Local News

പെണ്‍കുട്ടിയെ പന്ത്രണ്ട് തവണ കുത്തിയ സംഭവം; കണ്ടു നിന്നവര്‍ ഭയന്നു വിറച്ചപ്പോള്‍ അക്രമിയെ ധൈര്യപൂര്‍വ്വം നേരിട്ടത് മലയാളി നഴ്‌സ്

മംഗളുരു (www.mediavisionnews.in): മംഗളുരുവില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ 12 തവണ കത്തി കൊണ്ട് കുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ചെന്നവരെ കത്തി വീശി ഭീഷണിപ്പെടുത്തിയ യുവാവ് സ്വയം കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഈ സമയം എല്ലാവരും ഭയന്നു നിന്നപ്പോള്‍ അക്രമിയെ പിടിച്ചു മാറ്റാന്‍ ധൈര്യം കാണിച്ച നഴ്‌സ് ആരെന്നാണ്...

മം​ഗളൂരുവിൽ വിമാനം നിലത്തിറങ്ങവേ റണ്‍വേയില്‍നിന്ന് തെന്നിമാറി; ഒഴിവായത് വൻ ദുരന്തം

മം​​ഗളൂരു (www.mediavisionnews.in): മം​​ഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടു. ദുബായിൽനിന്നും മം​ഗളൂരുവിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റൺവേയിൽനിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടത്. വൈകുന്നേരം അഞ്ചരയോടു കൂടിയാണ് സംഭവം. ദുബായിൽനിന്ന് 183 യാത്രക്കാരുമായി വന്ന വിമാനം ലാൻഡ് ചെയ്തതിന് ശേഷം ടാക്സിവെയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. വിമാനം തെന്നിമാറി കുറച്ചകലെയാണ് ലാൻഡ് ചെയ്തത്. വിമാനത്തിലുണ്ടായിരുന്ന...

അനധികൃത മണല്‍ക്കടത്ത് കര്‍ശമായി തടയണം: ജില്ലാ വികസനസമിതി

കാസര്‍കോട് (www.mediavisionnews.in): ജില്ലയിലെ പുഴകളിലും മറ്റു ജലാശയങ്ങളിലും അനധികൃത മണലെടുപ്പ് കര്‍ശനമായി തടയാന്‍ ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടു. മഞ്ചേശ്വരം ഹാര്‍ബറിലും സമീപപ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ മണലെടുത്ത് കടത്തുന്നത് കര്‍ശനമായി തടയണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു. ചെറുവത്തൂര്‍ മടക്കരയില്‍ നിര്‍മ്മിക്കുന്ന കൃത്രിമ ദ്വീപിന് സമീപം മണലെടുപ്പ് വ്യാപകമാണ്. വലിയപറമ്പ് ഗ്രാമപഞ്ചായത്തിന്റെ നിലനില്‍പ്പിനെപോലും ബാധിക്കുന്ന...

കൈക്കൂലി ആരോപണം; കാസർകോട് ജനറൽ ആശുപത്രിയിലെ രണ്ട് ​ഡോക്ടർമാരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു

കാസർകോട് (www.mediavisionnews.in): കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് കാസർകോട് ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടർ കെ എം വെങ്കിടഗിരി, ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോക്ടർ പി വി സുനില്‍ ചന്ദ്രന്‍ എന്നിവരെയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദ്ദേശ പ്രകാരം അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്...

അൽത്താഫ് കൊലപാതകം: തട്ടിക്കൊണ്ടുപോകാന്‍ ഉപേയാഗിച്ച രണ്ട് കാറുകള്‍ പിടിച്ചു

ഉപ്പള (www.mediavisionnews.in): ബേക്കൂര്‍ സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ അല്‍ത്താഫി (48) നെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം വഴിത്തിരിവില്‍. അല്‍ത്താഫിനെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറും ബൊലേനോ കാറും പൊലീസ് പിടികൂടി. സ്വിഫ്റ്റ് കാര്‍ കര്‍ണ്ണാടകയിലെ ബെഡ്ക്കളയില്‍ നിന്നും ബൊലേനോ കാര്‍ ബേഡകം മരുതടുക്കത്തുനിന്നുമാണ് പൊലീസ് പിടികൂടിയത്. ബെഡ്ക്കളയില്‍ ഒരു...

പ്രണയാഭ്യാര്‍ത്ഥന നിരസിച്ച വിദ്യാർഥിനിയെ യുവാവ് കുത്തിവീഴ്ത്തി; 12 കുത്തുകളേറ്റ പെൺകുട്ടി ഐസിയുവിൽ

മംഗളൂരു (www.mediavisionnews.in): പ്രണയാഭ്യാർത്ഥന നിരസിച്ചതിന് വിദ്യാർഥിനിയെ യുവാവ് കുത്തിവീഴ്ത്തി. മംഗളൂരുവിലാണ് സംഭവം. എം ബി എയ്ക്ക് പഠിക്കുന്ന വിദ്യാർഥിനിയെയാണ് സുഹൃത്ത് സുശാന്ത് കുത്തി വീഴ്ത്തിയത്. ശരീരത്തിൽ 12 കുത്തുകളേറ്റ വിദ്യാർഥിനി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണത്തെ തുടർന്ന് നാട്ടുകാർ തടയുന്നതിനിടെ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സുശാന്തിനേയും...

കൊലപാതകങ്ങളും അക്രമങ്ങളും തുടർകഥയാകുമ്പോഴും യാഥാർത്ഥ്യമാകാതെ ഉപ്പള പോലീസ് സ്റ്റേഷൻ

ഉപ്പള (www.mediavisionnews.in): അക്രമങ്ങളും കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകൽ സംഭവങ്ങളും ആവർത്തിക്കുമ്പോഴും കുറ്റകൃത്യങ്ങൾ കർശനമായി തടയാൻ പൊലീസിന് കഴിയാത്ത സാഹചര്യം നിലനിൽക്കുന്നു. ക്രമസമാധാനവും അന്വേഷണവും കാര്യക്ഷമമാകുന്നതിനായി ഉപ്പളയിൽ പോലീസ് സ്റ്റേഷൻ സ്ഥാപിക്കുമെന്ന അധികാരികളുടെ വാഗ്ദാനം ഇനിയും യാഥാർഥ്യമായില്ല. ഉപ്പളയിലും പരിസരങ്ങളിലും ദിനംപ്രതി വർധിച്ചുവരുന്ന അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും അറുതി വരുത്താൻ പോലീസിന്റെ പ്രവർത്തനം ശക്തമാക്കണമെന്നും ഇതിനായി പോലീസ് സ്റ്റേഷൻ അനിവാര്യമാണെന്നും...

ഹൊസങ്കടിയിൽ ഹൈവേ പോലീസിനെ കണ്ട് വലിച്ചെറിഞ്ഞ ബാഗിൽ പണവും മൊബൈൽ ഫോണും കണ്ടെത്തി

ഹൊസങ്കടി (www.mediavisionnews.in): ഹൈവേ പോലീസ് പരിശോധനക്കിടെ സംശയസാഹചര്യത്തിൽ കണ്ടയാൾ ബാഗ് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 12.30 ഓടെ ഹൊസങ്കടി ടൗണിലാണ് സംഭവം. തുടർന്ന് ബാഗ് പരിശോധിച്ചപ്പോൾ 30000 രൂപയും നാല് മെബൈൽ ഫോണുകളും കണ്ടെത്തി. ഇത് കവർച്ച നടത്തിയതാകുമെന്നാണ് പോലീസ് കരുതുന്നത്. ഇതി സംബന്ധിച്ച് അന്വേഷണം നടത്തി വരുന്നു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍...

അൽത്താഫ് കൊലപാതകം; പ്രതികള്‍ക്ക് കാര്‍ വാങ്ങി നല്‍കിയ ആള്‍ കസ്റ്റഡിയില്‍

ഉപ്പള (www.mediavisionnews.in): അല്‍താഫ് വധക്കേസില്‍ പ്രതികളെ സഹായിച്ചവരും കുടുങ്ങുമെന്ന് പൊലീസ്. പ്രതികള്‍ക്ക് ചിലര്‍ പണവും മറ്റും നല്‍കി സഹായിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തതിന് ശേഷം ഇവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചാല്‍ മാത്രമേ പ്രതികളെ സഹായിച്ചവര്‍ ആരൊക്കെയെന്ന് അറിയാന്‍ കഴിയുകയുള്ളൂവെന്ന് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജീവന്‍ വലിയ വളപ്പ്...

അതിര്‍ത്തി പ്രദേശങ്ങളില്‍ സംഘര്‍ഷത്തിന് സംഘ്പരിവാര്‍ ശ്രമമെന്ന്: പശുക്കടത്ത് ആക്രമണവും ബസുകള്‍ തകര്‍ത്തതും ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെന്ന് പൊലിസ്

കാസര്‍കോട് (www.mediavisionnews.in): പശുക്കടത്ത് ആരോപിച്ച് അക്രമം നടത്തി പണവും വാഹനവും കവര്‍ന്നതിനു പിന്നാലെ അക്രമം അഴിച്ചുവിട്ട് ഏഴോളം ബസുകള്‍ തകര്‍ക്കുകയും ചെയതത് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് പൊലിസ് കണ്ടെത്തി. പശുവിനെ കടത്തുകയാണെന്നു ആരോപിച്ചു ആക്രമണം നടത്തി പശുക്കളെയും വാഹനവും, അന്‍പതിനായിരം രൂപയും സംഘം തട്ടിയെടുത്തു. പിറ്റേ ദിവസം രാവിലെയാണ് കര്‍ണാടക കേരള അതിര്‍ത്തി പ്രദേശത്ത് ഒരു...
- Advertisement -spot_img

Latest News

ഒന്നാമതായി സൗദി; ജി20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിത രാജ്യം; രാത്രിസഞ്ചാരം പൂർണ സുരക്ഷിതമെന്ന് 97.7 ശതമാനം ജനങ്ങളും

യാംബു: ജി20 രാഷ്ട്രങ്ങളിൽ 2025-ൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആസ്പദമാക്കി ജനറൽ അതോറിറ്റി...
- Advertisement -spot_img