സുരക്ഷ നീട്ടി നല്‍കണമെന്ന് ബാബരി വിധി പറഞ്ഞ മുന്‍ ജഡ്ജി; അപേക്ഷ തള്ളി സുപ്രീം കോടതി

0
152

സുരക്ഷ നീട്ടിനല്‍കണമെന്ന ആവശ്യം ഉന്നയിച്ച് ബാബരി കേസ്‌ വിധി പറഞ്ഞ മുൻ ജഡ്ജി നൽകിയ അപേക്ഷ തള്ളി സുപ്രീം കോടതി. ബാബരി മസ്ജിദ് തകർത്തതിനു പിന്നിലെ ഗൂഢാലോചന കേസിൽ വിധി പറഞ്ഞ പ്രത്യേക കോടതി മുന്‍ ജഡ്ജിയുടെ അപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്.

അനുവദിച്ച സുരക്ഷ നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച ജഡ്​ജി എസ്​.കെ. യാദവിൻെറ കത്ത്​ വായിച്ചുവെന്നും, അത്​ സുരക്ഷ നൽകുന്നതിന്​ പര്യാപ്തമായി കണക്കാക്കുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു. വിധി പറഞ്ഞ കേസിൻെറ സങ്കീർണ സ്വഭാവം കണക്കിലെടുത്ത്​ സുരക്ഷ നീട്ടി നൽകണമെന്നായിരുന്നു യാദവിൻെറ ആവശ്യം.

ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് എസ്.കെ യാദവിന്റെ അപേക്ഷ പരിഗണിച്ചത്. ജസ്റ്റിസ് നവിന്‍ സിന്‍ഹ, കൃഷ്ണ മുരാരി എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

സെപ്​റ്റംബർ 30നാണ് പ്രത്യേക കോടതി ബാബ്​രി മസ്​ജിദ്​ തകർത്തതിനു പിന്നിലെ ഗൂഡാലോചന കേസിലെ പ്രതികളെ വെറുതെ വിട്ടത്. തന്റെ ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിവസമാണ് ജസ്റ്റിസ് എസ്.കെ യാദവ് ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, എം.എം ജോഷി, ഉമാ ഭാരതി എന്നിവരെയടക്കം 32 പേരെ കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയത്.

ബാബരി മസ്ജിദ് തകര്‍ത്തതിനു പിന്നിലെ ഗൂഡാലോചനയിൽ പ്രതികളെ കുറ്റക്കാരെന്ന് വിധിക്കാൻ ആവശ്യമായ തെളിവുകളില്ലെന്നായിരുന്നു വിധിയില്‍ പറഞ്ഞത്

LEAVE A REPLY

Please enter your comment!
Please enter your name here