Thursday, September 18, 2025

National

ആയുധങ്ങളുമായി ഇരുവിഭാഗവും മുഖാമുഖം; മണിപ്പുരിൽ വന്‍ സംഘര്‍ഷാവസ്ഥ

മണിപ്പുരിൽ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ സംസ്ക്കാരം തടയാന്‍ മെയ്തെയ് സംഘങ്ങള്‍. ആയുധങ്ങളുമായി ഇരുവിഭാഗവും മുഖാമുഖം നിരന്നു. സംസ്കാരം അനുവദിക്കില്ലെന്നു മെയ്തെയ് അറിയിച്ചു. അര്‍ധസൈനിക വിഭാഗം കനത്ത ജാഗ്രതയിലാണ്. ഇതിനിടെ 35 കുക്കി വിഭാഗക്കാരുടെ സംസ്കാരം താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ് ഹൈക്കോടതി. ഒരാഴ്ചത്തേക്കു തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മെയ്തെയ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള ബൊല്‍ജാങ്ങിലായിരുന്നു കൂട്ടസംസ്കാരം നിശ്ചയിച്ചിരുന്നത്....

ഗ്യാന്‍വാപി: സര്‍വേ നടത്താമെന്ന് അലഹബാദ് ഹൈക്കോടതി; മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളി

അലഹബാദ്: ഗ്യാൻവാപി മസ്ജിദിലെ സർവേ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജി അലഹബാദ് ഹൈക്കോടതി തളളി. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഇതോടെ പുരാവസ്തു വകുപ്പിന് സർവേ തുടരാം. ഹിന്ദു ക്ഷേത്രം തകർത്താണോ പള്ളി നിര്‍മിച്ചതെന്ന് നിർണയിക്കാനുള്ള ഏക മാർഗം സര്‍വേയാണെന്ന് അവകാശപ്പെട്ട് നാല് സ്ത്രീകളാണ് നേരത്തെ കോടതിയെ സമീപിച്ചത്. ജൂലൈ 21ന് വാരാണസി...

ബുർഖ ധരിച്ചെത്തിയ വിദ്യാർഥികളെ പ്രവേശിക്കാൻ അനുദിച്ചില്ല, കോളേജിന് മുന്നിൽ പ്രതിഷേധം

മുംബൈ: മുംബൈയിലെ ചെമ്പൂർ കോളേജിൽ ബുർഖ ധരിച്ചെത്തിയെ വിദ്യാർഥികളെ തിരിച്ചയച്ചതിനെ തുടർന്ന് പ്രതിഷേധമുയർന്നു.  ജൂനിയർ കോളേജിൽ നിർബന്ധിത യൂണിഫോം നയം നിലവിൽ വന്ന ചൊവ്വാഴ്ച മുതലാണ് ബുർഖയടക്കമുള്ള വസ്ത്രങ്ങൾ വിലക്കിയത്. അതേസമയം, സീനിയർ കോളേജിലെ പെൺകുട്ടികൾക്ക് ക്ലാസ് മുറികളിലും കോളേജിലും ബുർഖയോ ഹിജാബോ ധരിക്കുന്നതിൽ നിന്ന് വിലക്കില്ല. സീനിയർ സെക്കൻഡറി സ്കൂൾ തലത്തിൽ ദേശീയ...

ഗുരുഗ്രാം വര്‍ഗീയ സംഘര്‍ഷം; ഇമാം കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ അറസ്റ്റിൽ

ഹരിയാനയിലെ നൂഹ് ജില്ലയിൽ മതപരമായ ഘോഷയാത്രയ്ക്കിടെയുണ്ടായ വർഗീയ സംഘർഷത്തെ തുടർന്നുണ്ടായ ആക്രമണങ്ങളിൽ ഗുരുഗ്രാമിലെ അഞ്ജുമൻ ജുമാ മസ്ജിദിൽ ഇമാം കൊലപ്പെട്ട സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. അയൽ ​ഗ്രാമമായ ടിഗ്രയിൽ നിന്നുള്ള അങ്കിത്, രാഹുൽ, രവീന്ദർ, രാകേഷ് എന്നീ നാല് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണം തുടരുകയാണെന്നും കേസിലെ മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും...

നടിയും കോണ്‍ഗ്രസ് മുന്‍ എംഎല്‍എയുമായ ജയസുധ ബിജെപിയിൽ ചേർന്നു

ബംഗ്ലൂരു: തെലുഗ് നടിയും മുൻ  കോണ്‍ഗ്രസ് എംഎൽഎയുമായ ജയസുധ ബിജെപിയിൽ ചേർന്നു. ദില്ലിയിൽ ബിജെപി ആസ്ഥാനത്ത് വെച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ കിഷൻ റെഡ്ഡിയിൽ നിന്നാണ് ജയസുധ അംഗത്വം ഏറ്റുവാങ്ങിയത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്ഗും ഒപ്പമുണ്ടായിരുന്നു. കോൺഗ്രസ്, ടിഡിപി, വൈഎസ്ആർ കോൺഗ്രസ് എന്നീ പാർട്ടികളിൽ ജയസുധ പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ ഇഷ്ടം അടക്കം...

ബിരുദം സ്വീകരിക്കാൻ ഡാൻസ് ചെയ്ത് വേദിയിലെത്തി; സര്‍ട്ടിഫിക്കറ്റ് തരില്ലെന്ന് പ്രൊഫസർ…പിന്നീട് സംഭവിച്ചത്

മുംബൈ: മൂന്ന് വർഷത്തെ കോളജ് പഠനത്തിന് ശേഷം ബിരുദം കൈയിൽ കിട്ടുന്ന ആ നിമിഷം വിദ്യാർഥികൾക്ക് പ്രിയപ്പെട്ടതാണ്. മുൻ കാലങ്ങളെ അപേക്ഷിച്ച് ബിരുദദാന ചടങ്ങുകൾ വളരെ ആഘോഷമായി ഇപ്പോൾ പല കോളജുകളും നടത്താറുണ്ട്. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂർത്തമല്ലേ, അതൊന്ന് ആഘോഷമാക്കാമെന്ന് കരുതിയ വിദ്യാർഥിക്ക് കിട്ടിയ പണിയാണ് ഇപ്പോൾ സോഷ്യൽമീഡിയിൽ വൈറലാകുന്നത്. മുംബൈയിലെ അനിൽ സുരേന്ദ്ര...

ഹരിയാനയിലെ സംഘർഷം: മരണം ആറായി, 116 പേര്‍ അറസ്റ്റില്‍, കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

ദില്ലി:ഹരിയാനയിൽ വിഎച്ച്പി റാലിക്കിടെയുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. 116 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മനോ​ഹർ ലാൽ ഘട്ടർ പറഞ്ഞു.ഹരിയാന ഹോംഗാർഡിലെ രണ്ട് അംഗങ്ങളും മറ്റു നാലു പേരുമാണ് ഹരിയാനയിലെ സംഘർഷത്തില് കൊല്ലപ്പെട്ടത്. ഒരാൾ ബജ്രംഗ്ദൾ പ്രവർത്തകനാണെന്ന് സംഘടന അറിയിച്ചു. ഗുരുഗ്രാമിലെ മസ്ജിദിലുണ്ടായ അക്രമത്തിൽ ഒരു...

ലൗ ജിഹാദിനെ ചെറുക്കാന്‍ യുവാക്കള്‍ക്ക് ആയുധ പരിശീലനം; ക്യാമ്പിന്‍റെ വീഡിയോ വൈറല്‍, അന്വേഷണവുമായി അസം പോലീസ്

വര്‍ഷങ്ങളായി തീവ്ര ഹിന്ദു വിഭാഗങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരുന്ന ലൗ ജിഹാദ് ആരോപണങ്ങള്‍ക്ക് ഇന്നും വ്യക്തമായ അടിസ്ഥാനമോ തെളിവുകളോ കണ്ടെത്താന്‍ രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിക്കും കഴിഞ്ഞിട്ടില്ലെങ്കിലും ആരോപണം ഉന്നയിച്ചവര്‍ തങ്ങളുടെ വാദങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇതിനായി സംഘടിത നീക്കങ്ങളും ഈ വിഭാഗങ്ങള്‍ നടത്തുന്നുണ്ടെന്നതിനുള്ള തെളിവുകള്‍ പലതും ഇതിനുമുമ്പും ലഭിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി...

ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷം: തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ച് വിശ്വഹിന്ദുപരിഷത്തും ബജ്റംഗ്ദളും

ഹരിയാനയില്‍ ബുധനാഴ്ചയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി തിരിച്ചടിക്കാനൊരുങ്ങി വിശ്വഹിന്ദു പരിഷത്തും യുവജന വിഭാഗമായ ബജ്റംഗ്ദളും. ഹരിയാനയിലെ നുഹ് ജില്ലയിലെ വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്ക്കിടെ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ സംഘര്‍ഷം ഗുരുഗ്രാം ഉള്‍പ്പെടെയുള്ള സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെയാണ് പ്രഖ്യാപനം. ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഒരു കോടിയും പരുക്കേറ്റവര്‍ക്ക് 20 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു വിശ്വഹിന്ദു പരിഷത്ത്...

ഹരിയാനയിലെ വർഗീയ സംഘർഷത്തിൽ ആകെ മരണം അഞ്ചായി; നുഹ് ജില്ലയിൽ നിരോധനാജ്ഞ

ഹരിയാനയിൽ തുടരുന്ന വർഗീയ സംഘർഷത്തിൽ ആകെ മരണം അഞ്ചായി. വർഗീയ ലഹള പൊട്ടിപ്പുറപ്പെട്ട നുഹ് ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തി. നുഹിലും സമീപപ്രദേശങ്ങളിലും കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. ലഹള നിയന്ത്രിക്കാൻ കൂടുതൽ സേനയെ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഗുരുഗ്രാമിന് സമീപം ഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്നാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഗുരുഗ്രാം, പൽവാൾ, ഫരീദാബാദ് എന്നിവടങ്ങളിൽ സെക്ഷൻ...
- Advertisement -spot_img

Latest News

നാനോ ബനാന കൊള്ളാം, പക്ഷേ, ജാഗ്രത പാലിക്കണമെന്ന് ഐപിഎസ് ഉദ്യോസ്ഥന്‍റെ കുറിപ്പ്, വൈറൽ

ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...
- Advertisement -spot_img