Local News

മുര്‍സീനയുടെ മരണം: ഭര്‍ത്താവ് അറസ്റ്റില്‍

കാസര്‍ഗോഡ്: ബേഡകത്ത് ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അസ്‌കര്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയാണ് അസ്‌കറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ അസ്‌കര്‍ പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു മരിച്ച മുര്‍സീനയുടെ കുടുംബത്തിന്റെ പരാതി. ഡിസംബര്‍ അഞ്ചിനാണ് മുര്‍സീനയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ തൂങ്ങി നില്‍ക്കുന്ന...

കാസര്‍കോട് കുണ്ടംകുഴിയിൽ തൊട്ടിൽ കയര്‍ കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

കാസർകോട്: തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കാസര്‍കോട് കുണ്ടംകുഴിയിലാണ് സംഭവം. കുണ്ടംകുഴി സ്വദേശി റഫീഖിന്റെയും ഭാര്യ സജ്‌നയുടെയും മകൾ ഷഹ്സ മറിയം ആണ് മരിച്ചത്. എട്ട് മാസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. ഇന്ന് വൈകുന്നേരമാണ് തൊട്ടിലിന്റെ കയര്‍ കുട്ടിയുടെ കഴുത്തിൽ കുരുങ്ങിയത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക്...

കുമ്പള മദ്‌റസത്തുല്‍ ഹിദായ കെട്ടിടോദ്ഘാടനവും മതപ്രഭാഷണവും 28 മുതല്‍ 30വരെ

കുമ്പള: കുമ്പള സി.എച്. സിക്കു സമീപം ത്വാഹ മസ്ജിദിനു കീഴിലെ മദ്രസതുൽ ഹിദായയ്ക്കു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം അസർ നിസ്കാരത്തിന് ശേഷം നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പ്രഗത്ഭ ഇസ്‌ലാമിക പ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവി ഉദ്ഘാടനം ചെയ്യും. സയ്യിദ് കെ.എസ്. അലി തങ്ങൾ കുമ്പോൽ പ്രാർത്ഥനയ്ക്ക്...

എൽ.ഡി.എഫ് സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരേ, മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് വിചാരണ സദസ് 26 ന് കുമ്പളയിൽ

കുമ്പള.എൽ.ഡി.എഫ് സർക്കാരിൻ്റെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്താനും തകരുന്ന കേരളത്തിന്റെ നേർചിത്രം ജനമസമക്ഷം അവതരിപ്പിക്കാനുമായി യു.ഡിഎഫിന്റെ നേതൃത്വത്തിൽ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും നടത്തുന്ന വിചാരണ സദസുകളുടെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡലം തല വിചാരണ സദസ് ഡിസംബർ 26 ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് കുമ്പളയിൽ നടക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സർക്കാരിനെതിരെയുള്ള യുഡിഎഫിന്റെ...

കാസർകോട് റാണിപുരത്ത് വയോധിക ദമ്പതികൾ കിണറ്റിൽ വീണ് മരിച്ച നിലയിൽ

കാസർകോട്: കാസർകോട് റാണിപുരം പന്തിക്കാൽ നീലച്ചാലിൽ വൃദ്ധ ദമ്പതികൾ കിണറ്റിൽ വീണ് മരിച്ച നിലയിൽ. മുൻ പഞ്ചായത്ത് അംഗം കൃഷ്ണ നായ്ക്ക് (84), ഭാര്യ ഐത്തമ്മ ഭായി (80) എന്നിവരാണ് മരിച്ചത്. അബദ്ധത്തിൽ കിണറ്റിൽ വീണതെന്നാണ് നിഗമനം. രാത്രി ഏഴ് മണിയോടെയാണ് സംഭവം.

ലോഗോ പ്രകാശനം ചെയ്തു

ഉപ്പള: മഞ്ചേശ്വരം ഓവറാം ക്രിക്കറ്റ് അസോസിയേഷന്റെ ഒഫീഷ്യൽ ലോഗോ പ്രകാശനം ചെയ്തു. ഉപ്പളയിൽ മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ് പ്രസിഡന്റ് നസീർ സൈനിന് കൈമാറി ലോഗോ പ്രകാശനം ചെയ്തത്.

ഉപ്പളയിൽ 2.75 കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

ഉപ്പള: ഉപ്പളയിലെ ഫ്‌ളാറ്റില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 2.75 കിലോ കഞ്ചാവ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. ഉപ്പള മണിമുണ്ട സ്വദേശി അര്‍ഷിദിനെ(42)യാണ് കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. അര്‍ഷിദ് താമസിക്കുന്ന ഫ്ളാറ്റില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ എക്സൈസ് പരിശോധന നടത്തുകയും കഞ്ചാവ് പിടികൂടുകയുമായിരുന്നു. കുമ്പള എക്‌സൈസ് ഇന്‍സ്പെക്ടര്‍ വി.വി...

കോവിഡ്: ദക്ഷിണ കന്നഡയുടെ അഞ്ച് അതിർത്തികളിൽ ചെക്പോസ്റ്റ് തുറന്നു

മംഗളൂരു : ഒമിക്രോൺ വകഭേദമായ ജെ.എൻ.-ഒന്ന് റിപ്പോർട്ട് ചെയ്തതിനെതുടർന്ന് കേരളവുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡ ജില്ലയുടെ അഞ്ചിടങ്ങളിൽ പ്രത്യേക നിരീക്ഷണം തുടങ്ങി. ചെക്പോസ്റ്റുകൾ സ്ഥാപിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ മാത്രമാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. തലപ്പാടി, ബണ്ട്വാളിലെ സറഡ്ക്ക, പുത്തൂരിലെ സ്വർഗ, സുള്ള്യപദവ്, സുള്ള്യ ജാൽസൂർ എന്നിവിടങ്ങളിലാണ് ചെക്പോസ്റ്റുകൾ സ്ഥാപിച്ചത്. ഇവിടങ്ങളിലെല്ലാം ആരോഗ്യവകുപ്പ് ജീവനക്കാരെ നിയമിച്ച് ഉച്ചഭാഷിണിവഴി...

നവകേരള സദസിന് വേണ്ടി കാസര്‍കോട് ജില്ലയില്‍ എത്രരൂപ ചെലവാക്കി?കണക്കില്ല, രേഖകള്‍ ലഭ്യമല്ലെന്ന് വിവരാവകാശ മറുപടി

കാസര്‍കോട്: നവ കേരള സദസിന് വേണ്ടി കാസര്‍കോട് ജില്ലയില്‍ എത്ര രൂപ ചെലവാക്കി? പണം എവിടെ നിന്ന് ലഭിച്ചു? ഒന്നിനും അധികൃതര‍്ക്ക് കണക്കില്ല. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍, ഇത് സംബന്ധിച്ച രേഖകള്‍ ലഭ്യമല്ല എന്നാണ് ഭൂരിഭാഗം ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം. ജില്ലാ കളക്ടർക്കായിരുന്നു കാസർകോട് ജില്ലയിലെ നവകേരള സദസുകളുടെ നടത്തിപ്പ് ചുമതല. ഇതുമായി ബന്ധപ്പെട്ട...

പീഡനക്കേസിൽ മദ്രസ അധ്യാപകന് 20 വർഷം കഠിനതടവും പിഴയും

കാസർകോട്: വിദ്യാർഥിനിയായ ഒൻപതുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 20 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. പൈവെളിഗെ കുരുഡപ്പദവ് സുങ്കതകട്ടയിലെ ഡി. ആദമിനെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട്‌ ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ. മനോജ് ശിക്ഷിച്ചത്. വിവിധ പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം...
- Advertisement -spot_img

Latest News

സമരത്തെ ചോരയിൽ മുക്കരുത്, ധർമേന്ദ്ര പ്രധാൻ രാജിവെക്കുക: നാളെ യൂത്ത് ലീഗിൻ്റെ ദേശീയ പ്രതിഷേധ ദിനം

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ യൂത്ത് ലീഗ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. പ്രതിക്ഷേധിക്കുന്ന വിദ്യാർത്ഥികളെയും...
- Advertisement -spot_img