Local News

പ്രവാസി വോട്ടർമാരെ ചേർക്കൽ; ജില്ലയിൽ 4689 അപേക്ഷകർ

കാസർകോട്(www.mediavisionnews.in): പ്രവാസികളെ വോട്ടർപട്ടികയിൽ ചേർക്കുന്നതിനായി ഇതുവരെ ജില്ലയിൽ ലഭിച്ചത് 4689 അപേക്ഷകൾ. ഇതുവരെയായി ജില്ലയിൽ മഞ്ചേശ്വരം-1690, തൃക്കരിപ്പൂർ-1113, കാസർകോട്-891, കാഞ്ഞങ്ങാട്-515, ഉദുമ-480 എന്നിങ്ങനെയാണ് നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്ക്. ബൂത്തും മണ്ഡലവും കണ്ടെത്താനാകാതെ ഓൺലൈനിൽ സമർപ്പിച്ച അപേക്ഷകൾ നടപടി പൂർത്തിയാക്കാൻ സാധിക്കാത്തത് സംബന്ധിച്ച് വോട്ടർപട്ടികയുടെ ചുമതല വഹിക്കുന്ന ജില്ലയിലെ ഇ.ആർ.ഒ.മാരുടെ യോഗം ചേർന്നു. കളക്ടർ...

മണല്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തൃക്കരിപ്പൂര്‍(www.mediavisionnews.in):  മണല്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഇടയിലാക്കാട് അങ്കണവാടിക്ക് സമീപത്തെ ഗണേശന്‍ വസന്ത ദമ്പതികളുടെ മകന്‍ അക്ഷയാണ് മരിച്ചത്. വെള്ളാപ്പ് ജംഗ്ഷനിലാണ് സംഭവം. ബൈക്കില്‍ കൂടെ ഉണ്ടായിരുന്ന അനീത് സാരമായ പരിക്കുകളോടെ തൃക്കരിപ്പൂര്‍ ലൈഫ് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര്...

മഞ്ചേശ്വരം സ്വദേശി ഖത്തറിൽ മരണപ്പെട്ടു

മഞ്ചേശ്വരം(www.mediavisionnews.in): മഞ്ചേശ്വരം വൊർകാടീ പാത്തുർ കജെ സ്വദേശി മൂസയുടെ മകന്‍ അബ്ബാസ് എന്ന ഉസ്മാന്‍ ( 53) ഖത്തറിൽ മരണപ്പെട്ടു. 9 വര്‍ഷത്തോളം വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ ബീഫാത്തുമമ മക്കള്‍ : നഫീസ. സായിദ. കദീജ. ആഷ്ഫാഖ്. മരുമകന്‍ ലത്തീഫ്. മയ്യിത്ത് നാട്ടില്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള നടപടി ക്രമങ്ങൽ ഖത്തർ കെഎംസിസിയും മയ്യത്ത് പരിപാലന കമ്മിറ്റിയും...

കര്‍ണാടക വനത്തിനുള്ളിൽ കാസ‌ര്‍ഗോഡ് സ്വദേശി വെടിയേറ്റ് മരിച്ചു

കാസര്‍ഗോഡ്(www.mediavisionnews.in): കര്‍ണ്ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ച നിലയില്‍. കാസ‌ര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേശിയായ ജോര്‍ജ്ജ് വര്‍ഗ്ഗീസാണ് വെടിയേറ്റുമരിച്ചത്. കര്‍ണ്ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റാകാം ഇയാള്‍ മരിച്ചതെന്നാണ് സംശയം. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടു പേര്‍ കസ്റ്റഡിയിലാണ്. നായാട്ടിനായാണ് ജോര്‍ജ്ജും സംഘവും വനത്തില്‍ പ്രവേശിച്ചത്. വാഗമണ്‍തട്ട് എന്ന സ്ഥലത്ത് നിന്നാണ് ജോര്‍ജ്ജിന്റെ മൃതദേഹം കണ്ടെടുത്തത്. മീഡിയവിഷൻ ന്യൂസ്...

എം എൽ എ ഫണ്ട്‌ അനുവദിച്ചു

മഞ്ചേശ്വരം(www.mediavisionnews.in): അന്തരിച്ച പിബി അബ്ദുൽ റസാഖ് എംഎൽഎയുടെ പ്രതേക വികസനനിധിയിൽ നിന്ന് പുത്തിഗെ പഞ്ചായത്തിലെ സീതാംഗോളി ഗഞ്ചിമൂല റോഡിനും, ഗുണാജെ-പൊസടുക്ക റോഡിനും 4,90,000 രൂപ വീതം അനുവദിച്ചു. പ്രവർത്തികൾക്ക് കലക്ടർ ഭരണാനുമതി നൽകി. പിബി അബ്ദുൽ റസാഖിന്റെ പ്രതേക വികസന നിധിയിൽ നിന്ന് തുക അനുവദിച്ച മഞ്ചേശ്വരം മണ്ഡലത്തിലെ മായിപ്പാടി സിദ്ധിബയൽ കാമനബയൽ റോഡ്...

ഐല മൈതാന വിവാദം: സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയണം: യൂത്ത് ലീഗ്

ഉപ്പള (www.mediavisionnews.in): മംഗൽപാടി പഞ്ചായത്തിന്റെ അധീനതയിൽ വർഷങ്ങളായി തർക്കത്തിലുണ്ടായിരുന്ന ഐല മൈതാനം വിഷയത്തിൽ സി. പി. എമ്മിന്റെ ഇരട്ട താപ്പ് ജനം തിരിച്ചറിയുമെന്ന് യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഗോൾഡൻ റഹ്മാൻ പ്രസ്താവനയിൽ പറഞ്ഞു. മലബാർ ദേവസ്വം ബോർഡിന് കൈമാറാൻ തീരുമാനിച്ച പഞ്ചായത്ത്‌ ഭരണസമിതിയുടെ യോഗത്തിൽ സിപിഎം പ്രതിനിധിയടക്കം ഐക്യകണ്ഡേന തീരുമാനിച്ച കാര്യം സർക്കാരിന് ശുപാർശ ചെയ്ത...

ധർമ്മ പക്ഷത്ത് നിലയുറപ്പിക്കുന്നവർക്ക് വർഗീയ വാദിയാകാൻ കഴിയില്ല : എസ് എസ് എഫ്

ബന്തിയോട്(www.mediavisionnews.in): വർഗീയ ചിന്തകളിലൂടെ സമൂഹത്തിൽ അരാജകത്വവും, അനൈക്യവും സൃഷ്ടിക്കപ്പെടുന്നുവെന്ന് എസ് എസ് എഫ് ഉപ്പള ഡിവിഷൻ പ്രതിനിധി സമ്മേളനം. ധർമ്മ പക്ഷത്ത് നിലയുറപ്പിക്കുന്നവർക്ക് വർഗീയ വാദിയാവാനാകില്ല. വിദ്ധ്യാർത്ഥി മനസ്സുകളിൽ വർഗീയ വിഷം കയറ്റിക്കെടുക്കുന്നവർ വിട്ടു നിൽക്കണമെന്നും പുതുതലമുറക്ക് ധാർമിക മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ വർഗീയ ചിന്തകളിൽ നിന്ന് മാറ്റി നിർത്തണമെന്ന് എസ് എസ് എഫ് ഉപ്പള...

പരീക്ഷയിലെ മാര്‍ക്ക് അയല്‍വാസിയോട് പറഞ്ഞു; അമ്മയെ ചൂലിന് തല്ലി പതിനേഴുകാരന്‍ (വീഡിയോ)

ബെംഗലുരു(www.mediavisionnews.in): പരീക്ഷയിലെ മാര്‍ക്ക് അയല്‍വാസിയോട് പറഞ്ഞ അമ്മയെ ചൂലിന് തല്ലി പതിനേഴുകാരന്‍. മകന്‍ പഠനത്തില്‍ ശ്രദ്ധക്കുറവുണ്ടെന്നും ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും അയല്‍വാസിയോട് പറഞ്ഞതിനെക്കുറിച്ച് അറിയാനിടയായതിന് പിന്നാലെയായിരുന്നു മകന്റെ ക്രൂരമായ പീഡനം. അമ്പതുവയസിനടുത്ത് പ്രായം വരുന്ന സ്ത്രീയെ മകന്‍ ചൂലിന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സഹോദരിയാണ് ചിത്രീകരിച്ചത്. അമ്മയെ അടിക്കരുതെന്നും വീഡിയോ പൊലീസിന് നല്‍കുമെന്നുമുളള സഹോദരിയുടെ മുന്നറിയിപ്പും അവഗണിച്ചായിരുന്നു മര്‍ദ്ദനം....

യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപ്പാടിയിൽ എന്റെ പേര് വലിച്ചിഴച്ചത് രാഷ്ട്രീയ ഗൂഡാലോചന: കെ.എൽ പുണ്ഡരീകാക്ഷ

കുമ്പള(www.mediavisionnews.in): ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപ്പാടിയിൽ എന്റെ പേര് വലിച്ചിഴച്ചതിൽ സംഘപരിവാർ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ദളിത് ലീഗ് ജില്ലാ പ്രസിഡന്റുമായ കെ.എൽ പുണ്ഡരീകാക്ഷ പത്ര പ്രസ്താവനയിൽ പറഞ്ഞു. പ്രസ്തുത പരിപ്പാടിയുമായി ബന്ധപ്പെട്ട് ഇതിന്റെ സംഘാടകർ രണ്ട് മാസം മുമ്പ് തന്നെ സമീപിച്ചിരുന്നു. രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ...

യോഗി ആദിത്യ നാഥ് പങ്കെടുക്കുന്ന പരിപാടിക്ക് കാസറഗോഡ് അനുമതി; പോലീസ് പുനഃപരിശോധന നടത്തണം: എ.കെ.എം അഷ്‌റഫ്

കാസര്‍കോട്(www.mediavisionnews.in) : ഉത്തരേന്ത്യയിലെ നിരവധി വര്‍ഗീയ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന ആരോപണം നേരിടുന്ന കടുത്ത ന്യൂനപക്ഷ വിരുദ്ധ തീവ്ര വര്‍ഗ്ഗീയ നിലപാടുകളുള്ള യോഗി ആദിത്യനാദിനെ പങ്കെടുപ്പിച്ചു കാസര്‍കോടില്‍ ഹിന്ദു സമാജോത്സവം സംഘടിപ്പിക്കുക വഴി പരസ്പര സൗഹാര്‍ദത്തിലും നാടിന്റെ മതേതര മൂല്യങ്ങള്‍ സംരക്ഷിച്ചും ജീവിക്കുന്ന കാസര്‍കോടിന്റെ സൗഹൃദ അന്തരീക്ഷം തകര്‍ക്കുകയാണ് ആര്‍.എസ്.എസ് സംഘപരിവാര്‍ ലക്ഷ്യമിടുന്നതെന്നും നാടിന്റെ...
- Advertisement -spot_img

Latest News

കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് പുനഃസ്ഥാപിക്കണം; ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി ഡല്‍ഹി ഹൈക്കോടതി. അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിലക്ക് നീക്കിയത്. അക്കൗണ്ട്...
- Advertisement -spot_img