Local News

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ) അന്തരിച്ചു

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രകമ്മിറ്റി അംഗവും ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അന്തരിച്ചു. തിങ്കളാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം എട്ടിക്കുളത്തുള്ള വീട്ടില്‍. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധി മഹല്ലുകളിലെ ഖാസിയാണ്. ഉള്ളാള്‍ ഉള്‍പ്പെടെ കര്‍ണ്ണാടകയിലെ നിരവധി മഹല്ലുകളിലെയും ഖാസിയാണ്. ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളേജില്‍...

സാമൂഹികമാധ്യമത്തിൽ വിദ്വേഷ പ്രചാരണം: റിയാസ് മൗലവി കേസിലെ കുറ്റവിമുക്തനടക്കം രണ്ടുപേർ അറസ്റ്റിൽ

കാസര്‍കോട്: സാമൂഹിക മാധ്യമങ്ങൾ വഴി മതവിദ്വേഷം പരത്തുന്ന ഭീഷണി മുഴക്കിയ രണ്ട് പേർ കാസർകോട് അറസ്റ്റിലായി. റിയാസ് മൗലവി വധക്കേസിൽ കോടതി വെറുതെ വിട്ട അജേഷ് (27), കോയിപ്പാടി സ്വദേശി അബൂബക്കർ സിദീഖ് (24) എന്നിവരെയാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വിഭാഗത്തിന്റെ ആരാധനാലയങ്ങൾ ബോംബിട്ട് തകർക്കുമെന്ന ഭീഷണിയിലാണ് അജേഷിനെ അറസ്റ്റ് ചെയ്തത്. യൂട്യൂബിൽ...

അബൂബക്കർ സിദ്ദിഖ് വധം; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാസർകോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ആസ്പത്രിയിൽ ഉപേക്ഷിച്ച കേസിൽ സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിവൈ.എസ്.പി. എം. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മുഗുവിലെ അബൂബക്കർ സിദ്ദിഖിനെ വണ്ടിയിൽ കയറ്റിക്കൊണ്ടുപോയ സ്ഥലം, തടങ്കലിലിട്ട് മർദിച്ച വീട്, സമീപത്തെ ഒഴിഞ്ഞ പറമ്പ് എന്നിവിടങ്ങളിലെത്തി. പരാതിക്കാരും കൊല്ലപ്പെട്ട അബൂബക്കർ സിദ്ദിഖിന്റെ ബന്ധുക്കളും...

സാമൂഹിക മാധ്യമങ്ങൾ വഴി മതവിദ്വേഷം പരത്തുന്ന ഭീഷണി: രണ്ട് കേസുകളിലായി രണ്ട് പേർ കാസർകോട് അറസ്റ്റിൽ

കാസര്‍കോട്: സാമൂഹിക മാധ്യമങ്ങൾ വഴി മതവിദ്വേഷം പരത്തുന്ന ഭീഷണി മുഴക്കിയ രണ്ട് പേർ കാസർകോട് അറസ്റ്റിലായി. റിയാസ് മൗലവി വധക്കേസിൽ കോടതി വെറുതെ വിട്ട അജേഷ് (27), കോയിപ്പാടി സ്വദേശി അബൂബക്കർ സിദീഖ് (24) എന്നിവരെയാണ് കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വിഭാഗത്തിൻ്റെ ആരാധനാലയങ്ങൾ ബോംബിട്ട് തകർക്കുമെന്ന് ഇൻസ്റ്റാഗ്രാം വഴി ഭീഷണി...

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

കാസർകോഡ്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. കാസർകോഡ് പള്ളിക്കരയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. വി.ഡി. സതീശൻ സഞ്ചരിച്ചിരുന്ന കാർ എസ്കോർട്ട് വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. മംഗലാപുരത്തേക്ക് പോവുകയായിരുന്നു പ്രതിപക്ഷ നേതാവ്.

മാലിന്യം: എൻ.എസ്.പി.ഐ കോടതിയിലേക്ക്

കുമ്പള: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടുന്ന മാലിന്യത്തിനെതിരെ എൻ.എസ്.പി.ഐ (നാഷണൽ സെക്യുലർ പാർട്ടി ഓഫ് ഇന്ത്യ) നിയമ നടപടികൾക്കൊരുങ്ങുന്നു.എല്ലാ തദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലും റോഡിനിരുവശങ്ങളിലും മാലിന്യം ഇരുട്ടിൻ്റെ മറവിൽ നിക്ഷേപിക്കുകയാണ്. വൃത്തിയുള്ള ശുചിത്വമുള്ള ഒരു സുന്ദര കേരളം എൻ.എസ്.പി.ഐ മുന്നോട്ട് വെയ്ക്കുന്നു. ഇതിനായാണ് സംഘടനയുടെ ആദ്യത്തെ പ്രവർത്തനമെന്ന് സംസ്ഥാന പ്രസിഡൻറ് കെ.പി.മുനീർ അറിയിച്ചു....

മംഗളൂരുവിൽ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി മോഷണം: ഉപ്പള സ്വദേശി ഉൾപ്പെടെ 10 പേർ അറസ്റ്റിൽ

മംഗളൂരു : പൊതു സഹകരണവകുപ്പിലെ കോൺട്രാക്ടടെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി ഒൻപതുലക്ഷം രൂപയുടെ ആഭരണവും പണവും കവർന്ന കേസിൽ ഏഴ് മലയാളികൾ ഉൾപ്പെടെ 10 പേരെ മംഗളൂരു റൂറൽ പൊലീസ് അറസ്റ്റ് ചെയ്‌തു. കാസർകോട് ഉപ്പള സ്വദേശി ബാലകൃഷ്‌ണ ഷെട്ടി (48), തിരുവനന്തപുരം പോത്തൻകോട് സ്വദേശി ജോൺ ബോസ്കോ (48), തൃശ്ശൂർ മുകുന്ദപുരം സ്വദേശി...

പി.സി.എസ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

ഉപ്പള: ഉപ്പള പച്ചിലംപാറയിൽ ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ ഇടതടവില്ലാത്ത പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന പച്ചിലംപാറ ചാരിറ്റി സൊസൈറ്റി 2024- 25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡണ്ടായി റിയാസ് പച്ചിലംപാറയെയും സെക്രട്ടറിയായി ലത്തീഫ് മാസ്റ്ററെയും ട്രഷറായി ജബ്ബാർ ദർബാറിനേയും തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാർ: സലിം ബുറാഖ്, അദ്ദു സാന്തി ജോയിന്റ് സെക്രട്ടറിമാർ: ആരിഫ്, ഫാറൂഖ് എം.കെ അഡ്വൈസറി...

ബേക്കൂരിലെ വീട് കവര്‍ച്ച; നിരവധി കേസുകളില്‍ പ്രതിയായ അടുക്ക സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: അടഞ്ഞു കിടന്ന വീടു കുത്തിത്തുറന്ന് 1.20 ലക്ഷം രൂപ വിലവരുന്ന ഐഫോണ്‍ കവര്‍ച്ച ചെയ്ത കേസില്‍ അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. ബന്തിയോട്, അടുക്ക സ്വദേശിയും കര്‍ണ്ണാടക, പറങ്കിപ്പേട്ടയില്‍ താമസക്കാരനുമായ അഷ്‌റഫലി (25)യെ ആണ് കുമ്പള എസ് ഐ ടി എം വിപിനും സംഘവും അറസ്റ്റു ചെയ്തത്. ജൂണ്‍ നാലിന് ബേക്കൂര്‍, സുഭാഷ് നഗറിലെ ആയിഷ...

മംഗളൂരുവിൽ പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് രണ്ട് ഓട്ടോഡ്രൈവർമാർ മരിച്ചു

മംഗളൂരു : മംഗളൂരുവിൽ കനത്ത മഴയിലും കാറ്റിലും പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് രണ്ട് ഓട്ടോഡ്രൈവർമാർ മരിച്ചു. ഹാസൻ സ്വദേശി രാജു പാല്യ (50), പുത്തൂർ സ്വദേശി ദേവരാജ് ഗൗഡ (46) എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി ഒൻപതോടെയായിരുന്നു സംഭവം. റൊസാരിയോ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഇരുവരും ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് അപകടം. മുറിയിൽനിന്ന്...
- Advertisement -spot_img

Latest News

സമരത്തെ ചോരയിൽ മുക്കരുത്, ധർമേന്ദ്ര പ്രധാൻ രാജിവെക്കുക: നാളെ യൂത്ത് ലീഗിൻ്റെ ദേശീയ പ്രതിഷേധ ദിനം

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ യൂത്ത് ലീഗ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. പ്രതിക്ഷേധിക്കുന്ന വിദ്യാർത്ഥികളെയും...
- Advertisement -spot_img