ഐല ക്ഷേത്ര മഹോത്സവത്തിനിടെ പോലീസുകാരനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

0
551

ഉപ്പള(www.mediavisionnews.in): ഐല ദുർഗ്ഗാ പരമേശ്വരി ക്ഷേത്ര വാർഷിക മഹോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടയിൽ പോലീസിനെ ആക്രമിച്ച കേസിൽ ഐലയിലെ ഓട്ടോ ഡ്രൈവർ അശ്വതി (40) നെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. മിനിഞ്ഞാന്ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം ഗാനമേള നടക്കുന്നതിനിടയിൽ ആൾക്കൂട്ടത്തിലേക്ക് ഓട്ടോ കയറ്റാൻ ശ്രമിച്ചു എന്നാരോപിച്ചാണ് സംഘർഷമുണ്ടായത്. ഇതോടെ പ്രശ്നത്തിൽ പോലീസ് ഇടപെട്ടു. ആൾക്കൂട്ടത്തെ പിടിച്ചുമാറ്റാൻ ശ്രമിക്കവെ എ ആർ ക്യാമ്പിലെ പൊലീസുകാരനായ രജീഷിനാണ് പരിക്കേറ്റത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here