രാജ്യം ചുട്ടു പൊള്ളും; അഞ്ച് ദിവസം ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

0
158

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് മുതല്‍ അടുത്ത അഞ്ച് ദിവസം ചൂട് വര്‍ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഉയര്‍ന്ന താപനില മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ വിവിധ പ്രദേശങ്ങളില്‍ കൂടുമെന്നാണ് മുന്നറിയിപ്പ്.

ക്രമേണയുള്ള താപനില വര്‍ധന രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും അനുഭവപ്പെടും. എന്നാല്‍, വടക്കുകിഴക്കന്‍ ഭാഗങ്ങളിലും പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയും സാധാരണ നിലയിലായിരിക്കും.

മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ ചെറിയ മഴക്കും ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here