മംഗളൂരു(www.mediavisionnews.in): എട്ടുതൊഴിലാളികളുമായി ഉൾക്കടലിൽ മീൻപിടിക്കാൻപോയി കാണാതായ സുവർണ ത്രിബുജ എന്ന ബോട്ടിനെക്കുറിച്ച് 13 ദിവസം പിന്നിട്ടിട്ടും ഒരു വിവരവുമില്ല. തൊഴിലാളികളുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് തിരച്ചിലിനായി നാവികസേനയും രംഗത്തെത്തി. മംഗളൂരു കോസ്റ്റ്ഗാർഡിന്റെ മൂന്നും ഗോവയിൽനിന്നെത്തിയ രണ്ടും സ്പീഡ് ബോട്ടുകൾ തിരച്ചിൽ നടത്തുന്നുണ്ട്. നാവികസേനയുടെ ഹെലിക്കോപ്റ്റർ കഴിഞ്ഞ മൂന്നുദിവസമായി തിരച്ചിൽ നടത്തിയിട്ടും ബോട്ടിനെ കണ്ടെത്താൻ കഴിയാത്തതിൽ ആശങ്കയിലാണ്...
ഉപ്പള (www.mediavisionnews.in): യുവജനയാത്രാ സമാപന ദിവസം തിരുവനന്തപുരത്ത് ശോഭാ സുരേന്ദ്രന്റെ ഉപവാസ പന്തൽ സന്ദർശിച്ച മംഗൽപാടി പഞ്ചായത്ത് മൂന്നാം വാർഡ് ലീഗ് പ്രസിഡന്റ് മുഹമ്മദ് ഹാജിയെ തൽസ്ഥാനത്ത് നിന്നും നീക്കിയതയായി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അറിയിച്ചു. വാർഡ് കമ്മിറ്റി വിളിച്ചു ചേർത്ത അടിയന്തിര യോഗത്തിലെ തീരുമാനം പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചു. പുതിയ ആക്ടിംഗ് പ്രസിഡന്റായി...
പൈവളിഗെ (www.mediavisionnews.in): പൈവളിഗെ ജുമാ മസ്ജിദ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ഭാരവാഹികളായി അബ്ദുല്ല പാവൽക്കൊടി (പ്രസി.), പി.എസ് ഇബ്രാഹിം ഹാജി (ജന.സെക്ര), മൊയ്‌തീൻ ഹാജി സിറ്റി ഗോൾഡ് (ട്രഷ) എന്നിവരെ തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: അബ്ദുൽ റഹ്‌മാൻ സംസം, സത്താർ പി.എസ് (വൈ. പ്രസി), അസീസ് കളായി, ഇമ്പാഞ്ഞി ഹാജി ( സെക്ര). ഇതിനു പുറമെ...
കാസറഗോഡ്(www.mediavisionnews.in): മെഡിക്കൽ ലബോറട്ടറി സ്ഥാപനങ്ങൾക്ക് പൊലുഷൻ ലൈസൻസ് അപാകത പരിഹരിക്കണമെന്നും ഉടമസ്ഥർക്കും തൊഴിലാളികൾക്കും ക്ഷേമനിധി ഏർപെടുത്തണമെന്നും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ നിയമമാക്കുമ്പോൾ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന മുഴുവൻ സ്ഥാപനങ്ങളേയും, ടെക്നീഷ്യൻമാരേയും സംരക്ഷിച്ചു കൊണ്ടായിരിക്കണമെന്നും കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ കാസർകോഡ്ജില്ലാ കൺവെൻഷൻ സർക്കാറിനോട് ആവശ്യപെട്ടു .
കാസറഗോഡ് ജില്ലാ കെ.പി.എൽ.ഒ.എഫ്. ഭാരവാഹികളായി അബൂ യാസർ കെ.പി...
ഉപ്പള(www.mediavisionnews.in): ദീർഘകാലത്തെ മുറവിളിക്ക് ശേഷവും ഉപ്പള റെയിൽവേ സ്റ്റേഷൻ നിരന്തരമായി അവഗണിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് "സേവ് ഉപ്പള റെയിൽവേ സ്റ്റേഷൻ കമ്മിറ്റി" ബഹുജന പങ്കാളിത്തത്തോട് കൂടി പ്രക്ഷോഭത്തിലേക്ക്.
ഉപ്പള താലൂക് ആസ്ഥാനമാവുകയും,70 ൽ പരം സർക്കാർ ഓഫീസുകളും, നിരവധി വിദ്യാലയങ്ങളും നിലവിൽ വരികയും, മംഗൽപാടി, മീഞ്ച, പൈവളികെ പഞ്ചായത്തുകളിലെ ജനസംഖ്യ ഒന്നര ലക്ഷം കവിയുകയും, യാത്രാ ക്ലേശം പതിന്മടങ്ങു്...
പൈവളികെ(www.mediavisionnews.in): മതകാര്യങ്ങളിൽ രാഷ്ട്രീയക്കാർ ഇടപെടേണ്ടതില്ല, മതംപഠിച്ച പണ്ഡിതൻമാർ മതങ്ങളെ കുറിച്ഛ് പറയുമ്പോൾ മത കാര്യങ്ങളിലോ മത ചിഹ്നങ്ങളെ കുറിച്ചോ ആരാധന വിഷയങ്ങളിലോ സമൂഹമധ്യേ ഇടപെട്ടു സംസാരിക്കുമ്പോൾ രഷ്ട്രീയക്കർ ജാഗ്രത പുലർത്തണമെന്നും എസ് വൈ എസ് പൈവളികെ സെർക്കിൾ വാർഷിക കൌൺസിൽ യോഗം അഭിപ്രായപ്പെട്ടു. ഉസ്മാൻ സഖാഫിയുടെ അധ്യക്ഷതയിൽ സോൺ വൈസ് പ്രസിഡന്റ് റസാഖ് മദനി...
കുമ്പള(www.mediavisionnews.in): ടൂറിസ്റ്റ് ബസില്‍ കടത്താന്‍ ശ്രമിച്ച 75 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി യാത്രക്കാരനെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മംഗളൂരു ജെപ്പു റോഡിലെ ദീക്ഷിതി(35)നെയാണ് അറസ്റ്റ് ചെയ്തത്.
പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം ഉപ്പളയില്‍ വെച്ച് ബസ് തടഞ്ഞ് പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. കര്‍ണ്ണാടകയില്‍...
കാഞ്ഞങ്ങാട്(www.mediavisionnews.in): പാതയോരങ്ങളിൽ വിൽക്കുന്ന കരിമ്പ് ജ്യൂസ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നു കണ്ടെത്തൽ. കാഞ്ഞങ്ങാട് നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കരിമ്പ് ജ്യൂസിൽ ചേർക്കുന്ന ഐസ് ഭക്ഷ്യയോഗ്യമല്ലാത്തതെന്നു കണ്ടെത്തുകയും കാഞ്ഞങ്ങാട് നഗരസഭാ പരിധിക്കുള്ളിൽ അനധികൃത കരിമ്പ് ജ്യൂസ് വിൽപന നിരോധിക്കുകയും ചെയ്തു. ഭക്ഷ്യയോഗ്യമായ വെള്ളത്തിന്റെ പിഎച്ച് മൂല്യം ഏഴാണ്. എന്നാൽ കരിമ്പ് ജ്യൂസിൽ ചേർക്കുന്ന ഐസിന്റെ പിഎച്ച്...
മംഗളൂരു(www.mediavisionnews.in): ആയുധങ്ങളുമായി അധോലോകസംഘാംഗം പിടിയിൽ. മംഗളൂരു ഹൊയ്‌ഗെബസാർ ലക്ഷ്മി കൊമ്പൗണ്ടിൽ ഹേമന്ത്കുമാറിനെയാണ് (47) മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. കൊറഗ വിശ്വനാഥ ഷെട്ടിയുടെ അധോലോക സംഘത്തിലെ അംഗമാണ് ഹേമന്തെന്ന് പോലീസ് പറഞ്ഞു. രണ്ട് പിസ്റ്റളുകൾ, നാല് വെടിയുണ്ടകൾ, രണ്ട് വാളുകൾ, രണ്ട് കത്തികൾ, ബേസ്‌ബോൾ സ്റ്റിക് എന്നിവ ഇയാളിൽനിന്ന് പിടിച്ചെടുത്തു. 2004-ൽ കദ്രി പാർക്കിനുസമീപം അനീഷ്...
ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി ഡല്‍ഹി ഹൈക്കോടതി. അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിലക്ക് നീക്കിയത്.
അക്കൗണ്ട്...