ഹൊസങ്കടി വാമഞ്ചൂർ ചെക്ക്‌പോസ്റ്റിൽ കെ.എസ്.ആർ.ടി.സി ബസ്സിൽ കടത്താൻ ശ്രമിച്ച ഒന്നര കിലോ കഞ്ചാവ് പിടികൂടി

0
169

ഉപ്പള: (www.mediavisionnews.in) ഹൊസങ്കടി വാമഞ്ചൂർ ചെക്ക്‌പോസ്റ്റിൽ കർണാടക കെ.എസ്.ആർ.ടി.സി ബസ്സിൽ കടത്താൻ ശ്രമിച്ച ഒന്നര കിലോ കഞ്ചാവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. പൊവ്വൽ സ്വദേശി അബൂബക്കർ സിദ്ധീഖിനെ(32)യാണ് പിടികൂടിയത്. തിങ്കളാഴ്ച്ച രാത്രി 7.30ന് വാമഞ്ചൂർ ചെക്ക്‌പോസ്റ്റിൽ മഞ്ചേശ്വരം എക്‌സൈസ് ഇൻസ്‌പെക്ടർ മുരളീധരനും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് കാസർകോഡ് ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ നിന്ന് കഞ്ചാവ് പിടികൂടിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here