Local News

നബിദിന റാലിക്കിടെ ക്ഷേത്രത്തിനുനേരേ സല്യൂട്ട്; ഒറ്റദിവസം കണ്ടത്‌ 20 ലക്ഷം പേർ

പാലക്കുന്ന് (കാസർകോട്‌): നബിദിനറാലിയുടെ മുൻനിരക്കാരായ യൂണിഫോം ധരിച്ച വൊളന്റിയർമാർ നൽകിയ ഒരു സല്യൂട്ടിന്റെ ഇൻസ്റ്റഗ്രാം വീഡിയോ ഒരുദിവസം പിന്നിട്ടപ്പോൾ കണ്ടത് 20 ലക്ഷത്തോളം പേർ. കോട്ടിക്കുളം നൂറുൽ ഹുദ മദ്രസയുടെ നബിദിന റാലിക്കിടെ മുൻനിരക്കാർ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഗോപുരത്തിന് മുന്നിലെത്തിയപ്പോൾ ക്ഷേത്രത്തിലേക്ക് തിരിഞ്ഞുനിന്ന് നൽകിയ സല്യൂട്ടിന്റെ വീഡിയോ ആണ് മണിക്കൂറുകൾക്കുള്ളിൽ വൈറലായത്....

മീഞ്ച മദങ്കല്ലുവിൽ വയോധികൻ സ്വയം വെടിയുതിർത്ത് മരിച്ചു

മഞ്ചേശ്വരം: മീഞ്ച മദങ്കല്ലുവിൽ വയോധികൻ സ്വയം വെടിയുതിർത്ത് മരിച്ചു. 86 വയസുള്ള സുബ്ബണ്ണ ഭട്ടാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. സ്വന്തം വീട്ടിൽ വെച്ചാണ് സുബ്ബണ്ണ ഭട്ട് വെടി വെച്ച് മരിച്ചത്. എയർപിസ്റ്റളാണ് എന്നാ ലഭ്യമാകുന്ന വിവരം. സുബ്ബണ്ണ ഭട്ടും ഭാര്യയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ഇരുവർക്കും മക്കളില്ല. ഇരുവരും രോ​ഗബാധിതരായിരുന്നു. സ്വയം ജീവനൊടുക്കാൻ...

‘നേരിട്ടുകാണാം’; കര്‍ണാടക കുന്ദാപുരയിയില്‍ കാസര്‍കോട് സ്വദേശിയെ ഹണിട്രാപ്പില്‍ കുടുക്കി കവര്‍ച്ച; ആറുപേര്‍ അറസ്റ്റിൽ

മംഗളൂരു: മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണംകവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറുപ്രതികള്‍ അറസ്റ്റില്‍. ബൈന്ദൂര്‍ സ്വദേശി സവാദ്(28), ഗുല്‍വാഡി സ്വദേശി സെയ്ഫുള്ള(38), ഹാങ്കലൂര്‍ സ്വദേശി മുഹമ്മദ് നാസിര്‍ ഷരീഫ്(36), അബ്ദുള്‍ സത്താര്‍(23), അസ്മ(43), ശിവമോഗ സ്വദേശി അബ്ദുള്‍ അസീസ്(26) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു. കാസര്‍കോട് സ്വദേശിയായ 37-കാരനെ കുന്ദാപുരയിലെ വീട്ടിലേക്ക്...

പണി പൂർത്തിയായ ദേശീയപാത തലപ്പാടി – ചെങ്കള റീച്ചിൽ വിഡിയോ ക്യാമറ കൺട്രോൾ റൂം മഞ്ചേശ്വരത്ത് സജ്ജമായി

കാസർകോട്∙ പണി പൂർത്തിയായ ദേശീയപാത തലപ്പാടി – ചെങ്കള 39 കിലോമീറ്റർ റീച്ചിൽ ഓടുന്ന വാഹനങ്ങളുടെ വിഡിയോ ക്യാമറ കൺട്രോൾ റൂം മഞ്ചേശ്വരത്ത് സജ്ജമായി. ഈ റീച്ചിലെ  39 കിലോമീറ്ററിലായി സ്ഥാപിച്ച 39 ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളുടെ നിയന്ത്രണം ദേശീയപാത അതോറിറ്റി അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്മെന്റ് കൺട്രോൾ റൂമിലാണ്. ഈ പരിധിയിൽ എവിടെയെങ്കിലും വാഹനാപകടമുണ്ടായാൽ...

കുമ്പള പൊലീസ് നിയമം ലംഘിച്ച് വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതായി പരാതി

കുമ്പള.കുമ്പള പൊലീസ് നിയമം ലംഘിച്ച് വാഹനങ്ങൾ പിഴ ചുമത്തുന്നതായി വിവരാവകാശ പ്രവർത്തകൻ എൻ.കേശവനായക്ക് കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കടകളിൽ സാധനങ്ങൾ വാങ്ങാനും മരുന്ന് വാങ്ങാനുമെത്തുന്നവരുടെ വാഹനങ്ങളിൽ പിഴ നോട്ടീസ് പതിക്കുകയാണ്. ട്രാഫിക് പരിഷ്കരണത്തിൻ്റെ ഭാഗമായി കുമ്പള നഗരത്തിൽ അധികൃതർ എവിടെയും നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. കടകൾക്ക് മുന്നിൽ വാഹനം നിർത്തിയിടുന്നതിനാൽ യാതൊരു വിധ...

തലപ്പാടി ബസ് അപകടം: ഡ്രൈവർ റിമാൻഡിൽ, മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്

മഞ്ചേശ്വരം: തലപ്പാടി ദേശീയപാതയിൽ രണ്ട് കുട്ടികളടക്കം ആറുപേരുടെ മരണത്തിനിടയാക്കിയ കർണാടക ആർടിസി ബസ്‌ ഡ്രൈവർ കർണാടക സ്വദേശി നിജലിംഗപ്പ ചലവാടിയെ കോടതി റിമാൻഡ് ചെയ്തു. അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗവുമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. അപകടത്തിനുശേഷം ഡ്രൈവറെയും കണ്ടക്ടറെയും മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ...

2018 ല്‍ ഉപ്പളയിൽ അഞ്ചു പേര്‍; ഇന്നലെയും അഞ്ചു മരണം; സമാന കുടുംബത്തെ തേടിയെത്തി തലപാടിയിലെ അപകടമരണം

കാസര്‍കോട് :2018 ജൂലൈ ഒന്‍പതിലെ അപകടദിവസം മറക്കാനാകാത്ത ഓര്‍മയായി തുടരുമ്പോഴാണ് സമാനി കുടുംബത്തെ തേടി അടുത്ത ദുരന്തം എത്തുന്നത്. വ്യാഴാഴ്ച കാസർകോട് തലപ്പാടിയിലെ വാഹനാപകടത്തില്‍ മരണപ്പെട്ട കെ.സി റോഡിനടുത്തുള്ള സമാനി കുടുംബത്തെ തേടി സമാന അപകടം എത്തുന്നത് ഇത് രണ്ടാം തവണയാണ്. 2018 ലുണ്ടായ വാഹനാപകടത്തിൽ ഈ കുടുംബത്തിലെ അഞ്ചുപേർ മരിച്ചിരുന്നു. ഏഴു വർഷത്തിനപ്പുറം...

തലപ്പാടി അപകടം; മരണം ആറായി

തലപ്പാടി: കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വാഹനാപകടം. അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയില്‍നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടോ ഡ്രൈവർ അലി, ആയിഷ, ഹസീന, ഖദീജ. നഫീസ, ഹവ്വമ്മ എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ അലി തലപ്പാടി കെസി റോഡ് സ്വദേശിയാണ്. ബ്രേക്ക് നഷ്ടപ്പെട്ട് അമിതവേഗത്തിലെത്തിയ ബസ്, റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍...

തലപ്പാടിയില്‍ കര്‍ണാടക ആര്‍ടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; നാലുപേര്‍ മരിച്ചു

തലപ്പാടി: കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടം. മൂന്നു സ്ത്രീകൾ ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം. കർണാടകയിൽനിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കർണാടക ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട് അമിതവേഗത്തിലെത്തിയ ബസ്, റോഡരികിൽ നിർത്തിയിട്ട ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ ലഭ്യമായിട്ടില്ല.

കാസര്‍കോട്ട് ആസിഡ് കുടിച്ച് ദമ്പതിമാരും മകനും മരിച്ചു; മറ്റൊരു മകൻ ചികിത്സയില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന് കിഴക്ക് പറക്കളായി ഗ്രാമത്തിലെ കര്‍ഷകനെയും ഭാര്യയെയും മകനെയും ആസിഡ് ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. ഗോപി(58), ഭാര്യ ഇന്ദിര(54), മകന്‍ രഞ്ജേഷ്(34) എന്നിവരാണ് മരിച്ചത്. മറ്റൊരു മകന്‍ രാകേഷ്(27) ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നു കരുതുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇവര്‍ ബന്ധു വീടുകളില്‍ പോകുകയും ക്ഷേത്ര ദര്‍ശനം നടത്തുകയും...
- Advertisement -spot_img

Latest News

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട്  പുറത്ത്

കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ പുറത്ത്. ജനറൽ അനസ്തീഷ്യ നൽകിയതിനെ തുടർന്ന് തലച്ചോറിൽ ആവശ്യത്തിന് ഓക്സിജൻ കിട്ടാത്തതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം...
- Advertisement -spot_img