Thursday, May 2, 2024

National

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോളോ ചെയ്യുന്ന പുതിയ ആളെ അറിഞ്ഞാല്‍ ഞെട്ടും; കാരണം ഇതോ?

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിൽ ഫോളോ ചെയ്ത് ട്വിറ്റർ മേധാവിയും കോടീശ്വരനുമായ ഇലോൺ മസ്‌ക്.195 പേരെയാണ് മസ്ക് ഫോളോ ചെയ്യുന്നത്.  134.3 ദശലക്ഷവുമായി ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്യക്തിയാണ് ‌മസ്‌ക്. മാർച്ച് അവസാനത്തോടെ മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ മറികടന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. 87.7 ദശലക്ഷം ഫോളോവേഴ്‌സുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഏപ്രില്‍ 30ന് സല്‍മാന്‍ ഖാനെ കൊല്ലും; ഇത്തവണ പിഴയ്ക്കില്ലെന്ന് റോക്കി ഭായ്, സുരക്ഷയൊരുക്കി മുംബൈ പൊലീസ്

നടന്‍ സല്‍മാന്‍ ഖാന് നേരെ വീണ്ടും വധഭീഷണി. മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചായിരുന്നു ഇത്തവണ ഭീഷണി മുഴക്കിയത്. ജോധ്പൂരില്‍ നിന്ന് റോക്കിഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയാളാണ് പൊലീസിനെ നേരിട്ട് വിളിച്ച് ഭീഷണി മുഴക്കിയത്. ഈ മാസം 30ന് താരത്തെ കൊല്ലുമെന്നാണ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അടുത്തകാലത്തായി മൂന്നിലധികം തവണയാണ്...

ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നൽകിയ വിധി ശരിവെച്ച് സുപ്രിം കോടതി; തമിഴ്‌നാട്‌ സർക്കാറിന് തിരിച്ചടി

ഡൽഹി: ആർഎസ്എസ് റൂട്ട് മാർച്ചിനെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹരജി സുപ്രിംകോടതി തള്ളി. മാർച്ചിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെച്ചു. പിഎഫ്ഐ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ചില മേഖലകളിൽ റൂട്ട് മാർച്ച് നടത്താനാകില്ലെന്ന നിലപാടായിരുന്നു സുപ്രിംകോടതിയിൽ തമിഴ്‌നാട് സർക്കാർ സ്വീകരിച്ചിരുന്നത്. നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടി വിശദമായ സത്യവാങ്മൂലവും നൽകിയിരുന്നു. കോയമ്പത്തൂർ, തിരുപ്പൂർ ഉൾപ്പെടെയുള്ള...

അയൽക്കാരന്റെ കോഴികളെ ‘പേടിപ്പിച്ച്’ കൊല്ലാൻ നോക്കി, യുവാവിന് തടവുശിക്ഷ

അയൽക്കാരന്റെ കോഴികളെ പേടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചതിന് ചൈനയിൽ ഒരാൾക്ക് തടവുശിക്ഷ. ചൊവ്വാഴ്ചയാണ് കോഴികളെ പേടിപ്പിച്ചു കൊല്ലാൻ അയൽക്കാരന്റെ വീട്ടിലേക്ക് ഇയാൾ ചെന്നത്. അയൽക്കാരനോട് പക വീട്ടുന്നതിന് വേണ്ടിയാണത്രെ ഇയാൾ അങ്ങനെ ചെയ്തത്. ഗു എന്നയാളാണ് കോഴികളെ ഭയപ്പെടുത്താൻ വേണ്ടി ഫ്ലാഷ്‌ലൈറ്റുമായി അയൽക്കാരൻ വളർത്തുന്ന കോഴികളുടെ അടുത്തെത്തിയത്. ഇതുവഴി കോഴികൾ പരസ്പരം കൊത്തിച്ചാവും എന്നാണത്രെ ഇയാൾ...

രണ്ട് വയസുകാരിയെ കാണാനില്ല, മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ ബാഗിനുള്ളില്‍; ക്രൂര കൊലപാതകം, പ്രതി ഒളിവിൽ

നോയിഡ:  ദില്ലിയില്‍ രണ്ടു വയസുകാരിയെ കൊലപ്പെടുത്തി ബാഗിനുള്ളില്‍ ഒളിപ്പിച്ച് അയല്‍വാസിയായ യുവാവ്. നോയിഡയിലാണ് ക്രൂര കൊലപാതകം നടന്നത്. രണ്ടു ദിവസം മുന്‍പ് കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീടിനകത്തു വാതിലില്‍ തൂക്കിയിട്ട ബാഗിനുള്ളില്‍ നിന്നാണ് കണ്ടെത്തി.  രാഘവേന്ദ്ര എന്നയാളിന്റെ വീട്ടില്‍നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിക്കായുള്ള തെരച്ചിലില്‍ പൊലീസിനൊപ്പം സഹായിയായി രാഘവേന്ദ്രയും ഉണ്ടായിരുന്നു....

‘ഗ്രൂപ്പ് പോരില്‍ മടുപ്പ്, മുസ്ലീംലീഗ് എല്‍ഡിഎഫിലേക്ക് പോകാനൊരുങ്ങി’; വെളിപ്പെടുത്തലുമായി ഗുലാം നബി ആസാദ്

ദില്ലി: 2001ല്‍ മുസ്ലീംലീഗ് യുഡിഎഫ് വിടാനൊരുങ്ങിയെന്ന വെളിപ്പെടുത്തലുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരില്‍ മനംമടുത്താണ് ലീഗ് മുന്നണി വിടാനൊരുങ്ങിയത്. എല്‍ഡിഎഫിലേക്ക് പോകാനായിരുന്ന നീക്കം. പാണക്കാട് തങ്ങളുമായി താന്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ലീഗ്, യുഡിഎഫില്‍ ഉറച്ചുനിന്നതെന്നാണ് ഗുലാംനബി ആസാദിന്റെ അവകാശവാദം. ആസാദ് എന്ന പേരിലിറക്കിയ ആത്മകഥയിലാണ് ലീഗ് യുഡിഎഫ് വിടാന്‍...

വിവാഹവേദിയിൽ വച്ച് വധുവിന് തോക്ക് കൈമാറി യുവാവ്, നാല് തവണ വെടിയുതിർത്ത് വധു, അമ്പരന്ന് വരൻ

വിവാഹത്തിന്റെ വേദിയിൽ നിന്നുള്ള വീഡിയോകൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതിൽ പലതരത്തിലുള്ള വീഡിയോകളും ഉണ്ടാകാറുണ്ട്. ക്യൂട്ടായതും രസകരമായതും അബദ്ധങ്ങളുടേതും ഒക്കെ. എന്നാൽ, അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. വിവാഹവേദിയിൽ വച്ച് വധു ഒരു തോക്കെടുത്ത് വെടിയുതിർക്കുന്നതാണ് വീഡിയോയിൽ. ഉത്തർപ്രദേശിലെ ഹത്രാസിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ വധുവിനെ...

സിപിഐക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി; പട്ടികയിൽ എൻസിപിയും തൃണമൂൽ കോൺഗ്രസും

ഇന്ത്യയിൽ സിപിഐ ഉൾപ്പെടെ മൂന്ന് പാർട്ടികൾക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി. സിപിഐയെ കൂടാതെ ശരദ് പവറിന്റ എൻസിപി, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവർക്കും ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടതായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതെ സമയം അരവിന്ദ് കെജ്‌രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടി ദേശീയ പാർട്ടിയെന്ന സ്ഥാനം നേടിയയെടുത്തു....

രാജ്യം ചുട്ടു പൊള്ളും; അഞ്ച് ദിവസം ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് മുതല്‍ അടുത്ത അഞ്ച് ദിവസം ചൂട് വര്‍ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഉയര്‍ന്ന താപനില മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ വിവിധ പ്രദേശങ്ങളില്‍ കൂടുമെന്നാണ് മുന്നറിയിപ്പ്. ക്രമേണയുള്ള താപനില വര്‍ധന രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും അനുഭവപ്പെടും. എന്നാല്‍, വടക്കുകിഴക്കന്‍ ഭാഗങ്ങളിലും പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയും സാധാരണ നിലയിലായിരിക്കും. മധ്യപ്രദേശ്,...

ഹരിയാനയിൽ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം; നമസ്‌കരിക്കാനെത്തിയവരെ ജനക്കൂട്ടം മർദിച്ചു

ഹരിയാനയിലെ സോനിപത്തിൽ മുസ്ലീം പള്ളിക്ക് നേരെ ആക്രമണം. ആയുധധാരികളായ ജനക്കൂട്ടം മസ്ജിദ് തകർക്കുകയും നമസ്‌കരിക്കാനെത്തിയവരെ മർദിക്കുകയും ചെയ്തു. സോനിപത്തിലെ സന്ദൽ കലൻ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. ആക്രമണത്തിൽ ഒമ്പതോളം പേർക്ക് പരിക്കേറ്റതായും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഗ്രാമത്തിലെ ഒരു ചെറിയ പള്ളിയിൽ റമദാൻ പ്രാർത്ഥനയ്ക്കിടെ ആയുധധാരികളായ 20 പേർ ആക്രമണം നടത്തുകയായിരുന്നു. അക്രമികൾ മുളവടികൾ...
- Advertisement -spot_img

Latest News

ഐപിഎല്‍ 2024: സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി

പഞ്ചാബ് കിംഗ്സിനെതിരായ മത്സരം തോറ്റതിന് പുറമേ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തളര്‍ത്തി മറ്റ് ചില തിരിച്ചടികളും. ദീപക് ചാഹറിനേറ്റ പരിക്ക് പ്രശ്‌നകരമാണെന്ന് കോച്ച് സ്റ്റീഫന്‍ ഫ്‌ലെമിംഗ്...
- Advertisement -spot_img