കാസർകോട്(www.mediavisionnews.in): കാസർകോട് ഇത്തവണ ബിജെപി അട്ടിമറി വിജയം നേടുമെന്ന് എൻ ഡി എ സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാർ. കാസർകോട്ടെ ജനങ്ങൾ എൽഡിഎഫിനെയും യുഡിഎഫിനെയും തള്ളിക്കളയുമെന്നും ഇത്തവണ എൻഡിഎയ്ക്കായിരിക്കും വിജയമെന്നും രവീശ തന്ത്രി കുണ്ടാർ പറഞ്ഞു.
അവസാന ഘട്ടത്തിൽ കർണാടകയിൽ നിന്നും നേതാകളെ ഇറക്കിയാണ് മണ്ഡലത്തിൽ ബിജെപി പ്രചാരണം നടത്തുന്നത്. പരസ്യപ്രചാരണത്തിന്‍റെ അവസാന ദിവസമായ ഇന്ന് മഞ്ചേശ്വരവും കാസർകോടും കേന്ദ്രീകരിക്കുന്ന...
കാസർകോട്(www.mediavisionnews.in): കാസർകോട് മണ്ഡലത്തിൽ ഇത്തവണ അട്ടിമറി ജയം നേടുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. കാസർകോട്ടെ ജനങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. മണ്ഡലത്തിലെ 35 വർഷത്തെ ഇടത് ആധിപത്യം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
കാസർകോട്ടെ യുഡിഎഫ് പ്രവർത്തകരെല്ലാം വലിയ ആവേശത്തിലാണ്. കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ തന്നെ കാസർകോട്...
കാസർകോട്(www.mediavisionnews.in): കാസർകോട് മണ്ഡലം ഇത്തവണ റെക്കോർഡ് ഭൂരിപക്ഷത്തിൽ നിലനിർത്തുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സതീഷ് ചന്ദ്രൻ. ഒന്നരമാസമായി നീണ്ടു നിന്ന പ്രചാരണത്തിലൂടെ മണ്ഡലത്തിൽ ഇടതുപക്ഷം വ്യക്തമായ മുൻതൂക്കം നേടിയിട്ടുണ്ട്. ഇടതുപക്ഷത്തിന് പുറത്ത് നിൽക്കുന്ന നിഷ്പക്ഷ വോട്ടുകളും ഇത്തവണ തനിക്ക് ലഭിക്കുമെന്നും സതീഷ് ചന്ദ്രൻ അവകാശപ്പെട്ടു.
കൊട്ടിക്കലാശ ദിനമായ ഇന്ന് മണ്ഡലം മുഴുവനും എത്തുന്ന തരത്തിലുള്ള റോഡ് ഷോയിലൂടെ വോട്ടഭ്യർത്ഥിക്കുന്ന സതീഷ്...
കുമ്പള (www.mediavisionnews.in): കുമ്പള പ്രസ് ഫോറം മുൻ അംഗവും പ്രാദേശിക പത്രപ്രവർത്തകനുമായിരുന്ന മുത്തലിബിന്റെ രണ്ടാം ചരമ വാർഷികത്തോട് അനുബന്ധിച്ച് അനുസ്മരണ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ ശാഫി തെരുവത്ത് മുത്തലിബ് അനുസ്മരണ പ്രസംഗം നടത്തി. കുമ്പള...
ഉപ്പള(www.mediavisionnews.in): ഐല ദുർഗ്ഗാ പരമേശ്വരി ക്ഷേത്ര വാർഷിക മഹോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടയിൽ പോലീസിനെ ആക്രമിച്ച കേസിൽ ഐലയിലെ ഓട്ടോ ഡ്രൈവർ അശ്വതി (40) നെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. മിനിഞ്ഞാന്ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം ഗാനമേള നടക്കുന്നതിനിടയിൽ ആൾക്കൂട്ടത്തിലേക്ക് ഓട്ടോ കയറ്റാൻ ശ്രമിച്ചു എന്നാരോപിച്ചാണ് സംഘർഷമുണ്ടായത്. ഇതോടെ പ്രശ്നത്തിൽ പോലീസ് ഇടപെട്ടു....
മഞ്ചേശ്വരം (www.mediavisionnews.in): ജര്‍മ്മന്‍ ടൂറിസ്റ്റുകളെ അക്രമിച്ച് പണവും മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത കേസില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാസര്‍കോട് എ.എസ്.പി ശില്‍പയുടെ മേല്‍നോട്ടത്തില്‍ കുമ്പള എസ്.ഐ. ആര്‍.സി ബിജുവും, മഞ്ചേശ്വരം എസ്.ഐ സുഭാഷ് ചന്ദ്രനുമാണ് അന്വേഷണം നടത്തുന്നത്. പ്രതികളെ കണ്ടെത്തുന്നതിനു വേണ്ടി അഞ്ചംഗസ്‌ക്വാഡിന് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്.
കണ്ടാലറിയാവുന്ന രണ്ടുപേരടക്കം മൂന്ന്...
ഉപ്പള(www.mediavisionnews.in): ഹൊസങ്കടി ചെക്ക്‌പോസ്റ്റിൽ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. മഞ്ചേശ്വരം ബഡാജെ സ്വദേശി ബാബു ഷെട്ടി(60)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം. ഉപ്പള ഭാഗത്ത് നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന കാർ ബാബു ഷെട്ടിയെ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ബാബു ഷെട്ടിയെ ഉടന്‍ തന്നെ ഉപ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം...
ഹൊസങ്കടി(www.mediavisionnews.in): വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപം ജര്‍മ്മന്‍ സ്വദേശികളായ ടൂറിസ്റ്റുകളെ അക്രമിച്ച് പണം തട്ടി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തി വരികയാണ്. കാസര്‍കോട് എ.എസ്.പി. ഡി. ശില്‍പയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം. മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഡല്‍ഹിയില്‍ നിന്ന് വാടകക്ക് വാനെടുത്ത് കേരളം കാണാനിറങ്ങിയ ജര്‍മ്മന്‍ സ്വദേശികളായ...
പെരിയ(www.mediavisionnews.in): പ്രാദേശീക പാര്‍ട്ടി നേതൃത്വത്തിന്‍റെ ഒത്താശയോടെ ഇരട്ടക്കൊല നടന്ന കാസര്‍കോട് ജില്ലയിലെ കല്യോട്ട് സിപിഎമ്മില്‍ നിന്ന് പ്രവര്‍ത്തകരും അനുഭാവികളുമായ 65 ഓളം പേര്‍ കോൺഗ്രസില്‍ ചേര്‍ന്നു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും ബന്ധുക്കളും സിപിഎം അനുഭാവികളുൾപ്പെടെയുള്ളവരാണ് കോൺഗ്രസിൽ ചേർന്നത്. സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് ഇവർ പറഞ്ഞു.
കൊല്ലപ്പെട്ട കൃപേഷിന്‍റെ കുടുംബത്തിന്...
തിരുവനന്തപുരം(www.mediavisionnews.in): കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ വീടിന്റെ ഗൃഹപ്രവേശം നാളെ. ഹൈബി ഈഡന്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് കൃപേഷിന്റെ കുടുംബത്തിന് വേണ്ടി വീടൊരുക്കിയത്. ഗൃഹപ്രവേശത്തിന്റെ കാര്യം ഹൈബി ഈഡന്‍ തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്‌ബുക് പേജിലൂടെ അറിയിച്ചിരിക്കുന്നത്.കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുഗ്രഹ ആശിര്‍വാദങ്ങളോടെ താന്‍ ആരംഭിച്ച ഒരു ദൗത്യം ഇവിടെ പൂര്‍ത്തിയാവുകയാണ് എന്നാണ് ഹൈബി...
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...