കാഞ്ഞങ്ങാട്(www.mediavisionnews.in): കാസര്‍കോട് കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ്. കൊല്ലപ്പെട്ട യുവാക്കളുടെ അമ്മമാരുടെ കണ്ണുനീരിയില്‍ വെന്ത് പിണറായി സര്‍ക്കാര്‍ ഇല്ലാതാവുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎല്‍എ. മുസ്ലിം ലീഗിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു ചെറുപ്പക്കാരെ കൊല്ലപ്പെടുത്തിയിട്ട് സിപിഎം എന്താണ് നേടിയതെന്നും, സിപിഎമ്മിന്റെ കത്തിക്കിരയാവുന്നത് പാവപ്പെട്ടവരാണെന്നും ഷാജി പറഞ്ഞു. ഒരു...
ഉപ്പള(www.mediavisionnews.in): കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന് ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ നോര്‍ത്ത് സോണ്‍ മത്സരങ്ങളിലെ ആറാം ദിനമായ ഇന്ന് നടന്ന മത്സരത്തില്‍ നാഷനല്‍ ചെമ്പിരിക്കക്ക് മികച്ച ജയം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ ബ്ളേസ് തളങ്കരയെയാണ് നാഷണല്‍ ചെമ്പിരിക്ക മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്....
കുമ്പള(www.mediavisionnews.in): പിഡിപി പാർലമെന്റ് തെരഞ്ഞെടുപ്പ് സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിന് സുസജ്ജരാകാൻ പാർട്ടി ചെയർമാൻ അബ്ദുൽ നാസർ മഅദനി നേതാക്കളോടും പ്രവർത്തകരോടും ആഹ്വാനം ചെയ്തതായി നേതാക്കൾ ഉപ്പള വ്യാപാരഭവനിൽ കാസറഗോഡ് പാർലമെന്റ് മണ്ഡലം കൺവെൻഷന് മുമ്പായി വിളിച്ചു ചേർത്ത വാർത്ത സമ്മേളത്തിൽ അറിയിച്ചു.
രാജ്യത്തിന്റെ മതേതരത്വത്തെ തകർത്ത, ഭരണഘടനയെ കീറി മുറിക്കുന്ന, ന്യൂനപക്ഷങ്ങളെ ഉൻമൂലനം...
കാസര്‍കോട് (www.mediavisionnews.in): ട്രെയിനിലെ ശുചിമുറിയില്‍ 62കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ സ്വദേശി ഫ്രാന്‍സിസിനെ (62)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചേര്‍ത്തലയിലെ സഹോദരിയെ കാണാന്‍ ചൊവ്വാഴ്ച വൈകിട്ട് പുറപ്പെട്ടതായിരുന്നു ഫ്രാന്‍സിസ്.
ബുധനാഴ്ച രാവിലെ മാവേലി എക്സ്പ്രസില്‍ പയ്യന്നൂരിലേക്ക് തിരിച്ച ഫ്രാന്‍സിസിനെ ട്രെയിന്‍ കാസര്‍കോട്ടെത്തിയപ്പോഴാണ് ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ട്രെയിന്‍ പയ്യന്നൂരിലെത്തിയിട്ടും ഫ്രാന്‍സിസിനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍...
ഉപ്പള (www.mediavisionnews.in): ടൗണിൽ റോഡിന്റെ വീതി കുട്ടി ഡിവൈഡറും സർക്കിളും നിർമിക്കണമെന്നു വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യത്തിനു പരിഹാരമായില്ല. മoഗളുരു കാസർകോട് ദേശീയ പാതയിൽ ആയിരത്തിലധികം വാഹനങ്ങളാണ് കടന്നുപോകുന്നത്.
ദിവസത്തിൽ നുറോളം ആംബുലൻസും കടന്നു പോകുന്നു. മിയപദവ്, റയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും അടക്കം ടൗണിന്റെ ഉൾഭാഗത്ത് നിന്നു ഡസനോളം ചെറിയ റോഡുകളിൽ നിന്നും വാഹനങ്ങൾ...
ഉപ്പള(www.mediavisionnews.in): ശബരിമല ഹർത്താലിന്റെ മറവിൽ മൃഗീയമാ യി കൊലപ്പെടുത്താൻ ശ്രമിച്ച ബായാർ കരീം മൗലവിയുടെ കേസിലെ പ്രിതികൾക്ക് ജാമ്യം നൽകിയതിനെതിരെ മുസ്ലിം ലീഗ് ഹൈകോടതിയെ സമീപിക്കുമെന്ന് മഞ്ചേശ്വരം മണ്ഡലം പ്രിസിഡണ്ട് ടിഎ മൂസയും ജനറൽ സെക്രട്ടറി എം. അബ്ബാസും പ്രസ്താവിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ...
കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ പെരിയയ്ക്ക് പുറത്തുള്ള സിപിഎം നേതാക്കള്‍ക്കും പങ്കെന്ന് മുഖ്യപ്രതി പീതാംബരന്. കൊലപാതകം നടത്തിയതിന് ശേഷം സംഘം സിപിഎം ഉദുമ എരിയ നേതാവിനെ ബന്ധപ്പെട്ടു. മുൻ ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികൂടിയായ നേതാവിനെയാണ് ബന്ധപ്പെട്ടത്. ഇയാൾ നൽകിയ ഉപദേശ പ്രകാരമാണ് പ്രതികൾ വസ്ത്രങ്ങൾ കത്തിച്ചത്.
ഏരിയ ഭാരവാവാഹിയാണ് അഭിഭാഷകനെ വിളിച്ച് ഉപദേശം തേടിയത്. വെളുത്തോളിയിലെ പ്രാദേശിക...
മംഗളൂരു(www.mediavisionnews.in): ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞ് ഒളിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. പട്ള സ്വദേശി മുതലപ്പാറ കമാലുദ്ദീന് അബ്ദുല്ല (21)യെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
പേസ്റ്റ് രൂപത്തിലാക്കിയ 304.92 ഗ്രാം സ്വര്‍ണം ഇയാളില്‍ നിന്നും പിടികൂടി. നാലു പാക്കറ്റുകളാക്കി ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞ് മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പിടികൂടിയ...
ജമ്മു കശ്മീര്‍(www.mediavisionnews.in): ജമ്മുകശ്മീരില്‍ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്. അതിര്‍ത്തിയില്‍ പാക് സൈനികര്‍ കരാര്‍ ലംഘിച്ച് വെടിവെപ്പ് തുടരുകയാണ്. ഗ്രാമീണരെ മറയാക്കി മോര്‍ട്ടാര്‍, മിസൈല്‍ ആക്രമണം പാക്കിസ്ഥാന് നടത്തി. ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റു. ഇതോടെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്.
പ്രദേശത്തെ വീടുകളില്‍ നിന്നാണ് മോര്‍ട്ടാര്‍ ആക്രമണങ്ങളും മിസൈല്‍ ആക്രമണങ്ങളും നടക്കുന്നത്....
കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട്ടെ ഇരട്ടക്കൊലപാതകങ്ങളെയും തുടർന്നുണ്ടായ അക്രമസംഭവങ്ങളെയും സർവ്വകക്ഷി സമാധാന യോഗം അപലപിച്ചു. റവന്യു മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സർവകക്ഷി സമാധാനയോഗത്തിൽ നിന്നും കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പയി.
സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. കോൺഗ്രസ് ഉന്നയിച്ച ആവശ്യങ്ങൾക്ക് യോഗത്തിൽ തന്നെ മറുപടി പറയണമെന്ന് വാശിപിടിച്ചതാണ് ഇറങ്ങിപ്പോക്കിന് കാരണമായതെന്ന് മന്ത്രി പറഞ്ഞു....
കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം.
ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...