Saturday, May 25, 2024

National

‘മോദിയും ‘ഇന്ത്യ’യും തമ്മിലുള്ള പോര്’; വിശാല പ്രതിപക്ഷ സഖ്യത്തിൽ 26 പാർട്ടികൾ, എന്താണ് ഇന്ത്യ? പൂർണ വിവരങ്ങൾ

ബം​ഗളൂരു: അടുത്ത വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനവുമായി പ്രതിപക്ഷ പാർട്ടുകൾ. പ്രതിപക്ഷ വിശാല സഖ്യത്തിന് ഇന്ത്യ എന്ന പേരാണ് നൽകിയിരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് എന്നാണ് പൂര്‍ണ രൂപം. കോൺ​ഗ്രസ്, തൃണമൂൽ കോൺ​ഗ്രസ്, ഡിഎംകെ, എസ്പി തുടങ്ങിയ 26 പ്രതിപക്ഷ പാർട്ടികളാണ് ഒന്ന് ചേർന്ന് 2024 ലോക്സഭ തെരഞ്ഞെടുപ്പിനുള്ള...

17,000 കൊട്ട തക്കാളി വിറ്റ് കർഷകൻ നേടിയത് 2.8 കോടി രൂപ; ലക്ഷ്യം 3.5 കോടി

പുണെ∙ തക്കാളിയുടെ വില കുതിച്ചുയരുമ്പോൾ പുണെയിലെ കർഷകൻ തക്കാളി വിറ്റ് 2.8 കോടി രൂപ സ്വന്തമാക്കിയതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ പുണെ ജില്ലയിലുള്ള ജുന്നാൽ താലൂക്കിലുള്ള ഇശ്വർ ഗയാകറും (36) ഭാര്യയുമാണ് തക്കാളി വിറ്റ് കോടീശ്വരന്മാരായത്. ഇനിയുള്ള 4,000 കൊട്ട തക്കാളി വിറ്റ് 3.5 കോടി രൂപ സമാഹരിക്കാനായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നത്. ‘‘ഇത് ഒരു ദിവസം കൊണ്ട്...

അബ്ദുൾ നാസർ മഅദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ്, കേരളത്തിലേക്ക് മടങ്ങാം, കർണാടക പൊലീസ് അകമ്പടി വേണ്ട: സുപ്രീം കോടതി

ദില്ലി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥകൾ സുപ്രീം കോടതി ഇളവ് ചെയ്തു. അദ്ദേഹത്തിന് കൊല്ലത്തേക്ക് മടങ്ങാൻ സുപ്രീം കോടതി അനുവാദം നൽകി. ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി നടപടി. 15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ഇത് സംബന്ധിച്ച...

മുസ്ലിം പള്ളിക്ക് ക്ഷേത്രത്തിന്റെ രൂപമെന്നാരോപിച്ച് പൂട്ടിച്ചു, നിയമപോരാട്ടവുമായി മസ്ജിദ് ട്രസ്റ്റ്

ക്ഷേത്രത്തിന്റെ രൂപമെന്നാരോപിച്ച് മഹാരാഷ്ട്രയിൽ മുസ്ലിം പള്ളി പൂട്ടിച്ചു. ജൽഗാവ് ജില്ലയിലെ 800 വർഷത്തോളം പഴക്കമുള്ള പുരാതനമായ മുസ്ലിം പള്ളിയാണ് കളക്ടർ ഇടപെട്ട് പൂട്ടിച്ചത്. പള്ളിയുടെ മൊത്തം നിർമിതിക്ക് ക്ഷേത്രത്തിനോട് സാമ്യമുണ്ട് എന്ന പരാതിയെത്തുടർന്ന് ഈ മാസം 11നാണ് പള്ളി പൂട്ടാനായി കളക്ടർ ഉത്തരവിടുന്നത്. പ്രസാദ് മധുസൂദൻ ദന്താവാടേ എന്ന ആർ എസ് എസ് പ്രവർത്തകന്റെ പരാതിയിലായിരുന്നു...

ഏക സിവില്‍കോഡ്- പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയപരിധി ജൂലൈ 28 വരെ നീട്ടി ലോ കമ്മീഷന്‍

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം അറിയിക്കാന്‍ ദേശീയ നിയമ കമ്മിഷന്‍ നല്‍കിയ സമയപരിധി രണ്ടാഴ്ച കൂടി നീട്ടി. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ്, ഈ മാസം 28 വരെ നീട്ടിയതായി ദേശീയ നിയമ കമ്മിഷന്‍ അറിയിച്ചത്. രാജ്യത്ത് ഏക വ്യക്തിനിയമം നടപ്പാക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ സജീവമാക്കിയിരിക്കെയാണ്, ഇതുമായി ബന്ധപ്പെട്ട് നിയമ കമ്മിഷന്‍ പൊതുജനാഭിപ്രായം...

മുന്‍ ബി.ജെ.പി സര്‍ക്കാര്‍ ആര്‍.എസ്.എസ് ട്രസ്റ്റിനു നല്‍കിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ സിദ്ധരാമയ്യ; ഉത്തരവ് മരവിപ്പിച്ചു

ബംഗളൂരു: മുന്‍ ബി.ജെ.പി സര്‍ക്കാര്‍ ആര്‍.എസ്.എസ് സംഘത്തിനു പതിച്ചുനല്‍കിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. ആര്‍.എസ്.എസ് അനുബന്ധ സംഘമായ ‘ജനസേവ ട്രസ്റ്റി’ന് 35.33 ഏക്കര്‍ ഭൂമി നല്‍കിക്കൊണ്ടുള്ള ബസവരാജ് ബൊമ്മൈ സര്‍ക്കാരിന്റെ ഉത്തരവ് സിദ്ധരാമയ്യ ഭരണകൂടം മരവിപ്പിച്ചു. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ബൊമ്മൈ പതിച്ചുനല്‍കിയ മറ്റു ഭൂമികള്‍ക്കെതിരെയും നടപടിയുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് ബംഗളൂരു സൗത്തില്‍ തവരേക്കരയിലുള്ള...

സ്വർണവും വെള്ളിയുമൊക്കെ ആർക്ക് വേണം…! ; 25 കിലോ തക്കാളിയും 24 കിലോ പച്ചമുളകും എട്ടുകിലോ ഇഞ്ചിയും മോഷ്ടിച്ച് കള്ളൻമാർ

ലഖ്‌നൗ: കുതിച്ചുയരുന്ന പച്ചക്കറി വില സാധാരണക്കാരുടെ ജീവിതത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. കിലോക്ക് നൂറും ഇരുനൂറും രൂപയുമൊക്കെ കടന്ന് തക്കാളിയുടെയും ഇഞ്ചിയുടേയും വില മുകളിലോട്ട് തന്നെയാണ് പോകുന്നത്. തക്കാളിയുടെ വില കുതിച്ചുയർന്നതോടെ പലയിടത്തും മോഷണം പതിവായിരിക്കുകയാണ്. തക്കാളി മോഷണം തടയാൻ കടയിൽ അംഗരക്ഷകരെ നിയമിച്ച പച്ചക്കറിക്കച്ചവടക്കാരന്റെ വാർത്തയും പുറത്ത് വന്നിരുന്നു. കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ...

ബലാത്സംഗം ചെയ്ത ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് കിണറ്റില്‍തള്ളി; അതിക്രൂര കൊലപാതകം

ജയ്പൂർ: രാജസ്ഥാനിലെ കരോലിയിൽ 19കാരിയായ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഭിലാപാഡയിൽ കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗത്തിന് ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് കിണറ്റിൽ തള്ളിയതായി പൊലീസ് പറഞ്ഞു. ഭിലാപാഡ റോഡിലെ കിണറ്റിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരം രാത്രി 9 മണിയോടെയാണ് വിവരം ലഭിച്ചതെന്ന് നദൗതി പൊലീസ് ഓഫീസര്‍ ബാബുലാൽ...

ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിനുളള പ്രായം കുറയ്ക്കുക; പാർലമെന്റിനോട് ബോംബെ ഹൈക്കോടതി

മുംബൈ: ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള പ്രായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനമെടുക്കണമെന്ന് ബോംബെ ഹൈക്കോടതി. പല രാജ്യങ്ങളും പ്രായം കുറച്ചിട്ടുണ്ടെന്നും ലോകമെമ്പാടുമുള്ള സംഭവങ്ങൾ നമ്മുടെ രാജ്യവും പാർലമെന്റും അറിയേണ്ട സമയമാണിതെന്നും ഹൈക്കോടതി പറഞ്ഞു. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ (പോക്‌സോ) നിയമ പ്രകാരമുള്ള ക്രിമിനൽ കേസുകൾ വർദ്ധിച്ചുവരുന്നുണ്ടെന്നും പലപ്പോഴും ഈ കേസുകളിൽ...

70 പെട്ടി തക്കാളി വിറ്റു; പിന്നാലെ കർഷകനെ അ‌ജ്ഞാത സംഘം പിന്തുടർന്ന് ശ്വാസംമുട്ടിച്ച് കൊന്നു

വിശാഖപട്ടണം: തക്കാളി കര്‍ഷകനെ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലാണ് സംഭവം. അന്നമയ്യ മദനപ്പള്ളി സ്വദേശി നരേം രാജശേഖര്‍ റെഡ്ഡി(62)യെയാണ് അജ്ഞാതര്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മോഷണം ലക്ഷ്യമിട്ടാണ് അജ്ഞാതര്‍ കര്‍ഷകനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗ്രാമത്തില്‍ നിന്ന് ഏറെ അകലെയുള്ള കൃഷിയിടത്തിലാണ് രാജശേഖര്‍ റെഡ്ഡി താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി ഗ്രാമത്തിലേയ്ക്ക് പാലുമായി പോകുന്നതിനിടെയാണ് ഇദ്ദേഹത്തിന്...
- Advertisement -spot_img

Latest News

ഒടുവില്‍ സഞ്ജുവും രാജസ്ഥാനും വീണു, ഐപിഎല്ലില്‍ കൊല്‍ക്കത്ത – ഹൈദരാബാദ് കലാശപ്പോര്

ചെന്നൈ: ഐപിഎല്‍ പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലില്‍. ചെന്നൈ, ചിദംബരം സ്റ്റേഡിയത്തില്‍ 36 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ ജയം. ഫൈനലില്‍ കൊല്‍ക്കത്ത...
- Advertisement -spot_img