കാസർകോട്(www.mediavisionnews.in): നവമാധ്യമങ്ങളിലൂടെ നാടിന്റെ സമാധാനം തകർക്കുന്ന തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്.പൊതുജനങ്ങളിൽ തെറ്റിദ്ധാരണ ഉളവാക്കുന്ന രീതിയിലുള്ള ഇത്തരം വാർത്തകൾ പലരും അതിന്റെ പ്രത്യാഘാതം മനസ്സിലാക്കാതെ പ്രചരിപ്പിക്കുകയാണ്.
സംഘർഷം സൃഷ്‌ടിക്കുക എന്ന ഉദ്ദേശത്തോടെ ബോധപൂർവം വ്യാജ സന്ദേശങ്ങൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ് നിർദേശം നൽകി. വ്യാജവാർത്തകൾ...
മഞ്ചേശ്വരം(www.mediavisionnews.in): മഞ്ചേശ്വരം മണ്ഡലത്തിന്റെ സമഗ്രവികസനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മഞ്ചേശ്വരത്ത് മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
മഞ്ചേശ്വരംമുതൽ ഷിറിയവരെ കടലേറ്റ ഭീഷണി തടയാൻ പുലിമുട്ട് നിർമിക്കുക, ഉപ്പളയിൽ പോലീസ് സ്റ്റേഷൻ യാഥാർഥ്യമാക്കുക, മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്തിന്റെ നിർമാണജോലികൾ ഉടൻ പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുൾക്കൊള്ളിച്ചാണ് നിവേദനം നൽകിയത്....
ഉപ്പള(www.mediavisionnews.in): കാസർകോഡ് ജില്ലയിലെ പ്രധാന നഗരമായ ഉപ്പളയിലെ റെയിൽവേ സ്റ്റേഷൻ ചില അദികാരികളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒത്തുകളികളുടെ കാരണമായി അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഉപ്പള റെയിൽവേ സ്റ്റേഷനിനെ ഉയർന്ന നിലവാരത്തിലേക് ഉയർത്തുക, ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുക, മേൽപാലം പണിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്കൊണ്ട് ജനകീയ മുന്നണിയുടെ നേത്രത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിലേക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്...
കുമ്പള (www.mediavisionnews.in): അരക്കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. യുവാവ് സഞ്ചരിക്കുകയായിരുന്ന ബൈക്ക് കസ്റ്റഡിയിലെടുത്തു. ഷിറിയയിലെ മുഹമ്മദ് ഇഖ്ബാലിനെയാണ് കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ വി വി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റു ചെയ്തത്.
നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് എക്സൈസ് സംഘം അറിയിച്ചു. നേരത്തെ 28 നെട്രോ സെപാം ഗുളികയും 100...
മംഗളൂരു (www.mediavisionnews.in): പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 27.56 ലക്ഷം വിലയുളള സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് രണ്ടു കേസുകളിലായാണ് 27,56,436 രൂപ വിലവരുന്ന സ്വര്‍ണപ്പേസ്റ്റ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. കാസര്‍കോട് കമ്പാര്‍ സാബിര്‍ മന്‍സിലില്‍ അബൂബക്കര്‍ മുഹമ്മദി(46)യില്‍നിന്നാണ് 9.80 ലക്ഷം രൂപ വിലവരുന്ന 303.210 ഗ്രാം സ്വര്‍ണപ്പേസ്റ്റ് പിടിച്ചെടുത്തത്.
ഇത്തരത്തില്‍ നാല് ഉണ്ടകളാണ്...
കുമ്പള(www.mediavisionnews.in):കുമ്പള കണിപുര ഗോപാല കൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടക്കുന്ന വെടിക്കെട്ട് ഉത്സവത്തിന് വൻ മുന്നൊരുക്കങ്ങളും സുരക്ഷയുമായി പോലീസ്.
250പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.25 സിസി ക്യാമറകളും നഗരത്തിൽ സ്ഥാപിച്ചിട്ടുണ്ട്.25 ബൈക്ക് പട്രോളിംഗ് വാഹനങ്ങളും,അത്ര തന്നെ മറ്റു വാഹനങ്ങളും ഒരുക്കി.
ബന്തിയോട് ,നയിക്കാപ്പ്,സീതാംഗോളി തുടങ്ങിയ സ്ഥലങ്ങളിൽ പ്രതേകം പൊലീസുകാരെ വിന്യസിച്ചു പട്രോളിംഗ് ശക്തമാക്കി.ഏതു തരം അക്രമം കണ്ടാലും നേരിടാൻ പോലീസ് സജ്ജമാണ്.
അക്രമം...
ഉപ്പള (www.mediavisionnews.in): മംഗൽപ്പാടിയിൽ പീഡനത്തിനിരയായ കുട്ടിയിൽ നിന്ന് മൊഴിയെടുക്കാൻ ചൈൽഡ് ലൈൻ പ്രവർത്തകരെത്തി. കഴിഞ്ഞ ദിവസം മംഗൽപ്പാടി കുക്കാറിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായതിൽ ദുരൂഹതയാരോപിച്ചു നാട്ടുകാർ രംഗത്ത് വന്നിരുന്നു. മാധ്യമ വാർത്തയെ തുടർന്ന് കുട്ടിയിൽ നിന്നും മൊഴിയെടുക്കാൻ ചൈൽഡ് ലൈൻ പ്രവർത്തകരെത്തിയപ്പോൾ കുട്ടിയെ വീണ്ടും വീട്ടിൽ നിന്നും മാറ്റിയതായി ആരോപണം.
വമ്പൻ സ്രാവുകളാണ് ഇതിനു പിന്നിലെന്ന് നാട്ടുകാർ...
കുമ്പള(www.mediavisionnews.in): മള്ളങ്കൈ ഫഖീർവലിയുള്ളാഹി മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കമാകുമെന്ന് ജമാഅത്ത് ഉറൂസ് കമ്മിറ്റി ഭാരവാഹികൾ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മൂന്നുവർഷത്തിലൊരിക്കലാണ് മള്ളങ്കൈ മഖാമിൽ ഉറൂസ് നടത്തി വരുന്നത്. ജനുവരി 27നാണ് ഉറൂസ്. ഇതോടനുബന്ധിച്ച് ജനുവരി 26 വരെ രാത്രികളിൽ മതപ്രഭാഷണങ്ങൾ ഉണ്ടായിരിക്കും. കേരള, കർണാടക സംസ്ഥാനങ്ങളിലും ഗൾഫ് നാടുകളിലും പ്രസിദ്ധരായ മതപ്രഭാഷകർ, സയ്യിദുമാർ, മത...
ഉപ്പള(www.mediavisionnews.in): ക്വാര്‍ട്ടേഴ്‌സിന് സമീപം നിര്‍ത്തിയ കാര്‍ തല്ലിത്തകര്‍ത്ത നിലയില്‍. കൊല്ലം സ്വദേശിയും ബേക്കൂര്‍ മില്ലിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ സുബിന്റെ കാറാണ് തകര്‍ത്തത്.
ഇന്നലെ രാത്രി ജോലി കഴിഞ്ഞ് എത്തിയ ശേഷം കാര്‍ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു. ഇന്ന് രാവിലെയാണ് തകര്‍ത്ത നിലയില്‍ കാണുന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന...
ഉപ്പള (www.mediavisionnews.in):മംഗൽപ്പാടി കുക്കറിൽ നിന്നും പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെ കാണാതായതിൽ ദുരൂഹതയാരോപിച്ചു നാട്ടുകാർ രംഗത്ത്. പ്രായമായ അച്ഛനെയും, മാനസികനില തകരാറിലായ അമ്മയെയും ഉപേക്ഷിച്ചാണ് കുട്ടി സ്ഥലം വിട്ടത്. മൂന്നു ദിവസം മുമ്പേ താൻ ഉള്ളാൾ പള്ളിയുടെ അടുത്തുണ്ടെന്നു കുട്ടി തന്നെ വീട്ടുകാരെ അറിയിച്ചിരുന്നു. ബന്ധുക്കളും, പോലീസും സ്ഥലത്തെത്തി കുട്ടിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി.
കുട്ടിയുടെ ഫോട്ടോയെടുത്തു ഒരു യുവാവ്...
വയനാട്: വയനാട് കള്ളാടിയിൽ തുരങ്കപാതക്ക് സമീപം മണ്ണിടിഞ്ഞു . അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചു. നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. മണ്ണിനടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധന തുടരുകയാണ്....