Local News

അപകടകെണിയൊരുക്കി ഉപ്പള-തലപ്പാടി ദേശീയപാതയിൽ സർവത്ര കുഴികൾ; യാത്രക്കാര്‍ ഭീതിയില്‍

ഉപ്പള (www.mediavisionnews.in) : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴ കുറഞ്ഞതോടെ സംസ്ഥാനാതിര്‍ത്തിയായ തലപ്പാടി മുതല്‍ ഉപ്പള വരെയുള്ള ദേശീയപാതയില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടു. ഉപ്പള മുതല്‍ കാസര്‍കോടു വരെ ദേശീയപാത അതീവ ശോചനീയമായിരിക്കുന്നു.കുഴികള്‍ മൂലം വലിപ്പചെറുപ്പമില്ലാതെ വാഹനങ്ങള്‍ക്കു പതിവായി കേടുപാടുണ്ടാവുന്നു. ചെറു വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതു സാധാരണ സംഭവമായിരിക്കുന്നു.റോഡിന്റെ ശോചനീയാവസ്ഥമൂലം വാഹനങ്ങള്‍ ഇഴഞ്ഞിഴഞ്ഞാണ്‌ ഈ റോഡില്‍...

കർണാടക കറവപ്പടിയിലെ റഫീക്കിന് സാന്ത്വനവുമായി ദുബായ് കെഎംസിസി മംഗൽപാടി കമ്മിറ്റി

ഉപ്പള: (www.mediavisionnews.in) മല ഇടിച്ചലിൽ വീട് പൂർണമായും തകർന്ന കർണാടക കറവപ്പടിയിൽ ദുബായ് കെഎംസിസി മംഗൽപാടി കമ്മിറ്റി കിറ്റ് വിതരണം ചെയ്തു. മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ടീം രക്ഷാപ്രവർത്തനം നടത്തി. ദുബായ് കെഎംസിസി കാസർഗോഡ് ജില്ലാ വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ പാവൂർ വീടുടമ റഫീക്കിന് കിറ്റ് കൈമാറി....

മഞ്ചേശ്വരം ഹൊസങ്കടിയിൽ യുവാവിന് വെടിയേറ്റ സംഭവം; പിന്നില്‍ കൂടെയുള്ളവരെന്ന് സൂചന

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റത് കൂടെ ഉണ്ടായിരുന്നവരിൽ നിന്ന് തന്നെയെന്ന് സൂചന. സ്വന്തം സംഘത്തിൽ നിന്നും സിറാജുദ്ദീന് അബദ്ധത്തിൽ വെടിയേറ്റെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സംഭവ സമയത്ത് കൂടെ ഉണ്ടായിരുന്ന ആളുടെ വീട്ടിൽ നിന്നും വെടിയുണ്ടകളും ഉപയോഗിച്ച പാക്കറ്റുകളും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ബദിയെടുക്ക സ്വദേശി സിറാജുദ്ദീന് വെടിയേറ്റത്. മഞ്ചേശ്വരം ഹൊസങ്കടിയിൽ...

മഞ്ചേശ്വരം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഇനി വിപുലമായ സൗകര്യങ്ങള്‍

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ മംഗല്‍പ്പാടിയില്‍ സ്ഥിതിചെയ്യുന്ന താലൂക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി ഇനി വിപുലമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കും. ആശുപത്രിയില്‍ ആരംഭിച്ച കിടത്തി ചികിത്സാ വിഭാഗത്തിന്റെ ഉദ്ഘാടനം രാജമോഹന്‍ ഉണ്ണിത്താന്‍ എം പിയും, അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീറും നിര്‍വ്വഹിച്ചു. ചടങ്ങില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...

മഞ്ചേശ്വരം ഹൊസങ്കടിയിൽ വെടിയേറ്റ ചെർളടുക്ക സ്വദേശിയുടെ കഴുത്തിലെ വെടിയുണ്ട നീക്കി; അക്രമികളെ കുറിച്ച് സൂചന

മഞ്ചേശ്വരം: (www.mediavisionnews.in) ഹൊസങ്കടിയിൽ വെടിയേറ്റ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ബദിയടുക്ക, ചെർളടുക്ക സ്വദേശി സിറാജുദീ(40)ന്റെ കഴുത്തിലെ വെടിയുണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. അത്യന്തം ദുഷ്കരമായ ശസ്ത്രക്രിയ മണിക്കൂറുകളോളം നീണ്ടുനിന്നുവെന്നാണ് സൂചന. ഇതോടെ യുവാവ് അപകടനില തരണം ചെയ്തു. ഈ മാസം ഏഴിന് രാത്രിയിലാണ് സിറാജുദ്ദീനെ വെടിയേറ്റ നിലയിൽ നാലംഗ സംഘം മംഗളൂരുവിലെ ആശുപത്രിയിൽ...

പുഴകളും ഡാമുകളും വൃത്തിയായി സംരക്ഷിക്കും: യു.കെ യൂസുഫിന് മന്ത്രിമാരുടെ ഉറപ്പ്

കാസര്‍കോട് (www.mediavisionnews.in): പത്തുവര്‍ഷമായി പുഴകളില്‍ നിന്നും ഡാമുകളില്‍ നിന്നും മണ്ണ് നീക്കം ചെയ്യാത്തത് കാരണം ഇവര്‍ക്ക് സംഭരണ ശേഷി കുറയുന്നുവെന്നും ജലം വഴിമാറി ഒഴുകി വന്‍ പ്രളയമുണ്ടാകുന്നുവെന്നും പ്രമുഖ വ്യവസായി യു.കെ യൂസുഫ് മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.കെ ശൈലജ ടീച്ചര്‍ എന്നിവരുടെ ശ്രദ്ധയില്‍പെടുത്തി. പാറമടകള്‍ പൊട്ടിച്ച് കൃത്രിമ മണലുണ്ടാക്കുന്നത് കാരണം മണ്ണിടിച്ചിലും പ്രകൃതി...

ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും: കാസര്‍കോട്ട് ഞായറാഴ്ച വരെ ഓറഞ്ച് അലര്‍ട്ട്

കാസർകോട് (www.mediavisionnews.in) : ഇടുക്കി, വയനാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും. നാലു ദിവസം കൂടി ശക്തമായ മഴ പെയ്യും. മഴ ശക്തമായ സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ  ഞായറാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്. ചെറിയ ഡാമുകള്‍ തുറക്കുമെന്ന്...

ഉപ്പളയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ

ബന്തിയോട് (www.mediavisionnews.in):  ഷിറിയ സ്വദേശിയും ഉപ്പളയിലെ വ്യാപാരിയുമായ അബൂബക്കർ സിദ്ധീഖിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാളെക്കൂടി കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള ശാന്തിപ്പള്ളത്തെ ബദറുദീനെയാണ് (28) കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവൻ വലിയവളപ്പും എസ്.ഐ എ സന്തോഷ് കുമാറും ചേർന്ന് അറസ്റ്റ് ചെയ്തത്. ഒരു പ്രതിയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു....

മരങ്ങൾ വീണ് തൂണുകൾ തകർന്നു: ഉപ്പളയിൽ വൈദ്യുത ബന്ധം താറുമാറായി

ഉപ്പള (www.mediavisionnews.in): മരങ്ങൾ കടപുഴകി വീണ് വൈദ്യുത തൂണുകൾ തകർന്നു. പച്ചമ്പല, ദീനാർ നഗർ, ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡ്, പത്വാഡി എന്നിവിടങ്ങളിലാണ് തൂണുകൾ തകർന്നത്. പലേടത്തും മരച്ചില്ലകൾ ഒടിഞ്ഞു വീണ് കമ്പികൾ പൊട്ടി വീണു. ഇന്നലെ രാത്രിയുണ്ടായ കാറ്റിലാണ് മരങ്ങൾ കടപുഴകി വീണത്. ഈ ഭാഗങ്ങളിൽ വൈദ്യുത ബന്ധം താറുമാറായി. ...

ഹൊസങ്കടിയിൽ യുവാവിന് ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു

ഹൊസങ്കടി (www.mediavisionnews.in):കഴുത്തിന് വെടിയേറ്റ് ഗുരുതര പരിക്കോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബദിയടുക്ക സ്വദേശി സിറാജുദ്ധീനാണ് (32) മംഗളൂരു ഇന്ത്യാന ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. ആശുപത്രിയിൽ സിറാജുദ്ധീനെ എത്തിച്ചവർ ഭാര്യയുടെ മൊബൈൽ ഫോൺ നമ്പർ നൽകി മുങ്ങുകയായിരുന്നു. വെടിവെപ്പിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല . മഞ്ചേശ്വരം പോലീസ് അന്വേഷിക്കുന്നു. സിറാജുദ്ധീന്‍റെ കഴുത്തിനാണ് വെടിയേറ്റത്....
- Advertisement -spot_img

Latest News

ഒന്നാമതായി സൗദി; ജി20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിത രാജ്യം; രാത്രിസഞ്ചാരം പൂർണ സുരക്ഷിതമെന്ന് 97.7 ശതമാനം ജനങ്ങളും

യാംബു: ജി20 രാഷ്ട്രങ്ങളിൽ 2025-ൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആസ്പദമാക്കി ജനറൽ അതോറിറ്റി...
- Advertisement -spot_img