Local News

ചെര്‍ക്കളം അബ്ദുല്ലയുടെ മരണം സംബന്ധിച്ച് അപവാദ പ്രചരണം; യുവാവിനെതിരെ കേസ്

കാസര്‍കോട് (www.mediavisionnews.in): മുന്‍മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ മരണവുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പിലൂടെ അപവാദ പ്രചരണം നടത്തിയെന്ന പരാതിയില്‍ യുവാവിനെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ഗള്‍ഫ്കാരനും ദേലംപാടി അഡൂര്‍ സ്വദേശിയുമായ ശിഹാബി (30)നെതിരെയാണ് കേസ്. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്റെ പരാതിയിലാണ് കേസ്. ചെര്‍ക്കളം അബ്ദുല്ല മരിച്ച...

വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

ഉപ്പള (www.mediavisionnews.in): സ്കൂളിന് സമീപം വിൽപന നടത്തുകയായിരുന്ന കർണാടക വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കൂടിയായ പെരിങ്കടി ഐല മൈദാനിയിലെ ബി.ജെ.പി ഹനീഫിനെയാണ് കുമ്പള റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ വി.വി പ്രസന്നകുമാറും സംഘവും അറസ്റ്റ് ചെയ്തത്. മംഗളൂരുവില്‍ നിന്നും കടത്തിക്കൊണ്ടുവന്ന മദ്യം എ.ജെ.ഐ സ്കൂളിന് സമീപം വില്‍പ്പന നടത്തുന്നുണ്ടെന്ന...

മുനിയറകളുടെ ചരിത്ര തെളിവുകൾ ശേഖരിച്ച് ഗ്രന്ഥവുമായി മീപ്പിരി സ്കൂളിലെ കുട്ടികൾ

ബന്തിയോട്(www.mediavisionnews.in): ഹേരൂർ മീപ്പിരിയിലും പരിസരത്തും ഇരുമ്പു യുഗ കാലഘട്ടത്തിൽ മനുഷ്യർ താമസിച്ചിരുന്നതിന്റെ ചരിത്ര തെളിവുകൾ ശേഖരിച്ച് ഗ്രന്ഥരചന നടത്തി വിദ്യാർഥികൾ. ഹേരൂർ മീപ്പിരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമാണ്. ഹേരൂർ മീപ്പിരി, പച്ചമ്പള തുടങ്ങിയ പ്രദേശങ്ങളിലെ അഞ്ചോളം മുനിയറകളും, ചെങ്കൽ ഗുഹകളും കവാടങ്ങളും സന്ദർശിച്ച് ചരിത്രകാരൻമാരും ഗവേഷകരുമായി സെമിനാറും ചർച്ചകളും...

പശുവിനെ മറയാക്കി ആർ.എസ്.എസ് കലാപത്തിന് കോപ്പുകൂട്ടുന്നു- പോപുലർ ഫ്രണ്ട്

മഞ്ചേശ്വരം (www.mediavisionnews.in): അഡിയനടുക്ക ഫാമിൽ നിന്നും വാഹനത്തിൽ കൊണ്ടുവന്ന പശുക്കളെ കളവ് നടത്തിയ പശുക്കളാക്കി ചിത്രീകരിച്ച് കലാപത്തിന് ശ്രമിച്ചതിലൂടെ, ഉത്തരേന്ത്യൻ മോഡൽ പശുരാഷ്ട്രിയമാണ് മിയാപദവിൽ ആർ.എസ്.എസ് നടത്തിയതെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മഞ്ചേശ്വരം ഏരിയ കമ്മിറ്റി പറഞ്ഞു. ബലിപെരുന്നാൾ ആകുമ്പോൾ കഴിഞ്ഞ രണ്ട് വർഷവും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ബലികർമ്മം തടയുക എന്ന ദുരുദ്ധേശത്തോടെയാണ് ഇത്തരം...

കാറടുക്കയില്‍ തകര്‍ന്നത് ബി.ജെ.പിയുടെ 18 വര്‍ഷത്തെ കുത്തക; എന്‍മകജെയിലും അവിശ്വാസത്തിന് നോട്ടീസ്

കാസര്‍കോട് (www.mediavisionnews.in): ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായി കണക്കാക്കുന്ന കാസര്‍കോട് ജില്ലയിലെ കാറടുക്ക പഞ്ചായത്തില്‍ ഭരണം നഷ്ടമായത് വന്‍ തിരിച്ചടിയാകുന്നു. 18 വര്‍ഷത്തെ ബി.ജെ.പിയുടെ കുത്തകയാണ് എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് തകര്‍ത്തത്. ഇതോടെ ജില്ലയില്‍ ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തുകള്‍ മൂന്നായി ചുരുങ്ങി. മധൂര്‍, ബെള്ളൂര്‍, എന്‍മകജെ പഞ്ചായത്തുകളിലാണ് ബി.ജെ.പി ഭരണമുള്ളത്. അതേസമയം എന്‍മകജെയിലും യു.ഡി.എഫ് അംഗങ്ങള്‍ അവിശ്വാസ...

ഏഴര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കുമ്പള (www.mediavisionnews.in):ഏഴര കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മീഞ്ച ബായിക്കട്ടെയിലെ ഹുസൈനെ (24)യാണ് കുമ്പള സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം. പോലീസ് പരിശോധന കണ്ട് കാര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട പ്രതിയെ ചേവാറില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. കാറില്‍ നിന്നും ഏഴര കിലോ കഞ്ചാവ് കണ്ടെടുത്തു....

പൈലറ്റുമാര്‍ക്ക് അസുഖം ബാധിച്ചു: മംഗളൂരുവില്‍ നിന്നു ദുബൈയിലേക്കു വിമാനം പുറപ്പെട്ടത് രണ്ടു തവണ സമയം മാറ്റിയ ശേഷം

മംഗളൂരു(www.mediavisionnews.in): മംഗളൂരുവില്‍ നിന്നു ദുബൈയിലേക്കു പുറപ്പെടേണ്ടിയിരുന്ന വിമാനം സമയം മാറ്റിയത് രണ്ട് തവണ. ഇന്നലെ പുലര്‍ച്ചെ 12.45നു പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് പൈലറ്റുമാര്‍ക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് രണ്ടു തവണ സമയം മാറ്റി വൈകിട്ട് അഞ്ചിന് പുറപ്പെട്ടത്. പുലര്‍ച്ചെ 12.45നു പോകേണ്ട വിമാനം, പൈലറ്റിനു മലമ്പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണു വൈകിയത്. ഉടന്‍...

മഞ്ചേശ്വരം കണ്വതീർത്ത കടപ്പുറത്ത് മൃതദേഹം കരക്കടിഞ്ഞു

മഞ്ചേശ്വരം (www.mediavisionnews.in):  ഹൊസബെട്ടു കണ്വതീർത്ത കടപ്പുറത്ത് മൃതദേഹം കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽ നിന്നുമിറങ്ങിയ, കങ്കനാടി ബൈപാസിൽ താമസിക്കുന്ന ജഗദീഷ് (38)എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോസ്റ്റ് ഗാർഡാണ്‌ പുറത്തെടുത്തത്. ഭാര്യ ജയന്തി.മക്കൾ ഗണേഷ്, പ്രീതം

മംഗൽപാടി പഞ്ചായത്തിനെ നഗരസഭയാക്കണമെന്ന ആവശ്യം ശക്തം; ഭരണസമിതി യോഗം പ്രമേയം പാസാക്കി

ഉപ്പള (www.mediavisionnews.in): മഞ്ചേശ്വരം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സും കാസർകോഡ് മംഗളൂരുവിനുമിടയിലെ ഏറ്റവും വലിയ ഉപനഗരവുമായ ഉപ്പള പട്ടണം സ്ഥിതി ചെയ്യുന്ന മംഗൽപ്പാടി പഞ്ചായത്തിനെ നഗരസഭയാക്കി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. നഗരസഭയാക്കി ഉയർത്തുന്നതിന് സർക്കാറിൽ ശക്തമായ ആവശ്യം ഉന്നയിക്കാൻ ഇന്നലെ ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗം ഏകകണ്ഠമായി പ്രമേയത്തിലൂടെ അവശ്യപ്പെട്ടു. എഴുപതിനായിരത്തിലധികം ജനസംഖ്യയും രണ്ട് കോടിയിലേറെ തനതു വരുമാനവുമുള്ള പഞ്ചായത്താണ്...

ചെര്‍ക്കളത്തെ അപമാനിച്ച് ഫേസ്ബുക്കിലൂടെ പ്രചാരണം: സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്(www.mediavisionnews.in):  നിര്യാതനായ മുസ്ലിം ലീഗ് നേതാവും മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുള്ളയെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ കമന്റിട്ട സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബളാലിലെ അഴീക്കോടന്‍ രാജേഷിനെയാണ് വെള്ളരിക്കുണ്ട് സി.ഐ എം. സുനില്‍കുമാര്‍ അറസ്റ്റു ചെയതത്. ചെര്‍ക്കളത്തിന്റെ മരണശേഷം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും പാര്‍ട്ടിയെയും അപമാനിക്കുന്നതിനും വേണ്ടി മനപ്പൂര്‍വ്വം ഇയാള്‍ ശ്രമിച്ചുവെന്നാണ്...
- Advertisement -spot_img

Latest News

സംഘപരിവാർ ബന്ധമുള്ളവരുടെ നിയമനം: വിമർശനവുമായി സമസ്ത

കോഴിക്കോട്: സംഘ്പരിവാർ ബന്ധമുള്ളവരെ യുഡിഎഫ് സർക്കാർ ഉന്നത പദവിയിൽ ഇരുത്തുന്നു എന്ന ആരോപണം ഗൗരവമായി പരിശോധിക്കണമെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. ഇക്കാര്യം ചർച്ച...
- Advertisement -spot_img