Local News

വി.എം മുനീര്‍ നഗരസഭാ ചെയര്‍മാന്‍, വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനങ്ങള്‍ രാജിവെച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ചെയര്‍മാന്‍ പദവിയും വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. നഗരസഭാ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുമ്പോളുണ്ടായ ധാരണ പ്രകാരം ചെയര്‍മാന്‍ പദവി ഈ മാസം രാജിവെക്കാന്‍ മുനീറിനോട് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാര്‍ഡ് മുസ്ലിം...

പുത്തിഗെ മുഗുവിലെ വീട്ടിൽ പട്ടാപ്പകൽ വൻ മോഷണം; സംഭവം വീട്ടുകാർ ക്ഷേത്രോത്സവത്തിന് പോയപ്പോൾ

കാസർകോട്: പുത്തിഗെ മുഗുവിലെ വീട്ടിൽ പട്ടാപ്പകൽ വൻ കവർച്ച. വീട്ടുകാർ ക്ഷേത്രോത്സവത്തിന് പോയ സമയത്ത് 25 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. മുഗുവിലെ പ്രസാദ് റൈയുടെ വീട്ടിലാണ് പട്ടാപ്പകൽ കള്ളൻ കയറിയത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത്‌ കയറിയത്. തൊട്ടടുത്തുള്ള സുബ്രായ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ...

ഹിദായത്ത് നഗർ ആർട്സ് & സ്പോർട്സ് ക്ലബ്‌ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഉപ്പള: കായിക സാംസ്‌കാരിക രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ കാഴ്ചവെച്ച ഹിദായത്ത് നഗർ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ഗോൾഡൻ അബ്ദുൽ റഹ്മാനിനെയും, ജനറൽ സെക്രട്ടറിയായി കെ എഫ് ഇഖ്ബാലിനെയും ട്രഷററായി എ നസീർ രാവാൻഖയെയും തെരഞ്ഞെടുത്തു. അഷ്ഫാഖ്, ഹനീഫ് പച്ചക്കറി, റഫീഖ് കെ പി എന്നിവരെ വൈസ് പ്രസിഡന്റുമാരായും ജോയിന്റ് സെക്രട്ടറിമാരായി...

പൂട്ട് പൊളിച്ച് കടയിൽ കയറി, ‘മിഷൻ ഡയറി മിൽക്ക്’ പൂർത്തിയാക്കി മടങ്ങി,’ചോക്ലേറ്റ് ബോയ്സിനെ’പിടിക്കാൻ പൊലീസ്

കാസര്‍കോട്:പൂട്ട് പൊളിച്ച് കാഞ്ഞങ്ങാട്ടെ കടയില്‍ കയറിയ കള്ളന്മാര്‍ കൊണ്ട് പോയത് അര ലക്ഷത്തോളം രൂപയുടെ ചോക്ലേറ്റ്. 20 വയസിന് താഴെയുള്ള മൂന്ന് യുവാക്കളുടെ മോഷണ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞു.കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ മൊണാര്‍ക് എന്‍‍റര്‍പ്രൈസസിലാണ് ഷട്ടറിന്‍റെ പൂട്ട് തകര്‍ത്ത് കള്ളന്മാര്‍ അകത്ത് കയറിയത്. 42,430 രൂപയുടെ ചോക്ലേറ്റും മേശയിലുണ്ടായിരുന്ന 1680 രൂപയും മോഷ്ടിച്ചു. പുലര്‍ച്ചെയാണ്...

ഒലീവ് ബംബ്രാണയെ ഇവർ നയിക്കും

കുമ്പള: ഒലീവ് ആർട്സ് & സ്പോർട്‌സ് ക്ലബ്ബ് വർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ കമ്മിറ്റി തിരഞ്ഞെടുത്തു. പ്രസിഡന്റായി ഷാജഹാൻ നമ്പിടി വൈസ് പ്രസിഡന്റായി മുനീർ ഹനീഫ് ജനറൽ സെക്രട്ടറിയായി റഹിം കെ.കെ ജോയിന്റ് സെക്രട്ടറിയായി തഫ്സീർ മുർഷിദ് . ട്രഷററായി ഫസൽ വർക്കിംങ്ങ് കമ്മിറ്റി അംഗങ്ങളായി അഹ്റാസ് . ജുനൈദ്. ഹഫ്താബ് . ലബീബ്....

കുമ്പള, ഷിറിയ പുഴകളിൽ വീണ്ടും മണൽക്കടത്ത്; പോലീസ് 10 കടവുകളും രണ്ട്‌ തോണികളും നശിപ്പിച്ചു

കുമ്പള: അനധികൃത മണൽക്കടത്ത് വ്യാപകമാകുന്നുവെന്ന പരാതിക്കിടെ നടപടികൾ ശക്തമാക്കി കുമ്പള പോലീസ്. പരിശോധനയെത്തുടർന്ന്‌ 10 കടവുകളും, രണ്ട്‌ തോണികളും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പോലീസ് നശിപ്പിച്ചു. മണൽ കടത്തുകയായിരുന്ന ഒരു ലോറിയും പിടിച്ചു. ഷിറിയ പുഴയുടെ തീരമേഖലകളിൽ പ്രവർത്തിക്കുന്ന 10 അനധികൃത കടവുകളാണ് നശിപ്പിച്ചത്. ഒളയം, മണ്ടക്കാപ്പ്, പാച്ചാനി, ഇച്ചിലങ്കോട് എന്നിവിടങ്ങളിൽ പ്രവർത്തിച്ചവയായിരുന്നു കടവുകൾ. ഒളയത്തുനിന്നായിരുന്നു...

‘കാറിനുള്ളിൽ കണ്ടത് സ്ത്രിയല്ല; ക്യാമറയിൽ പതിഞ്ഞ ആ രൂപം 17 വയസ്സുള്ള ആൺകുട്ടിയുടെത്’; 3 മാസത്തിനു ശേഷം വിശദീകരണവുമായി MVD

കാറിലില്ലാത്ത സ്ത്രീയുടെ രൂപം റോഡ് ക്യാമറയിൽ പതിഞ്ഞ വിഷയത്തില്‍ വിശദീകരണവുമായി മോട്ടർവാഹന വകുപ്പ്. കാറിലുണ്ടായിരുന്ന 17 വയസ്സുള്ള ആൺകുട്ടിയുടെ ചിത്രമായിരുന്നു അതെന്നും സ്ത്രീയാണെന്നു തോന്നുന്നതാണ് എന്നുമാണ് എൻഫോഴ്സ്മെന്റ് ആർ‍ടിഒ സി.യു.മുജീബ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നത്. സംഭവം നടന്ന് 3 മാസത്തെ കാത്തിരിപ്പിനു ശേഷമാണ് എംവിഡിയുടെ വിശദീകരണക്കുറിപ്പ് പുറത്തുവരുന്നത്. കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ‍ടിഒ പയ്യന്നൂർ ഡിവൈഎസ്പിക്കു നൽകിയ...

സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പീഡനം, ഉപ്പള സ്വദേശിക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു

കാസര്‍കോട്: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 19 കാരിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലും ബേക്കലിലും കൊണ്ടുപോയി പീഡിപ്പിച്ച ഉപ്പള സ്വദേശിയായ യുവാവിനെതിരെ ചന്തേര പൊലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ തടിയന്‍ ക്കൊവ്വലിന് സമീപത്തെ 19 കാരിയുടെ പരാതിയിലാണ് മഞ്ചേശ്വരം ഉപ്പള സ്വദേശിയായ നവാസിനെ(24)തിരെ പൊലീസ് കേസെടുത്തത്....

മഞ്ചേശ്വരം പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കാസര്‍കോട്: മഞ്ചേശ്വരം കൊപ്പളം പുഴയില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു. മംഗളൂരുവിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ സുരത്ത്കല്ല് കാട്ടിപ്പള്ള സ്വദേശി അബൂബക്കറിന്റെ മകന്‍ ഇഹാബി(20)ന്റേതാണ് മൃതദേഹം. വെള്ളിയാഴ്ച രാവിലെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിയ ബന്ധുക്കളാണ് മൃതദേഹം ഇഹാബിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കൊപ്പള പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടത്. പൂര്‍ണ്ണമായും നഗ്‌നമായ നിലയിലായിരുന്നു മൃതദേഹം കൊപ്പള പുഴയില്‍ കണ്ടെത്തിയത്....

അലിഫ് സ്റ്റാർ സ്പോർട്സ് ക്ലബിന് പുതിയ നേതൃത്വം

ഉപ്പള :അലിഫ് സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെ ജനറൽ ബോഡിയോഗം അലിഫ് സ്റ്റാർ ക്ലബ്ബിൽ വെച്ചു നടന്നു. പ്രസിഡന്റ് മുസ്തഫയുടെ അദ്യക്ഷതയിൽ സെക്രട്ടറി ഖലീൽ ഉൽഘടനം ചെയ്തു. ജോയിൻ സെക്രട്ടറി അമീർ ജനറൽ ബോഡി യോഗം നിയന്ത്രിച്ചു.വൈസ് പ്രസിഡന്റ്‌ ഷംസീർ, ട്രസഷറർ ഫായിസ് വർക്കിംഗ്‌ കമ്മിറ്റി മെമ്പർ ബദ്രു ഗോളിയടി,മറ്റു കമ്മിറ്റി ഭാരവാഹികളും മെമ്പർമാരും പങ്കെടുത്തു. പുതിയ ഭാരവാഹികളായി...
- Advertisement -spot_img

Latest News

ഉപ്പളയുടെ ഫുട്ബോൾ പ്രതീക്ഷ; ജില്ലാ സബ് ജൂനിയർ ടീമിൽ ഇടം നേടി സിറ്റിസൺ ഉപ്പളയുടെ ഇബ്രാഹിം റംസാൻ

ഉപ്പള: കാസർകോട് ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഉപ്പളയുടെ ഫുട്ബോൾ പ്രതീക്ഷയായി മാറുകയാണ് സിറ്റിസൺ ഉപ്പളയുടെ സബ് ജൂനിയർ വിഭാഗം മുന്നേറ്റ താരം...
- Advertisement -spot_img