കാസർഗോഡ് ചിറ്റാരിക്കാലിൽ ഭാര്യക്കും മകനും നേരെ ആസിഡ് ബോൾ ആക്രമണം നടത്തിയ പിതാവ് അറസ്റ്റിൽ. സംഭവത്തിൽ പി.വി.സുരേന്ദ്രനാഥാണ് അറസ്റ്റിലായത്. പൊള്ളലേറ്റ മകൻ പി വി സിദ്ധുനാഥിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ ആശ ഓടിമാറിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. കുടുംബ വഴക്കിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ചിറ്റാരിക്കാൽ കമ്പല്ലൂരിലെ വീട്ടിൽ വച്ചാണ്...
കാസര്‍കോട്: നഗരത്തില്‍ ദേശീയപാതയുടെ ഭാഗമായുള്ള മേല്‍പാലത്തിന്റെ സ്പാന്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ തിങ്കളാഴ്ച രാത്രി ഒന്‍പതു മുതല്‍ പിറ്റേന്ന് രാവിലെ ഒന്‍പതുവരെ ദേശീയപാത അടയ്ക്കും. നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിനും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനും ഇടയില്‍ 150 മീറ്റര്‍ ഭാഗമാണ് അടയ്ക്കുന്നത്.
പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ മുണ്ടോള്‍ ആര്‍ക്കേഡ് പൊളിക്കുന്നതിനെക്കുറിച്ചുള്ള തര്‍ക്കം കോടതിയിലായതിനാല്‍ ഇവിടെ യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍...
കുമ്പള: രണ്ട് പതിറ്റാണ്ടിലധികമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന അബ്ദുല്ല കുമ്പളയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിന് അബ്ദുല്ല കുമ്പള ചികിത്സ സഹായ നിധി രൂപീകരിച്ചു.
രണ്ടു വൃക്കകളും പ്രവർത്തനം നിലച്ചതിനെ തുടർന്ന് അടിയന്തരമായി വൃക്കകൾ മാറ്റിവെക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിൻറെ അടിസ്ഥാനത്തിലാണ് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ്, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസുഫ്,...
മഞ്ചേശ്വരം: മഞ്ചേശ്വരത്തു മീൻലോറിയിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു. പത്താം മൈലിലെ ഹമീദ് (50)ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30 വോടെയാണ് അപകടം. ഹമീദ് സംഭവസ്ഥലത്തു മരിച്ചു. മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി. പത്താം മൈൽ പാലത്തിനടുത്തു ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഹമീദ് അവിവാഹിതനാണ്. ഒരു സഹോദരനും മൂന്നു സഹോദരിമാരുമുണ്ട്.
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെതിരെ നടപടി. പെരിയ മണ്ഡലം പ്രസിഡൻ്റ് പ്രമോദ് പെരിയയെ സ്ഥാനത്ത് നിന്ന് നീക്കി. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് കെ വി ഭക്തവത്സനാണ് പകരം ചുമതല.
പെരിയ കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങില്‍ പ്രമോദ് പെരിയ പങ്കെടുത്ത ഫോട്ടോ വിവാദമായതിന് പിന്നാലെയാണ്...
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം. കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കല്‍ മണ്ഡപം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി 10.45-ഓടെയായിരുന്നു അപകടം.
മരിച്ചവരില്‍ മണ്ഡപം ചൂരിക്കാട്ട് സുധാകരന്‍ (49), കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍.പദ്മകുമാര്‍ (59) എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരുള്‍പ്പെടെ മൂന്ന് മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും കുട്ടിയുമായിരുന്നു വാഹനത്തില്‍...
ഉപ്പള:ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നു 30000 രൂപയും അഞ്ചുപവന്‍ സ്വര്‍ണ്ണവും കവര്‍ന്നു. ഉപ്പള, പത്വാടി റോഡിലെ മുഹമ്മദലി സ്ട്രീറ്റില്‍ അബ്ദുല്‍ റസാഖിന്റെ വീട്ടിലാണ് കവര്‍ച്ച. വീട്ടുടമയും കുടുംബവും മാര്‍ച്ച് 18ന് വീടു പൂട്ടി ഗള്‍ഫിലേയ്ക്ക് പോയതായിരുന്നു.
ഞായറാഴ്ച അയല്‍വാസിയായ യൂസഫ് ആണ് വീടിന്റെ പിറകു ഭാഗത്തെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടത്. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു....
ഉപ്പള: ഉപ്പള കുന്നിൽ മുഹ്യദ്ധീൻ ജുമാ മസ്ജിദ് അസ്സയ്യിദ് ഹസ്റത്ത് അലവി തങ്ങൾ മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം. ഉറൂസ് പരിപാടികൾക്ക് തുടക്കം കുറിച്ച് ഞായറാഴ്ച രാവിലെ എട്ട് മണിക്ക് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റിന്റെ സാനിധ്യത്തിൽ സ്വാഗത സംഘം ചെയർമാൻ റിയാസ് കാലിക്കറ്റ് പതാക ഉയർത്തി. മുസ്തഫ ഫൈസി...
ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....