ബന്തിയോട് കെട്ടിടത്തിന് മുകളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

0
200

ബന്തിയോട്: (www.mediavisionnews.in) ബന്തിയോട് ദേശീയ പാതയ്ക്ക് സമീപം കെട്ടിടത്തിന്റെ രണ്ടാം നിലയിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് തൊട്ടടുത്ത വ്യാപാരികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബന്തിയോട് ജംഗ്ഷനിൽ ദേശീയ പാതയ്ക്ക് സമീപം യു.ആർ മാളിലെ രണ്ടാം നിലയിലെ ഗോവണിക്ക് സമീപമാണ് മൃതദേഹം ഉണ്ടായിരുന്നത്. രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. തൃശൂർ സ്വദേശിയായ ദീപക് എന്ന് പരിചയപ്പെടുത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. കുമ്പള പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here