Local News

പി.ബി അബ്ദുൽ റസാഖ് സ്മാരക ഫുട്ബോൾ കിരീടം എ.എച്ച് ഷൂട്ടേർസ് ഒളയത്തിന്

ഉപ്പള(www.mediavisionnews.in) : ഫാസ്ക് ഉപ്പള ഗേറ്റും എസ്എൻ ഫ്രണ്ട്സും സംയുക്തമായി സംഘടിപ്പിച്ച പി.ബി അബ്ദുൽ റസാഖ് (റദ്ദുച്ച) സ്മാരക മൂന്നാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കിരീടം എ.എച്ച് ഷൂട്ടേർസ് ഒളയം സ്വന്തമാക്കി. ഫൈനലിൽ കൈരളി ഇച്ചിലങ്കോടിനെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എ.എച്ച് ഷൂട്ടേർസ് ഒളയം ജേതാക്കളായത്. നിശ്ചിത സമയത്ത് 1-1ന് മല്‍സരം സമനിലയില്‍...

ഇന്ത്യയിലെ ആദ്യ മാംസ സംസ്‌കരണ കോളേജ് കാസര്‍കോട്

കാസര്‍കോട് (www.mediavisionnews.in): ഇന്ത്യയിലെ തന്നെ ആദ്യത്തെ മാംസ സംസ്‌കരണ കോളേജ് കാസര്‍കോട് വരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, വെറ്റിനറി സര്‍വകലാശാല എന്നിവ സംയുക്തമായി സഹകരിച്ചാണ് കാസര്‍കോട് മടിക്കൈയില്‍ മാംസ സംസ്‌കരണ യൂണിറ്റും പ്രത്യേക കോഴ്സുകള്‍ ഉള്‍പ്പെടുത്തിയ കോളേജും വരുന്നത്. വിദേശ കയറ്റുമതി ഉള്‍പ്പെടെ, മാംസ സംസ്‌കരണ രംഗത്ത് നിരവധി തൊഴില്‍ സാധ്യതകളാണ് പദ്ധതിയുടെ ലക്ഷ്യം....

ജോഡ്കല്ല് മടന്തൂർ പുഴയിലെ അനധികൃത മണലൂറ്റ് കേന്ദ്രം പോലീസ് തകർത്തു

ഉപ്പള(www.mediavisionnews.in): ജോഡ്കല്ല് മടന്തൂർ പുഴയിലെ അനധികൃത മണലൂറ്റ് കേന്ദ്രം പോലീസ് തകർത്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സി.ഐ കെ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്നലെ വൈകിട്ട് മണലൂറ്റ് കേന്ദ്രം തകർത്തത്. അന്യ സംസ്ഥാന തൊഴിലാളികളെ ജോലിക്ക് നിർത്തി രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഒത്താശയത്തോടെയാണ് മണലൂറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. അതിനാൽ നടപടിക്ക്...

കാസര്‍കോട് ജില്ലാ ബി ഡിവിഷന്‍ ക്രിക്കറ്റ് ലീഗ്: സ്പോര്‍ട്ടിംഗ് നെല്ലിക്കുന്നിനെ പരാജയപ്പെടുത്തി ഇഖ്‌വാന്‍സ് അടുക്കത്ത്ബയലിന് കിരീടം

കാസര്‍കോട് (www.mediavisionnews.in) : ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ ക്രിക്കറ്റ് ലീഗില്‍ ബി ഡിവിഷനില്‍ ഇഖ്‌വാന്‍സ് അടുക്കത്ത്ബയലിന് കിരീടം. ഞായറാഴ്ച കെസിഎ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 83 റണ്‍സിന്  സ്പോര്‍ട്ടിംഗ് നെല്ലിക്കുന്നിനെയാണ് ഇഖ്‌വാന്‍സ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റുചെയ്ത ഇഖ്‌വാന്‍സ് 37 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. സാജുദ്ദീന്‍ 55 (45)...

യുണൈറ്റഡ് പൈവളികൻസ് പ്രീമിയർ ലീഗ് സീസൺ 4: അറേബ്യൻ ഗയ്‌സ് ജേതാക്കൾ

ദുബായ്(www.mediavisionnews.in) : ആർട് ദുബായ് സംഘടിപ്പിച്ച യുനൈറ്റഡ് പൈവളികൻസ് പ്രീമിയർ ലീഗ് സീസൺ 4 ക്രിക്കറ്റ് ടൂർണമെന്റിൽ അറേബ്യൻ ഗയ്‌സ് ബായാർ ജേതാക്കളായി. ഗ്രൂപ്പ് സ്റ്റേജിൽ പരാജയം അറിയാതെ മുന്നേറിയ അറേബ്യൻ ഗയ്‌സ് ഫൈനലിൽ കരുത്തരായ ജി.എസ് ബോയ്സിനെ മുട്ടുകുതിക്കുകയായിരുന്നു. പ്രൗഢഗംഭീരമായ ഉൽഘാടന വേളയിൽ ഗോൾഡൻ റഹ്മാൻ, ഇക്ബാൽ ഹത്ബൂർ, അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ,...

മുത്തലിബ് വധക്കേസില്‍ വിചാരണ തുടങ്ങി; രണ്ടാം പ്രതിക്കെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്

കാസര്‍കോട് (www.mediavisionnews.in) : ഉപ്പള മണ്ണംകുഴിയിലെ അബ്ദുല്‍ മുത്തലിബിനെ (38) കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയില്‍ ആരംഭിച്ചു. വിചാരണ വേളയില്‍ ഹാജരാകാതെ മുങ്ങിയ രണ്ടാം പ്രതി ഷംസുദ്ദീനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസിലെ ഒന്നാം പ്രതിയായ കാലിയാറഫീഖിനെ പിന്നീട് കൊലപ്പെടുത്തിയിരുന്നു. മൂന്നാം പ്രതി ഉപ്പളയിലെ...

മംഗളൂരുവിൽനിന്ന് ബെംഗളൂരുവിലേക്ക് പുതിയ തീവണ്ടി

മംഗളൂരു (www.mediavisionnews.in) : മംഗളൂരുവിൽനിന്ന് ബംഗളൂരുവിലേക്ക് ഫെബ്രുവരി മുതൽ ആഴ്ചയിൽ മൂന്നുദിവസം പുതിയ തീവണ്ടി സർവീസ് തുടങ്ങുന്നു. ബെംഗളൂരു യശ്വന്ത്പുര്‌ സ്റ്റേഷനിൽനിന്ന് ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിൽ വൈകീട്ട് നാലരയ്ക്ക് പുറപ്പെട്ട് അടുത്തദിവസം രാവിലെ നാലുമണിക്ക് മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ തീവണ്ടിയെത്തും. തിരിച്ച് മംഗളൂരു സെൻട്രൽ സ്റ്റേഷനിൽനിന്ന് വൈകീട്ട് ഏഴു മണിക്ക് പുറപ്പെട്ട് അടുത്തദിവസം...

പോലീസിന്റെ സംഘ്പരിവാർ പ്രീണനത്തിനും, ന്യൂനപക്ഷ വേട്ടക്കെതിരേയും കുമ്പള, മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് ലീഗ് മാർച്ച്

മഞ്ചേശ്വരം(www.mediavisionnews.in) : ശബരിമല കർമ്മ സമിതി നടത്തിയ ഹർത്താലിന്റെ മറവിൽ സംഘ്പരിവാർ പ്രവർത്തകർ ആസൂത്രണംചെയ്ത വർഗ്ഗീയ കലാപങ്ങൾക്ക് നേതൃത്വം നൽകിയ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം ന്യൂനപക്ഷ മുസ്ലിം യുവാക്കളെ കള്ളക്കേസിൽ കുടുക്കുന്ന പൊലീസിനെതിരെ മുസ്ലീം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കുന്നു. ഫെബ്രുവരി ആറിന് രാവിലെ...

ഉപ്പള ജനപ്രിയയിൽ ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് സ്ത്രീ മരിച്ചു

ഉപ്പള (www.mediavisionnews.in) : ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് സ്ത്രീ മരിച്ചു. ബന്തിയോട് അട്ക്കയിലെ മുഹമ്മദിന്റെ ഭാര്യ ആയിഷബി(45)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.30ഓടെ ഉപ്പള ജനപ്രിയയിലാണ് അപകടം. ഉടൻ തന്നെ ബന്തിയോട് സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മംഗൽപ്പാടി താലൂക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന...

എസ്.ഡി.പി.ഐ മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി ഗോഡ്‌സെയെ തൂക്കിലേറ്റി പ്രതിഷേധിച്ചു

ഉപ്പള (www.mediavisionnews.in) : മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാർ രാജ്യദ്രോഹികൾ മഹാത്മ ഗാന്ധിയെ പ്രതീകാത്മകമായി വെടിവെച്ചു കൊന്നതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബന്തിയോട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. രാജ്യദ്രോഹിയായ ആർ.എസ്.എസ്‌-ഹിന്ദുമഹാസഭ നേതാവായിരുന്ന ഗോഡ്‌സെയെ പ്രതീകാത്മകമായി...
- Advertisement -spot_img

Latest News

സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽനിന്നു പുറത്ത്; പകരം വിക്കറ്റ് കീപ്പറായി പഞ്ചാബ് താരം, വൈഭവ് സൂര്യവംശിയും ടീമിൽ

മുംബൈ: സിംബാബ്‌വെക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കിയതാണ്...
- Advertisement -spot_img