Local News

ആരിക്കാടി ടോൾഗേറ്റ്: ഹൈക്കോടതി ഹർജി ഒൻപതിനു പരിഗണിക്കും

കുമ്പള : ദേശീയപാത 66 കുമ്പള ആരിക്കാടിയിൽ ടോൾഗേറ്റ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നൽകിയ ഹർജി അടുത്തമാസം ഒൻപതിനു പരിഗണിക്കും. ബുധനാഴ്ച ഹൈക്കോടതി കേസ് പരിഗണിച്ചിരുന്നെങ്കിലും സ്റ്റേ അനുവദിച്ചില്ല. ദേശീയപാതാ അതോറിറ്റിയുടെ അഭിഭാഷകൻ നിലവിൽ നിർമാണ പ്രവൃത്തി നടക്കുന്നില്ലായെന്ന വാദം ഉയർത്തിയിരുന്നു. ഇതു ഹൈക്കോടതി അംഗീകരിക്കുകയും വാദം കേൾക്കാനായി സെപ്‌റ്റംബർ ഒൻപതിലേക്ക്...

ഉപ്പള ഗേറ്റിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് തലപ്പാടി സ്വദേശി മരിച്ചു

ഉപ്പള: ഉപ്പള റെയിൽവേ ഗേറ്റിന് സമീപം ദേശീയപാതയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. ദക്ഷിണ കന്നഡ തലപ്പാടിയിലെ അബ്‌ദുൽ ഹമീദ് (48) ആണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ച അജാസ് അഹമ്മദിനെ (41) പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം.തലപ്പാടി ഭാഗത്തുനിന്ന് ഉപ്പള ഭാഗത്തേക്കു വന്ന സ്‌കൂട്ടറും ഹൊസങ്കടി...

ഉപ്പളയിൽ മലിനജലം റോഡിലേക്ക് ഒഴുക്കിവിട്ടതിന് കെട്ടിട ഉടമകൾക്ക് 25,000 രൂപ പിഴ

മഞ്ചേശ്വരം : ഉപ്പളയിലെ അപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള മലിനജലം ദേശീയപാതയുടെ പൊതുഓടയിലേക്ക് ഒഴുക്കിവിടുന്നുണ്ടെന്ന പരാതിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പരിശോധന നടത്തി. ദേശീയപാതയ്ക്ക് സമീപത്തുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലം ഓടയിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കെട്ടിട ഉടമകൾക്ക് 25,000 രൂപ പിഴയിട്ടു. അപ്പാർട്ട്‌മെന്റിലെ മാലിന്യസംസ്കരണ പ്ലാന്റ് യഥാവിധി പ്രവർത്തിപ്പിക്കുന്നതിന് പകരം മോട്ടോർ ഉപയോഗിച്ച് പമ്പുചെയ്ത് ഓവുചാലിലേക്ക്...

ഉപ്പള റെയിൽവെ സ്റ്റേഷൻ റോഡിൽ വൻ തീപിടുത്തം

കാസർകോട്: ഉപ്പള, റെയിൽവെ സ്റ്റേഷൻ റോഡിൽ വൻ തീപിടുത്തം. ബഹുനില ഷോപ്പിംഗ് കോംപ്ലക്സ‌് കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കമ്പ്യൂട്ടേർഴ്‌സിലാണ് വെള്ളിയാഴ്‌ച ഉച്ചക്ക് തീപിടുത്തം ഉണ്ടായത്. ഫയർ ഫോഴ്സെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെ തുടർന്ന് റെയിൽവെ സ്റ്റേഷൻ റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തി.

മൂസോടി മുതൽ ഷിറിയവരെ കടൽ കരയിലേക്ക് 50 മീറ്ററിലേറെ കയറി

ചെകുത്താനും കടലിനുമിടയിൽ എന്ന ചൊല്ല് അന്വർഥമാകും വിധം ദുരിതക്കയത്തിലാണ് മംഗൽപ്പാടി പഞ്ചായത്തിലെ തീരദേശ ജനത. മഴക്കാലമെത്തുമ്പോൾ ഇവരുടെ മനസ്സിലും കാറും കോളും നിറയും. ഓരോ കാലവർഷം കഴിയുന്തോറും കടൽ മെല്ലെമെല്ലെ കരയിലേക്ക് കയറുകയാണ്. ദുരിതങ്ങൾ മാത്രം ബാക്കിവെച്ചാണ് മഴക്കാലം കടന്നുപോകുന്നത്. നഷ്ടപ്പെടുന്ന വീട്, സ്ഥലം, റോഡ് എന്നിവയുടെ കണക്ക് ഏറിവരികയാണ്. ഇങ്ങനെ എത്ര കാലമെന്നാണ്...

നാളെ അവധി; കനത്ത മഴ തുടരുന്നു, റെഡ് അല‍ർട്ട്; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കാസർകോട് കളക്ടർ

കാസര്‍കോട്: ജില്ലയിൽ നാളെ റെഡ് അലര്‍ട്ട് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജനസുരക്ഷയെ മുൻനിർത്തി ഓഗസ്റ്റ് ആറിന് ബുധനാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ...

പരാതിക്കാരൻ്റെ പേര് പരസ്യപ്പെടുത്തി; കുമ്പള പഞ്ചായത്ത് സെക്രട്ടറിക്കെതിരേ നിയമ നടപടിക്കൊരുങ്ങി മദർ പി.ടി.എ പ്രസിഡൻ്റ്

കുമ്പള.കുമ്പള നഗരത്തിലെ വഴിയോര കച്ചവടവുമായി ബന്ധപെട്ട് പഞ്ചായത്തിൽ നൽകിയ പരാതിയിലെ ഉള്ളടക്കവും പേര് വിവരങ്ങളും പരസ്യപ്പെടുത്തി സെക്രട്ടറി നഗ്നമായ നിമയ ലംഘനം നടത്തിയതായും ഇതിനെതിരേ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കുമ്പള ഗവ.ഹയർ സെക്കൻഡറി സ്കൂൾ മദർ പി.ടി.എ പ്രസിഡൻ്റ് വിനീഷ ബാലകൃഷ്ണൻ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരാതിയിൽ...

പൊതു വിഷയത്തിൽ പരാതി നൽകിയതിന് കുമ്പള പഞ്ചായത്ത് സെക്രട്ടറി പീഡിപ്പിക്കുന്നു; പരാതിയുമായി മദർ പി.ടി.എ പ്രസിഡൻ്റ് രംഗത്ത്

കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയതിന് കുമ്പള പഞ്ചായത്ത് സെക്രട്ടറി ശാരീരികവും മാനസികവുമായി പീഡിപിക്കുന്നതായി കുമ്പള ഗവ.ഹയർ സെക്കൻഡറി സ്കൂൾ മദർ പി.ടി.എ പ്രസിഡൻ്റ് വിനീഷ ബാലകൃഷ്ണൻ കുമ്പള പ്രസ് ഫോറത്തിൽ...

പ്രളയ സാധ്യത മുന്നറിയിപ്പ്; ഉപ്പള, മൊഗ്രാല്‍, ഷിറിയ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

കാസർകോട് : അപകടകരമാംവിധം ജലനിരപ്പുയർന്നതിനെത്തുടർന്ന് സംസ്ഥാന ജലസേചനവകുപ്പ് ജില്ലയിലെ ഉപ്പള പുഴയിൽ ഓറഞ്ച് ജാഗ്രതയും മൊഗ്രാൽ, ഷിറിയ പുഴകളിൽ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു. നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ഒരുകാരണവശാലും നദിയിൽ ഇറങ്ങാനോ നദി മുറിച്ചുകടക്കാനോ പാടില്ലെന്നും അധികൃതർ അറിയിച്ചു. ആളുകൾ അധികൃതരുടെ നിർദേശപ്രകാരം പ്രളയ സാധ്യതയുള്ള ഇടങ്ങളിൽനിന്ന് മാറിത്താമസിക്കാൻ തയ്യാറാകണം.

എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ഇന്ന് തുടങ്ങും 

കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഡിവിഷനിലെ ഫാമിലി,ബ്ലോക്ക് യൂണിറ്റ് ,സെക്ടർ മത്സരങ്ങളിൽ നിന്നും മത്സരിച്ച് യോഗ്യത നേടിയ എട്ടു സെക്ടറുകളിലെ വിദ്യാർത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങളും വിവിധ സാംസ്കാരിക സംഗമങ്ങളും നടക്കും. താരാട്ട്...
- Advertisement -spot_img

Latest News

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട്  പുറത്ത്

കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ പുറത്ത്. ജനറൽ അനസ്തീഷ്യ നൽകിയതിനെ തുടർന്ന് തലച്ചോറിൽ ആവശ്യത്തിന് ഓക്സിജൻ കിട്ടാത്തതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം...
- Advertisement -spot_img