്കലും അവകാശവാദം...
- Advertisement -spot_img