ഉപ്പള: "വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ" മുസ്ലിം യൂത്ത് കമ്മിറ്റി സംസ്ഥാന കമ്മിറ്റി ജനുവരി 21ന് കോഴിക്കോട് വെച്ച് നടത്തുന്ന മഹാറാലിയുടെ പ്രചരണാർത്ഥം മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നവംബർ 25 മുതൽ 30 വരെ തൃക്കരിപ്പൂർ മുതൽ മഞ്ചേശ്വരം വരെ നടത്തുന്ന യൂത്ത് മാർച്ചിന്റെ പ്രചരണ പ്രവർത്തന വിജയത്തിന് മഞ്ചേശ്വരം നിയോജക മണ്ഡലം തല...
കാസര്‍കോട്: കാസര്‍കോടിനോടുള്ള പ്രതിബദ്ധത പുലര്‍ത്തിയതിന്റെയും വാക്ക് പാലിച്ചതിന്റെയും അഭിമാനത്തോടെ കാസര്‍കോട് ബാങ്ക് റോഡില്‍ വിന്‍ടെച്ച് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. വിന്‍ടെച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് സ്വാഗതം പറഞ്ഞു. എ.കെ.എം അഷ്റഫ്...
ഉപ്പള: അട്ടഗോളിയിലും പരിസരത്തും മഞ്ഞപ്പിത്തം പടരുന്നതോടെ നാട്ടുകാര്‍ ഭീതിയില്‍. 40 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. ഒരു വിദ്യാര്‍ത്ഥിയെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
നിരവധി പേര്‍ക്ക് രോഗം പിടിപെട്ട സാഹചര്യത്തില്‍ പ്രദേശത്തെ മദ്രസ അടച്ചിട്ടു. മുതിര്‍ന്ന മൂന്ന് പേര്‍ക്കും മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അട്ടഗോളിയിലും പരിസരത്തും ക്യാമ്പ് ചെയ്യുകയാണ്. മീഞ്ച, പൈവളിഗെ...
കുമ്പള: ഉപ്പള, സോങ്കാല്‍, കുമ്പള ഭാഗങ്ങളില്‍ കന്നുകാലി മോഷണം വ്യാപകമായി. മോഷണത്തിന് പിന്നില്‍ കര്‍ണാടക സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്തയാളാണെന്നാണ് സംശയം. പ്രതിയെ കണ്ടെത്താന്‍ കുമ്പള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
കുമ്പള സര്‍ക്കാര്‍ ആസ്പത്രിക്ക് സമീപത്തെ കെ.വി. അബ്ബാസിന്റെ ജംനാപ്യാരി ഇനത്തില്‍പ്പെട്ട ആടിനെയും രണ്ട് കുഞ്ഞുങ്ങളെയും കാണാതായി. 70,000 രൂപ വിലയുള്ള ആടുകളാണിവ. മേയാന്‍ വിട്ട ആടുകളെ തിരിച്ചുകൊണ്ടുവരാനായി...
ഉപ്പള: ഉപ്പളയിൽ സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനം സാധ്യമാക്കാൻ സർക്കാർ അടിയന്തിര പ്രാധാന്യം നൽകണമെന്ന് ഉപ്പള സി.എച്ച്. സൗധത്തിൽ ചേർന്ന മഞ്ചേശ്വരം മണ്ഡലം മുസ് ലിം ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
ആശുപത്രിയെ തകർക്കാൻ ചിലർ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുന്നതായാണ് മനസിലാകുന്നത്. ഇതിൻ്റെ ഭാഗമായാണ് രാതികാല ചികിത്സയും അത്യാഹിത വിഭാഗവും നിർത്തലാക്കിയത്.
എട്ട്...
കാസർകോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്. 15 കേസുകളിലാണ് കുറ്റപത്രം നൽകിയത്. കേസിൽ മഞ്ചേശ്വരം മുൻ എം.എൽ.എ എം.സി. കമറുദ്ദീൻ ഉൾപ്പടെ 29 പ്രതികളാണുള്ളത്.
ബഡ്സ് ആക്ട്, നിക്ഷേപക താൽപര്യ സംരക്ഷണ നിയമം, ഐ.പി.സി 420, 406, 409 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. രേഖകളുടെ ഫോറൻസിക് പരിശോധന...
കുമ്പള:കുമ്പള ഹയർ സെക്കന്ററി സ്കൂൾ 1999 - 2000 എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ പുന:സമാഗമം 'ഒരു വട്ടം കൂടി' നവം.26 ന് കുമ്പള ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ കുമ്പള പ്രസ്ഫറത്തിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പരിപാടിയുടെ ലോഗോ പ്രകാശനം പ്രശസ്ത ചാരിറ്റി പ്രവർത്തകൻ ഖയ്യും മാന്യ നിർവ്വഹിച്ചു.
പരിപാടിയിൽ വച്ച് അധ്യാപകരെ...
കാസര്‍കോട്: അത്യാവശ്യ കാര്യങ്ങള്‍ക്കു ജീവനക്കാരില്ലാത്തതിനെത്തുടര്‍ന്നു ബദിയഡുക്ക പഞ്ചായത്ത് ഓഫീസ് പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ താഴിട്ടു പൂട്ടി. 380 ഓളം വികസന പദ്ധതികള്‍ എഞ്ചിനീയറുടെ അഭാവം മൂലം ദീര്‍ഘകാലമായി തടസ്സപ്പെട്ടു കിടക്കുകയാണെന്നു പഞ്ചായത്ത് പ്രസിഡണ്ടും അംഗങ്ങളും പറഞ്ഞു. ഇതിനു പുറമെ രണ്ടു സീനിയര്‍ ക്ലാര്‍ക്കുമാരുടെയും ഒരു അക്കൗണ്ടന്റിന്റെയും ഒഴിവും പഞ്ചായത്ത് പ്രവര്‍ത്തനം നിശ്ചലമാക്കിയിരിക്കുകയാണെന്നാരോപിച്ചാണ് പ്രസിഡന്റ് ബി.ശന്ത,...
കാസര്‍കോട്: മഞ്ചേശ്വരത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിനെ നിയമിച്ചതിൽ പ്രവർത്തകർക്ക് അതൃപ്തി. സ്ഥാനാരോഹണ പരിപാടിക്കെത്തിയ ഡി.സി.സി ഭാരവാഹികളെ പ്രവർത്തകർ റോഡിൽ തടഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് സ്വന്തം നിലക്ക് മണ്ഡലം പ്രസിഡന്‍റിന്‍റെ നിയമനം നടത്തിയെന്നാണ് പരാതി.
മഞ്ചേശ്വരം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റിന്റെ നിയമനത്തിലാണ് പരസ്യ പ്രതിഷേധവുമായി പ്രവർത്തകർ രംഗത്ത് വന്നത്. പുതിയ പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണം നടത്താൻ എത്തിയ ഡി.സി.സി...
ചട്ടഞ്ചാൽ: എം.ഐ.സി ആർട്സ് ആൻഡ് സയൻസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന കമ്മിറ്റി രൂപീകരിച്ചു. 2002 മുതൽ കേളേജിൽ വിവിധ കോഴ്സുകളിൽ പഠിച്ചിറങ്ങി ഇന്ന് സമൂഹത്തിൻ്റെ വിവിധ മേഘലകളിൽ പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തിയാണ് സംഘടന രൂപീകരിച്ചത്. സംഘടന രൂപീകരണത്തിൻ്റെ പ്രഥമ യോഗം എംഐസി കോളേജ് ചട്ടഞ്ചാലിൽ നടന്നു.
അലുംനിയുടെ ഗൾഫ് കുട്ടായ്മ കഴിഞ്ഞ മാസത്തിൽ ദുബായിൽ ഗ്രാൻഡ്...
തിരുവനന്തപുരം: ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമില്‍ കേരളത്തിന്റെ അഞ്ച് താരങ്ങള്‍ ഇടം നേടി. ഹൈദരാബാദ് താരം തിലക് വര്‍മ നയിക്കുന്ന ടീമില്‍ മുഹമ്മദ് അസറുദ്ദീന്‍,...