ഉപ്പള : ഉപ്പള ഹനുമാൻനഗറിൽ നിരവധി കുടുംബങ്ങൾ കടലേറ്റഭീതിയിൽ. കാലവർഷം കനക്കുമ്പോൾ നെഞ്ചിൽ തീയുമായാണ് ഇവിടെ ഓരോ കുടുംബവും കഴിയുന്നത്. മഴ ശക്തമാകുമ്പോഴെല്ലാം ഇവിടെ കടലേറ്റവും ശക്തമാണ്. കടലിനും വീടുകൾക്കുമിടയിൽ 50 മീറ്റർ ദൂരം മാത്രമേയുള്ളൂ. കടലേറ്റഭീഷണിയുള്ളതിനാൽ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് കുടുംബങ്ങൾ.
കടലേറ്റപ്രശ്നങ്ങളേത്തുടർന്ന് വാടകവീടുകളിലേക്ക് മാറിത്താമസിക്കുന്നവരും സ്ഥലവും വീടും ഉപേക്ഷിച്ച് പോകാൻ നിർബന്ധിതരായവരുമുണ്ട്. മൂസോടി-ഷിറിയ...
ഉപ്പള: (www.mediavisionnews.in) സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായ ഫാസ്ക് ഉപ്പള ഗേറ്റ് ആർട്സ് ആൻഡ് സ്പോർട്സ് 2024-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സാലി റെയ്മണ്ട് പ്രസിഡണ്ടായും, റൗഫ് മണ്ണാട്ടി സെക്രട്ടറിയായും, ട്രഷററായിഹംസ പൊയ്യയെയും തെരെഞ്ഞെടുത്തു. രക്ഷാധികാരിയായി അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റും ചെയർമാനായി മുഹമ്മദ് പുതിയോത്തിനെയും തെരെഞ്ഞെടുത്തു
മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡണ്ട്:...
കാസര്‍കോട്: മംഗല്‍പ്പാടി പഞ്ചായത്തിലെ ബേക്കൂര്‍, സുഭാഷ് നഗറിലെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. മംഗ്ളൂരു ഗഞ്ചിമട്ടയിലെ സഫ്വാന്‍ (20), മഞ്ചേശ്വരത്തെ മുഹമ്മദ് ഷിഹാബ് (20), ഗഞ്ചിമട്ടയിലെ മുഹമ്മദ് അര്‍ഫാസ് (19) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ കെ. ശ്രീജേഷ് എന്നിവര്‍ അറസ്റ്റു...
കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴയിൽ വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിലും, കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ അതി തീവ്രമഴയ്ക്കുള്ള റെഡ് അലെർട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് ഇന്ന് നാലു മണി മുതൽ നാളെ രാവിലെ 10 മണി വരെ നൽകിയിട്ടുള്ള സാഹചര്യത്തിലും, മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ്...
മഞ്ചേശ്വരം : ഹൊസങ്കടി ടൗണിൽ നിർമാണം പൂർത്തിയായ സർവീസ് റോഡിൽ വിള്ളൽ. ടൗണിൽ പുതുതായി നിർമിച്ച പാലത്തിന് സമീപത്താണ് റോഡിന്റെ മധ്യഭാഗത്തായി വിള്ളൽ രൂപപ്പെട്ടത്.
ഈഭാഗത്ത് മണ്ണ് ഇടിഞ്ഞ് താഴ്ന്നിട്ടുമുണ്ട്. മഞ്ചേശ്വരം ഭാഗത്തുനിന്ന് ഹൊസങ്കടി കാസർകോട് ഭാഗത്തേക്ക് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്ന ഭാഗത്താണ് വിള്ളൽവീണിരിക്കുന്നത്. ദീർഘദൂര വാഹനങ്ങളും മറ്റും ടൗണിൽ അടിപ്പാതയിലൂടെയാണ് കടന്നുപോകുന്നത്.
കഴിഞ്ഞ മഴക്കാലത്തും...
കാസർഗോഡ് നിന്നു സ്ഥലംമാറ്റം ലഭിച്ച പൊലീസ് ഓഫീസറുടെ യാത്രയയപ്പ് ചടങ്ങിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. പ്രിയപ്പെട്ട പൊലീസ് ഓഫീസറെ പുതുമണവാളനാക്കി ഇരുത്തി ഒപ്പന കളിച്ചാണ് സഹപ്രവർത്തകർ യാത്രയാക്കിയത്.
ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 4 മാസം മുൻപ് ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തിയ കോഴിക്കോട് സ്വദേശിയായ എസ്എച്ച്ഒ എം.പി.ആസാദിൻ്റെ യാത്രയയപ്പ് ചടങ്ങിൻ്റെ വീഡിയോ ആണ് ഇപ്പോൾ...
കാസർഗോഡ്: ബേക്കലിൽ ഓടുന്ന ബസിൽ യുവതിക്കുനേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. കുണിയ
സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് അറസ്റ്റിലായത്. ബേക്കൽ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബധിരനും മൂകനുമാണ് പ്രതി. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. ആറ് വയസുള്ള മകളുമായി ഹോം നഴ്സായ യുവതി കാഞ്ഞങ്ങാട് നിന്ന് പാലക്കുന്നിലേക്ക് യാത്ര ചെയ്യുമ്പോഴാണ് യുവാവ്...
കാസർകോട് ∙ ഇടയ്ക്കിടെ സ്കൂൾ അവധി പ്രഖ്യാപിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ബാധിക്കുമെന്ന് ജില്ലാ കലക്ടർ കെ.ഇംബശേഖർ. കഴിഞ്ഞ 4 ദിവസമായി സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. പാവപ്പെട്ട വിദ്യാർഥികൾക്ക് ഇനിയും സ്കൂൾ അടച്ചിടുന്നതു വഴി ക്ലാസുകൾ മാത്രമല്ല ഉച്ചഭക്ഷണവും പോഷകാഹാരവും നഷ്ടപ്പെടും.
‘‘ഇന്ന് സ്കൂൾ അവധിയുണ്ടോ എന്ന് അന്വേഷിച്ച് ധാരാളം ഫോൺകോളുകൾ ലഭിക്കുന്നു. എന്നാൽ അത്തരം...
കാസർകോട്: ജില്ലാ ജയിലിൽ തടവുപുള്ളികൾ തമ്മിൽ സംഘർഷത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. പെരിയടുക്കം സ്വദേശി മനു, മൈലാട്ടി സ്വദേശി ശരണ്‍ എന്നിവര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മനുവിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിചാരണ തടവുകാരനായ മനുവും മറ്റൊരു കേസിൽ ശിക്ഷ അനുഭവിക്കുന്ന ശരണും നിസാര കാര്യത്തിന്റെ പേരിൽ വാക്കുതർക്കമുണ്ടാവുകയും പിന്നീട് പരസ്പരം...
ബന്തിയോട്: അകാലത്തിൽ പൊലിഞ്ഞ ഉപ്പള ഹിദായത്ത് നഗറിലെ അഹമദ് നസീറിൻ്റെ നിര്യാണത്തിൽ പച്ചമ്പളം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് അനുസ്മരണ സംഗമവും പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു.
മികച്ച കായിക താരവും, മഞ്ചേശ്വരം മേഖല ഓവർ ആം ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റുമായ അഹമദ് നസീറിൻ്റ വിയോഗം മഞ്ചേശ്വരത്തിൻ്റെ കായിക മേഖലക്ക് തീരാ നഷ്ടമാണെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
മംഗൽപാടിപഞ്ചായത്തംഗം...
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ യൂത്ത് ലീഗ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. പ്രതിക്ഷേധിക്കുന്ന വിദ്യാർത്ഥികളെയും...