കാസർകോട്: മംഗളൂരുവിൽ ചികിത്സയ്‌ക്കെത്തിയ കാസർകോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. പരാതിയെ തുടർന്ന് കാഞ്ഞങ്ങാട് സ്വദേശി സുജിത്തിനെ കദ്രി പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി മുറിയിൽ വെച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് പരാതി. ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു.
കാസർകോട്: ജില്ലയിലെ മത്സ്യബന്ധന മേഖലയ്ക്ക് കരുത്തേകാൻ ഷിറിയ കേന്ദ്രീകരിച്ച് മാതൃകാ മത്സ്യത്തൊഴിലാളി ഗ്രാമം വരുന്നു. ഷിറിയ, മംഗൽപ്പാടി, മഞ്ചേശ്വരം എന്നിവിടങ്ങളെല്ലാം ഇതിൽ ഉൾപ്പെടും. മത്സ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് നികത്തി സമഗ്ര വികസനം നടപ്പാക്കാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പ്രധാനമന്ത്രി മത്സ്യ സംപദ യോജന (പി.എം.എം.എസ്.വൈ.) യിൽപ്പെടുത്തി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയാണ് മത്സ്യത്തൊഴിലാളി ഗ്രാമം...
ഹൊസങ്കടി : കെ.എസ്.ആർ.ടി.സി. ബസിൽ കടത്തുകയായിരുന്ന കഞ്ചാവ് എക്സൈസ് അധികൃതർ പിടിച്ചു. തിങ്കളാഴ്ച പുലർച്ചെ 5.40-ന് ഹൊസങ്കടിയിൽവെച്ചാണ് കഞ്ചാവ് പിടിച്ചത്. എക്സൈസ് അസി. കമ്മിഷണറുടെ പ്രത്യേക നിർദേശമനുസരിച്ച് രാവിലെയും വൈകീട്ടും എക്സൈസ് നടത്തുന്ന വാഹന പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
എക്സൈസ് അധികൃതരെ കണ്ടയുടനെ ബാഗ് താഴെയിട്ട് പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിക്കായുള്ള അന്വേഷണം ഊർജിതമായി നടന്നുവരികയാണെന്ന്...
മംഗലാപുരം : സാധാരണക്കാരായ ഒട്ടേറെ പ്രവാസികളുടെ സ്വപ്നങ്ങൾ പാതിവഴിയിൽ കരിച്ചുകളഞ്ഞ മംഗലാപുരം ദുരന്തം നടന്നിട്ട് 14 വർഷം. 2010 മേയ് 22ന് പുലർച്ചെ ഒന്നിനാണ് 158 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തമുണ്ടായത്. ദുബായിൽ നിന്ന് പുറപ്പെട്ട എഐ812 വിമാനം മംഗലാപുരം ബജ്പെ വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് തെന്നിമാറി വലിയ കുഴിയിലേയ്ക്ക് പതിക്കുകയായിരുന്നു. കണ്ണൂർ, കാസർകോട്,...
ഉപ്പള :കനത്ത മഴയിൽ ഉപ്പള ടൗണിലെ നിരവധി കടകളിൽ വെള്ളം കയറി. ദേശീയപാതയുടെ നിർമാണം നടക്കുന്ന ഇവിടെ ഓവുചാലുകളുണ്ടെങ്കിലും അത് നിറഞ്ഞുകവിഞ്ഞ് കടകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും ചെളിവെള്ളം കയറി. സാധനസാമഗ്രികൾ മാറ്റാൻ സാധിക്കാത്തതിനാൽ വ്യാപാരികൾക്ക് വലിയ നഷ്ടമാണുണ്ടായത്.
ടൗണിൽ നിർമാണം നടക്കുന്ന ദേശീയപാതയുടെ സർവീസ് റോഡ് പൂർണമായും വെള്ളത്തിനടിയിലായി. അപ്പോളോ ഗോൾഡ്, റൂബി ഗോൾഡ്, സ്കൈ...
മംഗളൂരു: തോക്കുകളും തിരകളുമായി കാറില്‍ സഞ്ചരിച്ച മഞ്ചേശ്വരം സ്വദേശികളായ രണ്ടു യുവാക്കളെ മംഗളൂരു സിറ്റി സിസിബി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് അസ്ഗര്‍ (26), അബ്ദുള്‍ നിസാര്‍ കെ (29) എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് ജില്ലാ അതിര്‍ത്തിയായ തലപ്പാടിയിലെ പിലിക്കൂര്‍ ഭാഗത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. കാറില്‍ ആയുധങ്ങളുമായി സഞ്ചരിക്കുന്നതായി പൊലീസിന്...
മൊഗ്രാൽപുത്തൂർ : അടച്ചിട്ട വീടിന്റെ വാതിൽ കുത്തിത്തുറന്ന് കവർച്ചശ്രമം നടന്നുവെങ്കിലും കവർച്ചക്കാരുടെ ശ്രദ്ധയിൽപ്പെടാതെ 40 പവൻ സ്വർണം. നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്വർണം തിരികെ കിട്ടിയ സന്തോഷത്തിലാണ് മൊഗ്രാൽപുത്തൂരിലെ ഇബ്രാഹിമും കുടുംബവും. മൊഗ്രാൽപുത്തൂർ ടൗൺ ജുമാമസ്ജിദിനടുത്തുള്ള മുണ്ടേക്കാലിലെ ഇബ്രാഹിമിന്റെ വീട്ടിലാണ് കവർച്ചശ്രമം നടന്നത്. അസുഖബാധിതനായ ഇബ്രാഹിമും ഭാര്യ മറിയമ്മയും മൊഗ്രാൽപുത്തൂരിലെ വീട് പൂട്ടി, ഏറെ അകലെയല്ലാത്ത...
കാസര്‍കോട്: മഞ്ചേശ്വരം, ഉപ്പള ഗേറ്റില്‍ വീണ്ടും വാഹനാപകടം. തിങ്കളാഴ്ച രാവിലെ ദേശീയ പാതയില്‍ മംഗ്ളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടം.അപകടത്തില്‍ പിക്കപ്പ് ഡ്രൈവര്‍ക്ക് പരിക്കേറ്റു.
കാസര്‍കോട് സ്വദേശിയായ സനത്രാജിനാണ് പരിക്കേറ്റത്. ഇയാളെ മംഗ്ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് ഉപ്പള ഗേറ്റില്‍ ബസും ലോറിയും...
മഞ്ചേശ്വരം: മച്ചംപാടിയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു. മച്ചംപാടി സ്വദേശി ഇബ്രാഹിം ഖലീലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ച ഒൻപതുലക്ഷം രൂപയും ആറുപവനുമാണ് നഷ്ടപ്പെട്ടത്. വീട്ടിലെ അഞ്ച് മുറികളുടെ വാതിൽ കുത്തിത്തുറന്ന് സാധനസാമഗ്രികൾ വാരിവലിച്ചെറിഞ്ഞ നിലയിലാണ്. മുകളിലെ നിലയിൽ അലമാരയിലാണ് പണവും സ്വർണവും സൂക്ഷിച്ചിരുന്നത്. അലമാര ഉൾപ്പെടെയാണ് മോഷ്ടാക്കൾ...
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ യൂത്ത് ലീഗ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. പ്രതിക്ഷേധിക്കുന്ന വിദ്യാർത്ഥികളെയും...