2000 രൂപ മാറാനുള്ള അവസാന തീയതി; അറിയേണ്ട പ്രധാന കാര്യങ്ങൾ

0
193

മുംബൈ: രണ്ടായിരം രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ മാറ്റാനോ നിക്ഷേപിക്കാനോ ഉള്ള സമയപരിധി അവസാനിക്കാൻ ശേഷിക്കുന്നത് ഒരു മാസം. 2023 മെയ് 19-ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്നും നിരോധിച്ചിരുന്നു. 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാനോ മാറാനോ റിസർവ് ബാങ്ക് ഏകദേശം നാല് മാസത്തെ സമയം അനുവദിച്ചിരുന്നു. 2023 സെപ്റ്റംബർ 30-നകം നോട്ടുകൾ മാറ്റുകയോ നിക്ഷേപിക്കുകയോ വേണം.

എല്ലാ ബാങ്കുകളും അവരുടെ ശാഖകൾ വഴി പൊതുജനങ്ങൾക്ക് നോട്ടുകൾ മാറ്റുന്നതിനുള്ള സൗകര്യം ലഭ്യമാക്കും. ബാങ്ക് അക്കൗണ്ട് ഉള്ള ആളുകൾക്ക് അവരുടെ ബാങ്ക് ബ്രാഞ്ച് സന്ദർശിച്ച് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാം. 2000 രൂപ നോട്ടുകൾ മാറ്റുന്നതിന് റിക്വിസിഷൻ സ്ലിപ്പോ ഐഡി പ്രൂഫോ ആവശ്യമില്ലെന്ന് ആർബിഐ മാർഗനിർദേശങ്ങൾ പറയുന്നു.

അക്കൗണ്ട് ഇല്ലാത്ത ഒരാൾക്ക് പോലും ഐഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപയുടെ നോട്ടുകൾ മാറ്റാമെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, 2000 രൂപയുടെ നോട്ടുകൾ മാറ്റുന്നതിന് പരിധിയുണ്ട്. ഒരു വ്യക്തിക്ക് ഒരു സമയം പത്ത്‌ 2000 രൂപ നോട്ടുകൾ വരെ മാറ്റാം. 2000 രൂപ നോട്ടുകൾ മാറ്റാനുള്ള സൗകര്യം സൗജന്യമാണ്.

2000 രൂപ നോട്ട് എങ്ങനെ ബാങ്കിൽ മാറ്റാം?

2023 മെയ് 23 മുതൽ ഏതൊരു വ്യക്തിക്കും 2000 രൂപ നോട്ടുകൾ അടുത്തുള്ള ഏത് ബാങ്ക് ശാഖയിലും മാറ്റാം.

2000 നോട്ടുകളുടെ നിക്ഷേപ പരിധി

ഒരു വ്യക്തിക്ക് അക്കൗണ്ടുള്ള ബാങ്കിൽ 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാം. 2000 രൂപ നോട്ടുകൾക്ക് നിക്ഷേപ പരിധിയില്ലെന്ന് ആർബിഐ  വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, പൊതുവായ കെ‌വൈ‌സിയും മറ്റ് ക്യാഷ് ഡെപ്പോസിറ്റ് നിയമാനുസൃത മാനദണ്ഡങ്ങളും ബാധകമാകും.

LEAVE A REPLY

Please enter your comment!
Please enter your name here