Local News

എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ഏകദിന പഠന ക്യാമ്പിന് തുടക്കം കുറിച്ചു

ബന്തിയോട്: (www.mediavisionnews.in) എംഎസ്എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ഏകദിന പഠന ക്യാമ്പ് പിബി അബ്ദുൽ റസ്സാഖ് നഗറിൽ (ഡിഎം റിസോർട്ട്, ഒളയം) വെച്ച് പ്രസിഡണ്ട് സവാദ് അംഗഡിമൊഗർ പതാക ഉയർത്തിയതോടെ തുടക്കം കുറിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, മണ്ഡലം ഭാരവാഹികളായ മുഫാസി കോട്ട, ജംഷീർ പേരാൽ, നൗഷാദ് മീഞ്ച, സവാസ് കയ്യാർ,...

അംഗടിമുഗറിലെ കരിങ്കൽ മുഹമ്മദ് നിര്യാതനായി

അംഗടിമുഗർ: (www.mediavisionnews.in) പൗരപ്രമുഖനും പി ഡബ്ല്യൂ ഡി കരാറുകാരനുമായ കരിങ്കൽ മുഹമ്മദ് കുഞ്ഞി (74)നിര്യതനായി. പ്രദേശത്തെ രാഷ്ട്രീയ മത സാമൂഹിക രംഗത്ത് സജീവമായിരുന്നു കരിങ്കൽ മുഹമ്മദ്. ദീർഘകാലം അംഗടിമുഗർ ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ടായിരുന്നു  ഭാര്യ ഖദീജ,മക്കൾ അബ്ദുൾ റഹിമാൻ, ത്വാഹ, നുസൈഫ്(ഉപ്പി), സുഹ്റ, മിസ്രിയ്യ, നസീറ, ഹാരിസ മക്കളാണ്. സഫറുള്ള,അന്തൂഞ്ഞി,ഷമീം,റംസീർ,സമീറ,സാജിദ മരുമക്കളാണ്. ഖബറടക്കം...

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ കേസെടുത്തു; അമ്മയുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്‌തെന്ന് പരാതിക്കാരന്‍

കാസര്‍കോട്: (www.mediavisionnews.in) സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്കെതിരെ കേസെടുത്തു. ചിറ്റാരിക്കല്‍ പൊലീസാണ് കേസെടുത്തത്. ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിന്റെ സഹോദരന്‍ പി.എ വര്‍ഗീസിന്റെ പരാതിയിലാണ് കേസ്. വര്‍ഗീസിന്റെ അമ്മയുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ പ്രസംഗിക്കുകയും അതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് പരാതി. ജെയിംസ് പന്തമ്മാക്കലിനെ...

ഇൻഡിപെൻഡൻസ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് സെപ്‌തംബർ ഒന്നിന്

ബന്തിയോട്: (www.mediavisionnews.in) ഇച്ചിലങ്കോട് ദീനാർ നഗർ വിക്ടറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 27ആം വാർഷികത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന നാലാമത് ഇൻഡിപെൻഡൻസ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് സെപ്റ്റംബർ ഒന്നാം തീയതി നടക്കും. പ്രദേശത്തെ കലാ-കായിക സാംസ്‌കാരിക സാമൂഹ്യ വിദ്യാഭ്യാസ കാരുണ്യ പ്രവർത്തങ്ങളിൽ നിറ സാന്നിധ്യമാണ് വിക്ടറി ക്ലബ്. കാസർഗോഡ് ജില്ലയിലെയും ദക്ഷിണ...

മഞ്ചേശ്വരം വാമഞ്ചൂർ ചെക്ക്‌പോസ്റ്റിൽ 12.5 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ

മഞ്ചേശ്വരം: (www.mediavisionnews.in) വാമഞ്ചൂർ എക്സൈസ് ചെക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ കർണാടക കെ.എസ്.ആർ.ടി.സി. ബസ്സിൽ കടത്തുകയായിരുന്ന 12,53,750 രൂപയുടെ കണക്കിൽപ്പെടാത്ത കറൻസിയുമായിയുവാവ് പിടിയിൽ. കുമ്പള കോയിപ്പാടിയിലെ അഹമ്മദ് ദിൽഷാദി(21)നെയാണ്എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സച്ചിദാനന്ദനും സംഘവും ചേർന്ന് പിടികൂടിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ഓണക്കാലമാകുന്നതോടെ കഞ്ചാവും മദ്യക്കടത്തും വ്യാപകമാകുന്നുവെന്നതിനാൽ എക്സൈസ് പരിശോധന കർശനമാക്കിയിരുന്നു. തുടർനടപടികൾക്കായി മഞ്ചേശ്വരം...

സിറ്റി കൂൾ ഹോം അപ്ലയൻസസ് ഷോറൂം ഉപ്പളയിൽ പ്രവർത്തനം ആരംഭിച്ചു

ഉപ്പള (www.mediavisionnews.in) :കാസർകോട് ജില്ലയിൽ ഇലക്ട്രോണിക്സ് രംഗത്ത് ജനഹൃദയങ്ങൾ കീഴടക്കിയ സിറ്റി കൂൾ ഹോം അപ്ലയൻസസ് ഷോറൂം ഉപ്പള ബദ്‌രിയ കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു. കുമ്പോൽ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനകർമ്മം നിർവഹിച്ചു. സ്മാൾ അപ്ലയൻസസിന്റെ ഉദ്ഘാടനം കുമ്പോൽ സയ്യിദ് ജാഫർ തങ്ങൾ നിർവ്വഹിച്ചു. മുഹമ്മദ് റാഫി, എൽ.ജി ബ്രാൻഡ് മാനേജർ റാഫി, സാംസങ് ഏരിയ...

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് വാട്സ് ആപ്പിൽ പ്രചരണം: മഞ്ചേശ്വരം എ.എസ്.ഐക്കെതിരെ അന്വേഷണം

കാസർകോട് (www.mediavisionnews.in) : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് കാണിച്ച് പോലീസ് ഉദ്യോഗസ്ഥൻ വാട്സ്ആപ്പിൽ പ്രചരിച്ചുവെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ എ.എസ്.ഐ റാങ്കിലുള്ള ഒരു ഉദ്യേഗസ്ഥനെതിരെയാണ് അന്വേഷണം. ഡി.വൈ.എഫ്.ഐ നേതാവായ ഒരാളാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്. പ്രളയകാലത്തുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...

ഉപ്പളയിൽ ബസ് യാത്രക്കാരന്റെ ട്രൗസറിന്റെ കീശ മുറിച്ച് 29,000 രൂപ കവർന്നു

ഉപ്പള (www.mediavisionnews.in) :ഉപ്പളയിൽ പോക്കറ്റടി സംഘം തമ്പടിച്ചതായി വിവരം. ബസ് യാത്രക്കാരന്റെ ട്രൗസറിന്റെ കീശ മുറിച്ച് 29,000 രൂപ കവന്നു. ബന്തിയോട് പാച്ചാണി പേരൂരിലെ യൂസഫിന്റെ പണമാണ് കവർന്നത്. ഇന്നലെ ഉച്ചയ്ക്ക് ബന്തിയോട് നിന്ന് ഉപ്പളയിലേക്ക് ബസിൽ യാത്ര ചെയ്യവെ ആണ് പണം നഷ്ടപ്പെട്ടത്. നയാബസാറിൽ എത്തിയപ്പോഴാണ് ട്രൗസറിന്റെ കീശ മുറിച്ച നിലയിൽ കാണുന്നത്. ഉപ്പളയിലെ...

കുട്ടിയും കോലും പ്രീമിയർ ലീഗുമായി കുമ്പളയിലെ യുവാക്കൾ

കുമ്പള: (www.mediavisionnews.in) കുമ്പളയിലെ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയായ ബംഗ്ലാകുന്ന് ഫ്രണ്ട്സിന്റെ നേതൃത്വത്തിന്റെ കുട്ടിയും കോലും പ്രീമിയർ ലീഗ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മൂന്ന് മാസത്തോളമായി ഇവരുടെ നേതൃത്വത്തിൽ കുട്ടിയും കോലും മത്സരം നടന്നു വരികയാണ്. പഴയ കാലത്ത് വലിയ രീതിയിൽ പ്രാബല്യത്തിലുണ്ടായിരുന്ന കളി പുതു തലമുറക്ക് പരിചയപ്പെടുത്തുന്നതിനാണ് പ്രീമിയർ ലീഗ് നടത്തുന്നതെന്ന് സംഘാടകർ പറയുന്നു. കുമ്പള...

ബന്തിയോട്‌ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; നാലു പേർക്ക് ഗുരുതരം

ബന്തിയോട്: (www.mediavisionnews.in) ബന്തിയോട് മള്ളങ്കൈയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. നാലു പേർക്ക് ഗുരുതരം. കാസറഗോഡ് ഭാഗത്ത് നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന KA 19 MG 8473 നമ്പർ മാരുതി സ്വിഫ്റ്റ് കാറും മംഗളൂരു ഭാഗത്ത് നിന്നും കാസറഗോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്കു ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്...
- Advertisement -spot_img

Latest News

ഒന്നാമതായി സൗദി; ജി20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിത രാജ്യം; രാത്രിസഞ്ചാരം പൂർണ സുരക്ഷിതമെന്ന് 97.7 ശതമാനം ജനങ്ങളും

യാംബു: ജി20 രാഷ്ട്രങ്ങളിൽ 2025-ൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആസ്പദമാക്കി ജനറൽ അതോറിറ്റി...
- Advertisement -spot_img