സിദ്ധീകിന്റെ കൊലപാതകം: സംഘ് പരിവാർ ഒളി അജണ്ടകളുടെ തുടർച്ച: മുസ്ലിം ലീഗ്

0
237

ഉപ്പള (www.mediavisionnews.in): സോങ്കാൽ പ്രതാപ് നഗറിലെ അബൂബക്കർ സിദ്ധീക്കിന്റെ കൊലപാതകം കാസറഗോഡും മഞ്ചേശ്വരത്തും ബി ജെ പിയുടെ നേതൃത്വത്തിലുള്ള സംഘ് പരിവാർ ശക്തികൾ നടത്തി കൊണ്ടിരിക്കുന്ന ഒളി അജണ്ടകളുടെ തുടർച്ചയാണന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു.

സിദ്ധീഖിന്റെ കൊലപാതകത്തിൽ ശക്തമായി അപലപിക്കുന്നതോടൊപ്പം കൊലയാളികളെയും ഗൂഡാലോചകരെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. അടിക്കടി കൊലപാതകങ്ങളും അക്രമങ്ങളും അഴിച്ച് വിട്ട് നാടിന്റെ സമാധാനം തകർക്കുകയും മറു വിഭാഗത്തെ പ്രകോപിതരാക്കി വർഗീയ അജണ്ട നടപ്പിലാക്കുകയും അതിലൂടെ തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമാക്കിയുള്ള നിരന്തര പ്രവർത്തനത്തനങ്ങളാണ് സംഘികൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം ദുഷ് ചൈതികളെ ഓരോന്നായി അവജ്ഞയോടെ സമാധാന കാംഷികൾ തള്ളി കളയുമ്പോൾ വിറളി പൂണ്ട സംഘികൾ അക്രമണങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണന്നും അക്രമകാരികളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്ന് മാതൃകാപരമായ ശിക്ഷ വാങ്ങി കൊടുക്കാൻ വേണ്ട നടപടികൾ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും മണ്ഡലം നേതാക്കളായ ടി എ മൂസ, എം അബ്ബാസ്, അശ്രഫ് കർള, പി എച്ച് അബ്ദുൽ ഹമീദ്, എ കെ ആരിഫ്, എം എസ് എ സത്താർ, ഹമീദ് കുഞ്ഞാലി എന്നിവർ ആവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here